ഉപന്യാസ മത്സരം : റഫീഖ് സക്കറിയ ഒന്നാം സ്ഥാനം നേടി

August 21st, 2023

logo-payyanur-souhruda-vedi-epathram
അബുദാബി: സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ‘ഇന്ത്യൻ ബഹുസ്വരത’ എന്ന വിഷയത്തില്‍ പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകം സംഘടിപ്പിച്ച യു. എ. ഇ. തല ഉപന്യാസ രചനാ മത്സരത്തിൽ റഫീഖ് സക്കറിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഹാഫിസ് ഒറ്റകത്ത്, സുമ വിപിൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സെപ്റ്റംബർ 10 ന് ഐ. എസ്. സി. യില്‍ വെച്ച് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

*  പയ്യന്നൂർ സൗഹൃദ വേദി ഭാരവാഹികൾ

* സുധീർ കുമാർ ഷെട്ടിക്ക് യാത്രയയപ്പ്‌ നൽകി

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം. എൻ. കാരശ്ശേരിക്ക് മലയാളി സമാജം സാഹിത്യ പുരസ്കാരം

August 21st, 2023

prof-m-n-karassery-bags-abu-dhabi-malayali-samajam-literary-award-ePathram
അബുദാബി : മലയാളി സമാജത്തിന്‍റെ 38-ാമത് സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫസര്‍ ഡോ. എം. എൻ. കാരശ്ശേരിക്ക് സമ്മാനിക്കും.

സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ സന്തുലിതമായ ദർശനവും സൂഷ്മമായ അപഗ്രഥന ങ്ങളിലൂടെ സാഹിത്യ കൃതികളെയും സാമൂഹ്യ പ്രവണതകളെയും വിലയിരുത്തുന്നതില്‍ ഉള്ള വിചക്ഷണതയും വെളിവാക്കുന്ന അദ്ദേഹത്തിന്‍റെ രചനകളും പ്രഭാഷണങ്ങളും മലയാളി സമൂഹത്തെ പുരോഗമനാത്മകമായി നയിച്ചു പോരുന്നു. മലയാള ഭാഷക്ക് വേണ്ടിയും ഭദ്രമായ ഒരു സമൂഹത്തിന്‍റെ കെട്ടുറപ്പിന് വേണ്ടിയും ഉറച്ച നിലപാടുകള്‍ ഉള്ള പ്രതിഭാ സമ്പന്നനായ ആചാര്യനാണ് പ്രൊഫസര്‍ ഡോ. എം. എൻ. കാരശ്ശേരി എന്ന് ജഡ്ജിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

കവി പ്രൊഫ. വി. മധു സൂദനൻ നായർ അദ്ധ്യക്ഷനും ഡോ. പി. വേണു ഗോപാലൻ, ഡോ. ബിജു ബാലകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമാജം സാഹിത്യ പുരസ്കാര നിർണ്ണയ സമിതി, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളന ത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത് എന്ന് അബുദാബി മലയാളി സമാജം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അവാർഡ് നിർണ്ണയ സമിതി അംഗങ്ങളും സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ടി. ഡി. അനിൽ കുമാർ, മീഡിയ സെക്രട്ടറി ഷാജഹാൻ ഹൈദരാലി, സീനിയർ കമ്മിറ്റി അംഗം എ. എം. അൻസാർ, വനിതാ വിഭാഗം കൺവീനർ ഷഹനാ മുജീബ്, ബി. യേശു ശീലൻ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

1982 മുതല്‍ തുടക്കം കുറിച്ച സമാജം സാഹിത്യ പുരസ്കാരം, മലയാളത്തിലെ അറിയപ്പെടുന്ന സാഹിത്യ കുലപതികൾക്ക് മുടക്കം കൂടാതെ നൽകി വരികയാണ്. കുറ്റമറ്റതും മറ്റു കൈ കടത്തലുകള്‍ ഇല്ലാതെയും നിര്‍ണ്ണയിക്കപ്പെടുന്ന സമാജം സാഹിത്യ വാർഡ് ഏറെ ആദരവോടെയാണ് മലയാള സാഹിത്യ ലോകം നോക്കിക്കാണുന്നത് എന്നും ഭാരവാഹികള്‍ അറിയിച്ചു. Image Credit : WiKiPeDia

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം. ടി. മലയാളത്തിന്‍റെ അഭിമാനം

July 25th, 2023

ksc-sadaram-m-t-vasu-devan-nair-ePathram
അബുദാബി : എഴുത്തുകാരൻ എന്ന നിലയിൽ കാലാനുവർത്തിയായി വായിക്കപ്പെടുന്നതാണ് എം. ടി. യുടെ രചനകൾ എന്ന് പ്രമുഖ നാടക പ്രവര്‍ത്തകന്‍ കോട്ടക്കൽ മുരളി. നവതി ആഘോഷിക്കുന്ന എം. ടി. വാസു ദേവൻ നായർക്ക് ആദരവ് അർപ്പിച്ചു കൊണ്ട് കേരള സോഷ്യൽ സെന്‍റര്‍ സംഘടിപ്പിച്ച ചുറ്റു വട്ടം സാഹിത്യ ചർച്ചയിൽ ‘സാദരം എം. ടി. ക്ക്’ എന്ന പരിപാടി യിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കെ. എസ്. സി. യുടെ സമ്മര്‍ ക്യാമ്പ് വേനൽ തുമ്പി കളുടെ പ്രധാന അദ്ധ്യാപകനായി എത്തിയതാണ് എം. ടി. യുടെ ഏക നാടകമായ ‘ഗോപുര നടയിൽ’ എന്ന നാടകത്തിന്‍റെ സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ കോട്ടക്കൽ മുരളി.

എം. ടി. യുടെ എഴുത്തും ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ഹണി ഭാസ്കര്‍ സംസാരിച്ചു. കൂടല്ലൂരിലെ എം. ടി. യുടെ ജീവിതത്തെ കുറിച്ചു അദ്ദേഹത്തിന്‍റെ കുടുംബാംഗം കൂടിയായ എം. ടി. റാണി സംസാരിച്ചു. എം. ടി. യുടെ സിനിമകൾ എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീജിത് കാഞ്ഞിലശ്ശേരി പ്രഭാഷണം നടത്തി.

തുടർന്ന് നടന്ന ചർച്ചയിൽ കെ. എസ്. സി പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, സെക്രട്ടറി കെ. സത്യൻ, സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ് അലി പുലാമന്തോൾ, സുഭാഷ് മടേക്കടവ്, സഫറുള്ള പാലപ്പെട്ടി, സുനീർ, മുഹമ്മദ് അലി തുടങ്ങിയവര്‍ സംസാരിച്ചു. KSC Twitter

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാഹിത്യ രചനാ മത്സരം : സൃഷ്ടികള്‍ ക്ഷണിച്ചു

June 29th, 2023

ink-pen-literary-ePathram
ദുബായ് : ഓവര്‍സീസ് മലയാളി അസ്സോസിയേഷന്‍ (ഓർമ) സെൻട്രൽ സമ്മേളനത്തിന്‍റെ ഭാഗമായി യു. എ. ഇ. യിലുള്ള സാഹിത്യ പ്രേമികള്‍ക്കു വേണ്ടി കഥ, കവിത, ലേഖനം എന്നിവയില്‍ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയ്യതി : ജൂലായ് 5.

മുൻപ് പ്രസിദ്ധീകരിക്കാത്ത രചനകള്‍ +971 55 695 6571 എന്ന വാട്സാപ്പ് നമ്പറില്‍ അയക്കണം. ഇ-മെയിൽ : office @ ormauae. com

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്തോ – യു. എ. ഇ. സാംസ്‌കാരിക സമന്വയ വർഷാചരണത്തിന് തുടക്കമായി

June 29th, 2023

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്‍ററിന്‍റെ നേതൃത്വ ത്തില്‍ സംഘടിപ്പിക്കുന്ന ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ഇന്തോ – യു. എ. ഇ. സാംസ്‌കാരിക സമന്വയ വർഷാചരണത്തിന് തുടക്കമായി. യു. എ. ഇ. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിലെ മത-നീതി ന്യായ കാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അൽ ഹാഷ്മി സാംസ്‌കാരിക സമന്വയ വർഷാചരണ ത്തിന്‍റെ ഔപചാരികമായ ഉദ്‌ഘാടനം നിർവ്വഹിച്ചു.

ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും യു. എ. ഇ. യുടെ സമഗ്ര വികസന ത്തിൽ ഇന്ത്യൻ സമൂഹത്തിന്‍റെ പങ്കിനെ ക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു.

ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയും യു. എ. ഇ യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും മുന്നോട്ടു വച്ചത് ഒരേ ആശയങ്ങളും ദർശനങ്ങളും ആണെന്നും ഇത് ഇരു രാജ്യങ്ങളുടെയും സമഗ്ര വികസന ത്തിനും സമാധാനത്തിനും നിദാനമായ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് മുഖ്യാതിഥി ആയിരുന്നു. കേരള സോഷ്യൽ സെന്‍റർ പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

അബുദാബി കമ്മ്യുണിറ്റി പോലീസ് പ്രതിനിധി ആസിയ ദഹൂറി, ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പ്രസിഡണ്ട് പി. ബാവാ ഹാജി, അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, ഐ. എസ്. സി. വൈസ് പ്രസിഡണ്ട് രജി ഉലഹന്നാൻ, യു. അബ്ദുള്ള ഫറൂഖി, അഹല്യ ഹോസ്പിറ്റൽ സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകർ, എല്‍. എല്‍. എച്ച്. ഹോസ്പിറ്റൽ മാര്‍ക്കറ്റിംഗ് മാനേജര്‍ നിര്‍മ്മല്‍ ചിറയത്ത് തുടങ്ങി സാമൂഹിക സാംസ്കാരിക ബിസിനസ്സ് രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു.

കെ. എസ്. സി. ജനറൽ സെക്രട്ടറി കെ. സത്യൻ സ്വാഗതവും ജോ. സെക്രട്ടറി പി. ശ്രീകാന്ത് നന്ദിയും പറഞ്ഞു. സെന്‍റര്‍ വനിതാ വിഭാഗം ജോയിന്‍റ് കൺവീനർ ചിത്ര ശ്രീവത്സൻ അവതാരകയായി.

പ്രശസ്ത ബംഗാളി ബാവുൾ നാടോടി ഗായികയും ഇന്ത്യയിലെ പ്രമുഖ ബാവുൾ സംഗീതജ്ഞരിൽ ഒരാളുമായ പാർവ്വതി ബാവുൾ അവതരിപ്പിച്ച ‘ദി മിസ്റ്റിക് പോയട്രി ഓഫ് ദി ബാവുൾസ്‌’ എന്ന സംഗീത പരിപാടി ശ്രദ്ധേയമായി.

ഇന്ത്യയിലെയും യു. എ. ഇ. യിലെയും വിവിധ തനത് കലാ രൂപങ്ങളെയും സംസ്കാരങ്ങളെയും മലയാളി പ്രവാസി സമൂഹത്തിന് പരിചയപ്പെടുത്തി ക്കൊടുക്കുന്ന വിവിധ പരിപാടികൾ ഒരു വർഷക്കാലത്തെ സാംസ്‌കാരിക സമന്വയ വർഷാചരണത്തിന്‍റെ ഭാഗമായി കേരള സോഷ്യൽ സെന്‍ററിൽ തുടർ ദിവസങ്ങളിൽ നടക്കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിനവ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ : പോസ്റ്റർ പ്രകാശനം ചെയ്തു
Next »Next Page » സാഹിത്യ രചനാ മത്സരം : സൃഷ്ടികള്‍ ക്ഷണിച്ചു »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine