ദുബായ് : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾക്കും പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കും 2024 ജനുവരി ഒന്ന് മുതൽ ദുബായിലും നിരോധനം ഏർപ്പെടുത്തി. ദുബായ് കിരീട അവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച പ്രമേയം പുറത്തിറക്കിയത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്ന ങ്ങളെ ദൈനം ദിന ജീവിതത്തിൽ നിന്നും ഘട്ടം ഘട്ടങ്ങളായി ഒഴിവാക്കി പരിസ്ഥിതി സൗഹൃദ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുവാൻ കൂടിയാണ് ദുബായ് ലക്ഷ്യമിടുന്നത്.
എന്നാൽ പുനർ ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഭക്ഷണ വിതരണ പാക്കേജിംഗ് സാമഗ്രികൾ, മൽസ്യം, മാംസം, പഴം, പച്ചക്കറി, ധാന്യം, റൊട്ടി എന്നിവ പാക്ക് ചെയ്യാൻ സാധാരണയായി ഉപയോഗിക്കുന്ന നേർത്ത പ്ലാസ്റ്റിക് റോളുകൾക്കും കയറ്റു മതി ചെയ്യുന്ന പ്ലാസ്റ്റിക്കുകൾക്കും നിരോധനം ബാധകമല്ല.
Plastic: ePathram tag
- ePathram Environment Club : A day for the desert
- പ്ലാസ്റ്റിക് സഞ്ചി വിമുക്ത യു. എ. ഇ.
- മരുഭൂമിയില്‍ നിന്ന് എട്ട് ടണ്‍ മാലിന്യം ശേഖരിച്ചു
- പ്ളാസ്റ്റിക്ക് ഭക്ഷിക്കുന്ന ഫംഗസിനെ കണ്ടെത്തി
- പ്ലാസ്റ്റിക് സഞ്ചികള്‍ സമ്പൂര്‍ണ്ണമായി നിരോധിക്കുക
- പ്ലാസ്റ്റിക് ബാഗുകൾക്ക് നിയന്ത്രണം
- അബുദാബിയിലും പ്ലാസ്റ്റിക് ബാഗുകൾക്ക് നിയന്ത്രണം