
അബുദാബി : കേരള സോഷ്യൽ സെന്‍റർ (കെ. എസ്. സി.) പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം മാധ്യമ പ്രവർത്തകനും രാജ്യ സഭാ അംഗവുമായ ജോൺ ബ്രിട്ടാസ് എം. പി. നിർവ്വഹിച്ചു. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പ്രേംചന്ദ്, എഴുത്തുകാരി ദീപ നിശാന്ത്, കേരളാ പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് ഗഫൂർ ലില്ലിസ് എന്നിവർ ആശംസകൾ നേർന്നു. വിവിധ സാംസ്‌കാരിക സംഘടന പ്രതിനിധികളും വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
കേരള സോഷ്യൽ സെന്ററിന്റെ 2023-24 വർഷത്തെ പ്രവർത്തനോത്ഘാടനം മുതിർന്ന മാധ്യമ പ്രവർത്തകനും, രാജ്യസഭാ അംഗവുമായ ജോൺ ബ്രിട്ടാസ് MP നിർവഹിച്ചു. സെന്റർ സെക്രട്ടറി സത്യൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് ബീരാൻകുട്ടി അധ്യഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരി ദീപ നിശാന്ത്, pic.twitter.com/NqGePfebDM
— Kerala Social Center , Abu Dhabi ( K S C ) (@KSCauh) May 23, 2023
സെന്റർ സെക്രട്ടറി കെ. സത്യൻ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ശ്രീകാന്ത് നന്ദിയും പറഞ്ഞു. സെന്‍റർ കലാ കാരന്മാരും ബാല വേദി – വനിതാ കമ്മറ്റിയും ചിട്ട പ്പെടുത്തിയ വൈവിധ്യമാര്‍ന്ന കലാ പരിപാടികളും ഉത്ഘാടന സമ്മേളനത്തെ വര്‍ണ്ണാഭമാക്കി.





അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച യുവജനോത്സവത്തിൽ ഐശ്വര്യ ഷൈജിത് കലാ തിലകം കരസ്ഥമാക്കി. ഭരതനാട്യം കുച്ചുപ്പുടി, നാടോടി നൃത്തം, മോണോ ആക്ട്, എന്നിവയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും ഉൾപ്പെടെ 23 പോയിന്‍റുകള്‍ നേടിയാണ് ഐശ്വര്യ ഷൈജിത് സമാജം കലാതിലക പട്ടം സ്വന്തമാക്കിയത്. ശിവാനി സജീവ് (6-9), ജേനാലിയ ആൻ (9-12), നന്ദകൃഷ്ണ (15-18) എന്നിവരാണ് മറ്റു ഗ്രൂപ്പ് ജേതാക്കൾ.






























