അബുദാബി : ലുലു ഇന്‍റര്‍ നാഷണൽ ഗ്രൂപ്പിന്‍റെ ഹൈപ്പർ മാർക്കറ്റ് അൽ ഐനിലെ അൽ മഖാമിൽ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്റഫ് അലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജനറൽ അഥോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ് മെന്‍റ് ചെയർമാൻ ഡോ. മുഹമ്മദ് മതാർ അൽ കാഅബി ഉദ്ഘാടനം ചെയ്തു.
അൽ ഐനിലെ പതിനഞ്ചാമത്തെ ലുലു ഹൈപ്പർ മാർക്കറ്റ് ആണിത്. 40,000 ചതുരശ്രയടി വിസ്തീർണ്ണ ത്തിൽ രണ്ട് നിലകളില്‍ ആയിട്ടാണ് ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നത്.
അൽ ഐനിലെ പ്രാന്ത പ്രദേശമായ അൽ മഖാമിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചതിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുമ്പോൾ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ജോലി നൽകാൻ സാധിക്കുന്നു എന്നതിലും സന്തോഷം എന്നും എം. എ. യൂസഫലി പറഞ്ഞു.
ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫി രൂപാവാല, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ എം. എ. അഷ്റഫ് അലി, ലുലു അൽഐൻ റീജ്യണല്‍ ഡയറക്ടര്‍ ഷാജി ജമാലുദ്ദീൻ തുടങ്ങിയവരും ലുലു ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥരും വിവിധ വിഭാഗങ്ങളിലെ മാനേജര്‍മാരും സംബന്ധിച്ചു