അബുദാബി : അബുദാബി യിലെ കലാ സാഹിത്യ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്ത് നല്‍കിയ സമഗ്ര സംഭാവന കളെയും അബുദാബി മലയാളി സമാജ ത്തിന് നല്‍കിയ സേവന ങ്ങളെയും പരിഗണിച്ചു കൊണ്ട് സാംസ്കാരിക രംഗത്തെ പ്രമുഖനും, പ്രശസ്ത മാധ്യമ പ്രവര്‍ത്ത കനുമായ സഫറുള്ള പാലപ്പെട്ടിയെ അബുദാബി മലയാളി സമാജം ആദരിച്ചു.
സമാജം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മലയാളി സമാജ ത്തിലെ സ്ഥാപക അംഗം അജയ്‌ഘോഷ് സമാജത്തിന്‍റെ ഉപഹാരവും ഫലകവും സഫറുള്ള പാലപ്പെട്ടിക്ക് സമ്മാനിച്ചു.
സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കറിന്‍റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ചടങ്ങില്‍ സമാജം ജനറല്‍ സെക്രട്ടറി ബി. യേശുശീലന്‍, ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് രമേശ് പണിക്കര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി പി. ബാവാ ഹാജി, ജെമിനി ബാബു, ഇടവ സൈഫ്, എം. കെ. രവി മേനോന്‍, അബ്ദുല്‍ ഷുക്കൂര്‍ ചാവക്കാട്, സി. എം. അബ്ദുല്‍ കരീം, സമാജം വനിതാ വിഭാഗം കണ്‍വീനര്‍ സുലജ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.