സമാജം സമ്മര്‍ ക്യാമ്പ്‌ ജൂലായ്‌ 14 മുതല്‍

July 3rd, 2011

abudhabi-malayalee-samajam-logo-epathram

അബുദാബി :  മലയാളി സമാജം ബാലവേദി യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ സമ്മര്‍ ക്യാമ്പ് ‘വേനല്‍ കൂടാരം’ ജൂലായ് 14  മുതല്‍ 29 വരെ നടക്കും.

സമാജത്തിന്‍റെ മുസഫയിലെ പുതിയ ആസ്ഥാനത്ത് നടക്കുന്ന ക്യാമ്പില്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം നല്‍കുക.

കേരളത്തില്‍ നിന്ന് എത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ ചിക്കൂസ് ശിവന്‍ ആണ് ക്യാമ്പ് ഡയറക്ടര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 – 642 82 48, 050 – 413 91 66, 050 – 570 03 14, 050 – 51 51 365 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം വനിതാ വേദി – ബാലവേദി പ്രവര്‍ത്തന ഉദ്ഘാടനം നടന്നു

July 3rd, 2011

malayalee-samajam-ladies-wing-inauguration-ePathram
അബുദാബി : അബുദാബി മലയാളി സമാജം വനിതാ വേദി യുടെയും ബാലവേദി യുടെയും പ്രവര്‍ത്തന ഉദ്ഘാടനം നടന്നു.

മുസഫ എമിറേറ്റ് ഫ്യൂച്ചര്‍ ഇന്‍റര്‍നാഷണല്‍ അക്കാദമി സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തക യും ഈ വര്‍ഷത്തെ മികച്ച ഡൊക്യുമെന്‍ററി ക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവുമായ മീനാ ദാസ് നാരായണന്‍ വനിതാ വേദി – ബാലവേദി പ്രവര്‍ത്ത നങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സമാജം വനിതാ കണ്‍വീനര്‍ ജീബാ എം. സാഹിബും ബാലവേദി പ്രസിഡന്‍റ് അനുഷ്മാ ബാലകൃഷ്ണനും ഉദ്ഘാടന ചടങ്ങു കള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന്‍ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

malayalee-samajam- ladies-wing-ePathram

വനിതാ വിഭാഗം അവതരിപ്പിച്ച കലാപരിപാടി യില്‍ നിന്ന്

ഡോ. മനോജ് പുഷ്പകര്‍ (സമാജം പ്രസിഡന്‍റ്) യേശുശീലന്‍ (വൈസ് പ്രസിഡന്‍റ്), സതീഷ് (ആക്ടിംഗ് സെക്രട്ടറി), അഷറഫ് പട്ടാമ്പി (ജീവകാരുണ്യ വിഭാഗം), രവിമേനോന്‍ (മുന്‍. പ്രസി.), ഷാഹിധനി വാസു (കെ. എസ്. സി. വനിതാ വിഭാഗം കണ്‍.), ജയന്തി ജയന്‍ (കല വനിതാ വിഭാഗം കണ്‍.), നീനാ തോമസ് (ഇന്ദിരാഗാന്ധി വീക്ഷണം ഫോറം), ഹെലന്‍ (ഓള്‍ കേരള വിമണ്‍സ് കോളേജ്), സംഗീത് അമര്‍ കുമാര്‍ (സമാജം ബാലവേദി സെക്ര.), റിച്ചിന്‍ രാജന്‍ (കെ. എസ്. സി. ബാലവേദി പ്രസി.) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. അംബികാ രാജന്‍ നന്ദി പറഞ്ഞു. ആരതി ദേവദാസ് അവതാരകയായിരുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സമാജം വനിതാ വിഭാഗം പ്രവര്‍ത്തനോദ്ഘാടനം

June 26th, 2011

abudhabi-malayalee-samajam-logo-epathramഅബുദാബി : മലയാളി സമാജം വനിതാ വിഭാഗം, ബാലവേദി എന്നിവയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ജൂലായ് 1 വെള്ളിയാഴ്ച മുസ്സഫ എമിറേറ്റ്‌സ് ഇന്‍റര്‍നാഷണല്‍ ഫ്യൂച്ചര്‍ അക്കാദമി യില്‍ നടക്കും.

പ്രമുഖ മാധ്യമ പ്രവര്‍ത്തകയും മികച്ച ഡോക്യുമെന്‍ററി ചിത്രത്തിനുള്ള ഈ വര്‍ഷത്തെ കേരള സംസ്ഥാന അവാര്‍ഡ് ജേതാവുമായ മീനാദാസ് നാരായണന്‍ മുഖ്യാതിഥി ആയിരിക്കും.

സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ വനിതാ സംഘടന കളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ആകര്‍ഷകങ്ങളായ കലാപരിപാടികളും ഉണ്ടാകും എന്ന്‍ സമാജം ജനറല്‍ സെക്രട്ടറി താഹിര്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സമാജം മാനേജിംഗ് കമ്മിറ്റി

May 8th, 2011

samajam-2011-committee-epathram
അബുദാബി : കഴിഞ്ഞ നാലു പതിറ്റാണ്ടായി അബുദാബി യിലെ പ്രവാസി മലയാളി സമൂഹ ത്തിന്‍റെ സാംസ്‌കാരിക പ്രവര്‍ത്തന ങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന അബുദാബി മലയാളി സമാജം അബുദാബി ഖാലിദിയ യില്‍ നിന്നും മാറി മുസ്സഫ യില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലയാളി സമാജ ത്തിനുവേണ്ടി വിശാലമായ ഓപ്പണ്‍ ഗ്രൗണ്ട് സൗകര്യ ത്തോടെ ഇരുനില കെട്ടിടം വാടകയ്‌ക്ക് എടുത്തി രിക്കുകയാണ്. പുതിയ പ്രവര്‍ത്തന വര്‍ഷ ത്തേക്കുള്ള കമ്മിറ്റി യെ ഐക്യകണേ്ഠ്യന തിരഞ്ഞെടു ത്തിരുന്നു. പ്രസിഡന്‍റ് : മനോജ് പുഷ്‌കര്‍. ജനറല്‍ സെക്രട്ടറി : കെ. എച്ച്. താഹിര്‍. വൈസ്‌ പ്രസിഡന്‍റ് : യേശുശീലന്‍. ട്രഷറര്‍ : അമര്‍സിംഗ് വലപ്പാട്.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അബൂബക്കര്‍, വി. അനില്‍ കുമാര്‍. അരുണ്‍ കുമാര്‍, അഷറഫ് പട്ടാമ്പി, കുമാര്‍ വേലായുധന്‍, എം. യു. ഇര്‍ഷാദ്, ടി. എം. നിസാര്‍, പി. ടി. റഫീഖ്, സതീഷ്‌ കുമാര്‍, ഷിബു വര്‍ഗീസ്, കബീര്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മലയാളി സമാജം പുതിയ കെട്ടിട ത്തില്‍ പ്രവര്‍ത്തനം തുടങ്ങി

May 7th, 2011

samajam-new-building-inauguration-epathram

അബുദാബി : മുസ്സഫ വ്യവസായ നഗര ത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയ അബുദാബി മലയാളി സമാജം പ്രവര്‍ത്തന ഉദ്ഘാടനം പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധി കളുമായ വി. ഡി. സതീശനും ടി. എന്‍. പ്രതാപനും ചേര്‍ന്നു നിര്‍വ്വഹിച്ചു.  എമിറേറ്റ്സ് നാഷണല്‍ ഫ്യൂച്ചര്‍ അക്കാദമി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. 
 
 
ചടങ്ങില്‍ വിവിധ സഹോദര സംഘടനകളെ പ്രതിനിധീകരിച്ച് പി. ബാവാ ഹാജി (ഇസ്ലാമിക്‌ സെന്‍റര്‍),  രമേഷ് പണിക്കര്‍ ( ഐ. എസ്. സി.),  കെ. ബി.  മുരളി (കെ. എസ്. സി.),  മറ്റു സാംസ്കാരിക സംഘടനാ പ്രതിനിധികളും  വ്യവസായ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് കെ. കെ. മൊയ്തീന്‍കോയ (യു. എ. ഇ. എക്‌സ്‌ചേഞ്ച്), വി. എസ്. തമ്പി (അഹല്യ എക്‌സ്‌ചേഞ്ച്),  കെ. മുരളീധരന്‍ ( എസ്. എഫ്. സി.),  എന്നിവരും പങ്കെടുത്തു. സമാജം ജനറല്‍ സെക്രട്ടറി കെ. എച്ച്.  താഹിര്‍ സ്വാഗതവും ട്രഷറര്‍ അമര്‍ സിംഗ് വലപ്പാട്‌  നന്ദിയും പറഞ്ഞു.  തുടര്‍ന്ന് വൈവിധ്യ മാര്‍ന്ന കലാ പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫോര്‍മുല വണ്‍ : ലോകോത്തര വേഗതയുമായി ദുബായ്‌ ഇന്ത്യന്‍ ഹൈസ്ക്കൂള്‍ ടീം
Next »Next Page » മനുഷ്യത്വം അവശേഷിച്ചിരിക്കുന്നത് ഇടതുപക്ഷ ങ്ങളില്‍ : ഡോ. ഹുസൈന്‍ രണ്ടത്താണി »



  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine