അബുദാബി : പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തെ പ്രസിഡൻഷ്യൽ കോർട്ട് എന്ന് പുനർ നാമകരണം ചെയ്തു കൊണ്ട് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് ഇറക്കി. വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
മിനിസ്ട്രി ഓഫ് പ്രസിഡൻഷ്യൽ അഫയേഴ്‌സ് എന്നതിനു പകരം ‘പ്രസിഡൻഷ്യൽ കോർട്ട്’ എന്നതായിരിക്കും ഇനിമുതൽ പ്രാബല്യ ത്തിൽ ഉണ്ടാവുക. പ്രസിഡൻഷ്യൽ കാര്യമന്ത്രി എന്ന പദത്തിന് പകരം പ്രസിഡൻഷ്യൽ കോർട്ട് മന്ത്രി എന്നും ‘മന്ത്രാലയം’ എന്നതിന് പകരം ‘കോർട്ട്’ എന്നും ആയിരിക്കും ഉപയോഗിക്കുക.