സമാജത്തില്‍ മാപ്പിളപ്പാട്ട് മല്‍സരം

August 25th, 2011

samajam-mappilappatu-competition-ePathram
അബുദാബി : ഈദുല്‍ ഫിത്വര്‍ ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി മലയാളി സമാജം സംഘടി പ്പിക്കുന്ന മാപ്പിളപ്പാട്ട് ആലാപന മല്‍സരം സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച നടത്തുന്നു.

ഏറ്റവും മികച്ച ഗായക നെയും ഗായിക യേയും കണ്ടെത്തു ന്നതിനായി സമാജം കലാ വിഭാഗം നടത്തുന്ന ഈ മല്‍സര ത്തില്‍ 15 വയസ്സിനു മുകളില്‍ ഉള്ള സ്ത്രീ – പുരുഷന്മാര്‍ക്ക്‌ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ആഗസ്റ്റ്‌ 31 നു മുന്‍പേ പേര് രജിസ്റ്റര്‍ ചെയ്യണം.

notice-mappilappatu-competition-ePathram

അപേക്ഷാ ഫോറം ലഭിക്കുവാനും വിശദ വിവരങ്ങള്‍ അറിയാനുമായി കലാ വിഭാഗം സിക്രട്ടറി ബഷീറിന് വിളിക്കുക. 050 – 27 37 406, 02 – 55 37 600

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒ. ഐ. സി. സി. സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 17th, 2011

oicc-indepemdence-day-celebration-ePathram
അബുദാബി : ഒ. ഐ. സി. സി. അബുദാബി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

അബുദാബി മലയാളി സമാജം അങ്കണത്തില്‍ നടന്ന സമ്മേളന ത്തില്‍ ഒ. ഐ. സി. സി. ജനറല്‍ കണ്‍വീനര്‍ ഡോ. മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍. വി. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. യേശു ശീലന്‍, അബ്ദുല്‍ കരീം, ഷുക്കൂര്‍ ചാവക്കാട്, ജീബ എം. സാഹിബ്, അംബികാ രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ. എച്ച്. താഹിര്‍ സ്വാഗതവും എം. യു. ഇര്‍ഷാദ് നന്ദിയും പറഞ്ഞു. പി. ടി. റഫീക്ക്, ബിന്നിമോള്‍ ടോമിച്ചന്‍, സിന്ധു രവി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ദേശഭക്തി ഗാനങ്ങള്‍ സദസ്സിന് ആവേശം പകര്‍ന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ആര്‍. വി. മുഹമ്മദ്‌ കുട്ടിക്ക് യാത്രയയപ്പ്‌

August 12th, 2011

rv-mohammed-kutty-ePathram
അബുദാബി : മലയാളി സമാജം മുന്‍ ജനറല്‍ സെക്രട്ടറിയും സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യ വുമായ ആര്‍. വി. മുഹമ്മദ്‌ കുട്ടി മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്നു.

ആഗസ്റ്റ്‌ 12 വെള്ളിയാഴ്ച രാത്രി 10 മണിക്ക് മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ സംഘടി പ്പിക്കുന്ന യാത്രയയപ്പ്‌ പരിപാടി യില്‍ അബുദാബി യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

റമദാന്‍ ഇസ്ലാമിക് സാഹിത്യ മത്സരം

August 8th, 2011

ramadan-greeting-ePathram
അബുദാബി : മലയാളി സമാജം സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന റമദാന്‍ ഇസ്ലാമിക് സാഹിത്യ മത്സരം ആഗസ്ത് 18, 19 തിയ്യതി കളില്‍ രാത്രി 9.30 മുതല്‍ നടക്കും. ഖുറാന്‍ പാരായണം, പ്രസംഗ മത്സരം, ഇസ്ലാമിക് ക്വിസ്, ഇസ്ലാമിക ഭക്തി ഗാനാലാപനം എന്നിവ യിലാണ് മത്സരങ്ങള്‍.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അപേക്ഷാ ഫോം ലഭിക്കുന്നതിനും മറ്റ്‌ വിശദ വിവര ങ്ങള്‍ക്കും സമാജം ഓഫീസു മായോ സാഹിത്യ വിഭാഗം സെക്രട്ടറി എം. യു. ഇര്‍ഷാദു മായോ 02-55 37 600, 050-51 51 365 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘സമാജ ത്തിനൊരു പുസ്തകം’

August 5th, 2011

അബുദാബി : അബുദാബി യിലെ ഏറ്റവും പഴക്കം ചെന്നതും അപൂര്‍വ്വ ങ്ങളായ പുസ്തക ങ്ങളുടെ ശേഖരം ഉള്ളതുമായ അബുദാബി മലയാളി സമാജം ലൈബ്രറി വികസിപ്പിക്കുന്ന തിന്‍റെ ഭാഗമായി ആവിഷ്‌കരിച്ച ‘സമാജ ത്തിനൊരു പുസ്തകം’ പരിപാടി യുടെ ഉദ്ഘാടനം മുസഫയില്‍ നടന്നു. സമാജം മെമ്പറും നോവലിസ്റ്റുമായ എ. എ. മുഹമ്മദ് തന്‍റെ പുസ്തക ശേഖര ത്തില്‍നിന്നും 10 പുസ്തകങ്ങള്‍ നല്‍കി ക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

സമാജം ലൈബ്രേറിയന്‍ അബൂബക്കര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍, ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

പദ്ധതിയുടെ ഭാഗമായി ആഗസ്ത് മാസം പുസ്തക സമാഹരണ മാസമായി ആചരിക്കും. ഇക്കാല യളവില്‍ സമാജ ത്തിന് പുസ്തകങ്ങള്‍ സംഭാവന നല്‍കാന്‍ താത്പര്യമുള്ളവര്‍ ലൈബ്രേറിയന്‍ അബൂബക്കറിനെ 050 – 566 52 64 എന്ന നമ്പരില്‍ ബന്ധപ്പെടുക.

മുസഫ യിലെ വിപുലമായ വായന സമൂഹത്തിന്‍റെ ആവശ്യാര്‍ത്ഥം സമാജം ആവിഷ്‌കരിച്ച ഈ പദ്ധതി യില്‍ എല്ലാ മലയാളി കളുടെയും സഹകരണം ഉണ്ടാകണമെന്ന് സമാജം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ ദുരിത മേഖല യില്‍ റമദാന്‍ റിലീഫ്
Next »Next Page » പേരോട് അബ്ദുറഹ്മാന്‍ സഖാഫി അബുദാബി യില്‍ »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine