ദുബായ് : ഇന്നത്തെ മാധ്യമ രംഗത്ത് eപത്രം പോലുള്ള ഓണ്‍ലൈന്‍ പത്രങ്ങള്‍ വഹിക്കുന്ന സ്വാധീനം നിര്‍ണ്ണായകമാണ് എന്ന് യു.എ.ഇ. മാധ്യമ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിദ്ധ്യമായ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ബഹുമുഖ പ്രതിഭയുമായ കെ. കെ. മൊയ്തീന്‍ കോയ പ്രസ്താവിച്ചു. ജീവിത ശൈലിയില്‍ വന്ന മാറ്റത്തോടെ പത്രം തുറന്നു വായിക്കുന്നതിനേക്കാള്‍ വാര്‍ത്തകള്‍ പെട്ടെന്ന് അറിയുവാന്‍ ഇന്റര്‍നെറ്റ് മാധ്യമങ്ങളെയാണ് ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത് എന്നതിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി ഏറ്റവും വര്‍ദ്ധിച്ചിരിക്കുന്നു. ചാനലുകളോ പത്രങ്ങളോ അപ്രാപ്യമായ ജോലി തിരക്കിനിടയില്‍ പോലും ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ അറിയുവാന്‍ ഇന്ന് മലയാളി ശ്രദ്ധിക്കുന്നു. പുരോഗമനപരമായ ഇത്തരം നവീന സാങ്കേതിക വിദ്യകളെയും പ്രവണതകളെയും ഇനിയും കണ്ടില്ലെന്നു നടിക്കുന്നത് മൌഢ്യമാവും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇന്നലെ ദുബായില്‍ നടന്ന ചിരന്തന സാംസ്കാരിക വേദിയുടെ മാധ്യമ പുരസ്കാര ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള മാധ്യമ രംഗത്ത് ഓണ്‍ലൈന്‍ പത്രങ്ങളുടെ പ്രസക്തി ഇന്ന് ലോകമെമ്പാടുമുള്ള വിദഗ്ദ്ധര്‍ അംഗീകരിച്ചു കഴിഞ്ഞതാണ്. ഓണ്‍ലൈന്‍ മാധ്യമ സാദ്ധ്യതകള്‍ പലപ്പോഴും പരമ്പരാഗത അച്ചടി മാധ്യമത്തെ ഒരു പുരാവസ്തു ആക്കി മാറ്റുന്നു എന്നും കരുതുന്നവരുണ്ട്. പല പ്രമുഖ അന്താരാഷ്‌ട്ര പത്രങ്ങളും നേരിട്ട നഷ്ടത്തിന്റെ കണക്കുകള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള “ക്രിസ്റ്റ്യന്‍ സയന്‍സ് മോണിട്ടര്‍” 2008ല്‍ തന്നെ തങ്ങളുടെ ശ്രദ്ധ ഓണ്‍ലൈനിലേക്ക് തിരിക്കുകയുണ്ടായി. ഏപ്രില്‍ 13, 2005ല്‍ മാധ്യമ രാജാവായ ന്യൂസ് കോര്‍പ്പൊറേയ്ഷന്‍ മേധാവി റൂപേര്‍ട്ട് മര്‍ഡോക്ക് അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ് പേപ്പര്‍ എഡിറ്റര്‍സിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്.
“ഓണ്‍ലൈന്‍ പത്രങ്ങള്‍ പ്രിന്റ് മാധ്യമങ്ങളുടെ ചരമക്കുറിപ്പ് എഴുതുമെന്ന് നാമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. എന്നാല്‍ ഇത് നമ്മെ അത്രയൊന്നും ബാധിക്കാതെ അരികത്ത് കൂടി പതുക്കെ കടന്നു പോകും എന്ന് നാമൊക്കെ ആഗ്രഹിച്ചതുമാണ്. എന്നാല്‍ ഇത് നടന്നില്ല. ഇനിയും ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ നമുക്ക് അവഗണിക്കാന്‍ ആവില്ല. കാര്‍ണഗീ കോര്‍പ്പൊറേയ്ഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. 18-34 വയസ്സ് വരെയുള്ള ആളുകളില്‍ 25 ശതമാനം പേര്‍ മാത്രമാണ് പരമ്പരാഗത പത്രങ്ങള്‍ വായിക്കുന്നത്. 9 ശതമാനം പേര്‍ മാത്രമേ ഇത്തരം പത്രങ്ങള്‍ വിശ്വാസയോഗ്യം ആണെന്ന് കരുതുന്നുമുള്ളൂ. സംശയമുണ്ടെങ്കില്‍ പുതിയ തലമുറയെ, നിങ്ങളുടെ മക്കളെ നിരീക്ഷിക്കുക.”
ഓണ്‍ലൈന്‍ പത്രങ്ങളെ അംഗീകരിക്കുന്നതിനെ കുറിച്ച് യു.എ.ഇ. യിലെ “പരമ്പരാഗത” മാധ്യമ കൂട്ടായ്മകളില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അബുദാബിയിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അസോസിയേഷന്‍ ഈ കാര്യത്തില്‍ തികച്ചും പുരോഗമനപരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. e പത്രം അടക്കമുള്ള ഓണ്‍ലൈന്‍ പത്രങ്ങള്‍ അബുദാബി ഇന്ത്യന്‍ മീഡിയ അസോസിയേഷനില്‍ അംഗങ്ങളാണ്.



ദുബായ് : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചിരന്തന സാംസ്കാരിക വേദി എല്ലാ വര്‍ഷവും നല്‍കി വരുന്ന 2009ലെ ചിരന്തന മാധ്യമ പുരസ്കാരം കെ. എം. അബ്ബാസിനും (സിറാജ് ദിനപത്രം), എന്‍. എം. അബൂബക്കര്‍ (മലയാള മനോരമ ന്യൂസ്) എന്നിവര്‍ക്ക് ഇന്ന് (ഓഗസ്റ്റ് 6, 2010) വെള്ളിയാഴ്ച രാത്രി 8 മണിക്ക് ദെയറയിലുള്ള ഫ്ലോറ അപ്പാര്‍ട്ട്മെന്റ് ഹോട്ടല്‍ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി സമ്മാനിക്കും എന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദാലി അറിയിച്ചു. സ്വര്‍ണ മെഡല്‍, പ്രശംസാ പത്രം, പൊന്നാട, ഉപഹാരം എന്നിവ അടങ്ങിയതാണ് പുരസ്കാരം. യു.എ.ഇ. യിലെ സാമൂഹ്യ സാംസ്കാരിക, മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
ദുബായ്: ‘സൃഷ്ടി സ്ഥിതി സംഹാരം – വര്‍ത്തമാന മാധ്യമ വിവക്ഷ’ എന്ന വിഷയത്തെ ആസ്പദമാക്കി സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ നടത്തിയ 

ദുബായ് : എം. ജെ. എസ്. മീഡിയ (M. J. S. Media) യുടെ വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി ഏഴു വിശിഷ്ട വ്യക്തി ത്വങ്ങളെ ആദരിക്കുന്ന തിനായി പ്രഖ്യാപിച്ച ‘പ്രവാസ മയൂരം’ പുരസ്കാരങ്ങള്‍ ജൂലായ് 31 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ദുബായ് ഹയാത്ത് റീജന്‍സി യില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

























