നവ്യാനുഭവമായി ‘നീർമാതള ത്തോപ്പ്’

September 9th, 2021

kamala-surayya-pencil-sketch-epathram
ദുബായ് : കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി, നീർമാതള ത്തോപ്പ് എന്ന പേരില്‍ സംഘ ടിപ്പിച്ച കമല സുരയ്യ അനുസ്മരണവും സാഹിത്യ അവാർഡ് സമർപ്പണവും നവ്യാനു ഭവ മായി. കെ. എം. സി. സി. ജനറൽ സെക്രട്ടറി അൻവർ നഹ പരിപാടി ഉല്‍ഘാടനം ചെയ്തു. കെ. എം. സി. സി. സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ അഷ്‌റഫ് കൊടുങ്ങ ല്ലൂർ അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് ജമാൽ മനയത്ത് ആമുഖ പ്രഭാഷണം നടത്തി. ദുബായ് കെ. എം. സി. സി ആക്ടിംഗ് പ്രസിഡണ്ട് ഹസൈനാര്‍ ഹാജി മുഖ്യാതിഥി ആയിരുന്നു.

സാഹിത്യരംഗത്തു നല്‍കി വരുന്ന കെ. എം. സി. സി. പുരസ്കാരം എഴുത്തു കാരി ഡോ. ഹസീന ബീഗത്തിന് സമ്മാനിച്ചു. തൃശൂര്‍ ജില്ലാ വനിതാ കെ. എം. സി. സി. നേതാവ് നെബു ഹംസ പൊന്നാട അണിയിച്ചു. പി. എ. അബ്ദുൾ ജബ്ബാർ മെമെന്റൊ കൈമാറി. മുഹമ്മദ് അക്ബർ ചാവക്കാട് പ്രശസ്തി പത്രം വായിച്ചു.

മോട്ടിവേഷൻ ട്രെയ്നര്‍ ജെഫു ജൈലാഫ്നി, കമല സുരയ്യ അനുസ്മരണം നിർവ്വഹിച്ചു. മിഡിൽ ഈസ്റ്റ് ചന്ദ്രിക എഡിറ്റർ ജലീൽ പട്ടാമ്പി, ദുബായ് കെ. എം. സി. സി. നേതാക്കള്‍ പി. എ. ഫാറൂഖ്, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, മുഹമ്മദ് ഗസ്‌നി, കബീർ ഒരുമനയൂർ, ആർ. വി. എം. മുസ്തഫ തുടങ്ങിയവർ ആശംസകൾ നേർന്നു. സംഘാടക സമിതി കൺവീനർ ബഷീർ സൈയ്തു സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളി മംഗലം നന്ദിയും പറഞ്ഞു.

ഭാര വാഹി കളായ അബു സമീർ, സത്താർ മാമ്പ്ര, അബ്ദുൽ ഹമീദ്, ഹനീഫ തളിക്കുളം, മുസമ്മിൽ ചേലക്കര, സാദിക്ക് തിരുവത്ര, ഹംസ കൊടുങ്ങല്ലൂർ, മുസ്‌തഫ നെടും പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മെഹ്ഫിൽ ദുബായ് ചെറു കഥാ മത്സര വിജയികൾ

June 27th, 2021

logo-mehfil-dubai-nonprofit-organization-ePathram
ദുബായ് : സാംസ്കാരിക കൂട്ടായ്മയായ മെഹ്ഫിൽ ദുബായ് ‘പ്രവാസി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചെറുകഥ രചനാ മത്സരത്തിൽ സി. പി. അനിൽ കുമാറി ന്റെ ‘ദമാസ്ക്കസ്’ ഒന്നാം സ്ഥാനം നേടി.

സലീം അയ്യനേത്തിന്റെ അനാമിക, സർഗ്ഗ റോയി യുടെ ആത്മഹത്യ എന്നീ കഥകൾ രണ്ടാം സ്ഥാനം നേടി. അജീഷ് മാത്യു വിന്റെ പൊതുമാപ്പ്, മനോജ്‌ കോടിയത്തിന്റെ ആയിഷ എന്നീ കഥകൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കൂടാതെ അഞ്ചു കഥകൾ പ്രോത്സാഹന സമ്മാന ത്തിനും അർഹത നേടി. ഹൃദയത്തിന് കുറുകെ ഒരു മുഖാവരണം (ഷാജി ഹനീഫ്), സാവേരി (ജീഷ സന്ദീപ്), മറിയച്ചേടത്തി യുടെ വീട് (പ്രവീൺ പാലക്കീൽ), സ്വപ്നങ്ങൾ വിൽക്കു ന്നവർ (ഹുസ്ന റാഫി), രണ്ടു തീർത്ഥാടകർ (ഗണേഷ് ആലുങ്ങൽ).

സമ്മാന വിതരണത്തി ന്റെ വിവരങ്ങള്‍ പിന്നീട് അറിയിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എഫ്. കെ. – അസ്മോ പുരസ്കാരം : രചനകള്‍ ക്ഷണിക്കുന്നു. 

June 22nd, 2021

poet-asmo-puthenchira-ePathram
ദുബായ് : കവി അസ്‌മോ പുത്തൻചിറ യുടെ ഓർമ്മക്കായി സാംസ്കാരിക കൂട്ടായ്മ യൂണിക്‌ ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്. കെ.) യു. എ. ഇ. യിലെ പ്രവാസി എഴുത്തുകാര്‍ക്ക് വേണ്ടി ഏർപ്പെടുത്തിയ അസ്മോ പുത്തൻ ചിറ സ്മാരക സാഹിത്യ പുരസ്കാരത്തിനു വേണ്ടിയുള്ള രചനകള്‍ ക്ഷണിച്ചു.

കഥ, കവിത എന്നീ വിഭാഗത്തിൽ ഇതുവരെ പ്രസിദ്ധീ കരിക്കാത്ത മൗലിക രചന കളാണ് പരിഗണിക്കുക. രചനകള്‍ artsteamufk @ gmail. com എന്ന ഇ – മെയിൽ വിലാസ ത്തിൽ അയക്കുക. സൃഷ്ടികള്‍ ലഭിക്കേണ്ടതായ അവസാന തിയ്യതി: 20 ജൂലായ് 2021.

വിവരങ്ങള്‍ക്ക് : 050 247 3007 (അൻവർ അഹമ്മദ്).

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുസ്തക മേള മെയ് 23 മുതൽ

May 2nd, 2021

logo-abu-dhabi-international-book-fair-2017-ePathram
അബുദാബി : മുപ്പതാമത് അബുദാബി അന്താരാഷ്ട്ര പുസ്തക മേള മെയ് 23 മുതൽ 29 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. സന്ദർശകരുടേയും സംഘാട കരുടേയും പ്രദർശകരു ടേയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് നടപടികള്‍ എടുത്തിട്ടുണ്ട് എന്നും സംഘാടകർ അറിയിച്ചു.

മൊബൈല്‍ ആപ്പ് വഴിയോ വെബ് സൈറ്റ് വഴിയോ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്തു മാത്രമേ പുസ്തക മേള യിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെഹ്ഫിൽ ചെറുകഥാ മത്സരം

April 7th, 2021

logo-mehfil-dubai-nonprofit-organization-ePathram
ദുബായ് : യു. എ. ഇ. യിലുള്ള എഴുത്തുകാർക്ക് വേണ്ടി ചെറുകഥാ മത്സരം നടത്തുന്നു. മെഹ്ഫിൽ ഇന്റർ നാഷണൽ സാംസ്കാരിക കൂട്ടായ്മ ‘പ്രവാസി’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ചെറുകഥ രചനാ മത്സര ത്തിലേക്ക് ആറു പേജില്‍ കവിയാതെയുള്ള സൃഷ്ടികൾ ഏപ്രില്‍ 30 ന് ഉള്ളിൽ അയക്കണം എന്നും സംഘാടകർ അറിയിച്ചു.

ഇ – മെയില്‍ വിലാസം : mehfilint @ gmail.com

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും മികച്ച രചനകള്‍ ആസ്പദമാക്കി ഹ്രസ്വ സിനിമ ഒരുക്കുകയും ചെയ്യും.

Credit : Face Book Post

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിപണി യിൽ നിന്നും മരുന്നുകൾ പിൻ വലിച്ചു
Next »Next Page » കൈക്കൂലി ശിക്ഷാര്‍ഹം : ബോധ വല്‍ക്കരണ വീഡിയോ »



  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine