അബുദാബി : എമിറേറ്റിലെ ഒരു താമസ കേന്ദ്ര ത്തിൽ കോവിഡ് -19വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതി യില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വാർത്ത വ്യാജം എന്ന് ആരോഗ്യ വകുപ്പ്. ഔദ്യോഗിക മാധ്യമ ത്തിലൂടെ ആരോഗ്യ മന്ത്രാലയം പുറത്തു വിടുന്ന വാർത്ത കൾ മാത്രം പൊതു ജന ങ്ങള് പിന്തുടരണം എന്നും അധികൃതര്‍.
സാമൂഹിക മാധ്യമ ങ്ങളിലൂടെ പരക്കുന്ന ഊഹാപോഹ ങ്ങൾ ജനങ്ങളിൽ കൂടുതൽ ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കും.
കൊറോണ വൈറസ് ബാധിതരുടെ കൃത്യമായ കണക്കു കൾ മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്. ഊഹാ പോഹ ങ്ങളും വ്യാജ വാര്‍ത്ത കളും പ്രചരി പ്പിക്കുന്നത് കുറ്റ കരം എന്നു കൂടി അധികൃതര്ഓര്മ്മി പ്പിച്ചു.
ലോകാരോഗ്യ സംഘടന യുടെ നിർദ്ദേശ പ്രകാരമുള്ള അന്താരാഷ്ട്ര നില വാര മുള്ള കരുതൽ നടപടി കള്‍ യു. എ. ഇ. കൈ ക്കൊള്ളു ന്നത് എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
അബുദാബി : യു. എ. ഇ. സാംസ്കാരിക വൈജ്ഞാനിക വികസന മന്ത്രാലയ ത്തി ന്റെ നേതൃത്വ ത്തിൽ 2020 മാർച്ച് മാസം, ദേശീയ വായനാ മാസമായി ആചരിക്കും എന്നു വകുപ്പു മന്ത്രി നൂറ അൽ കഅബി. വായന യില്‍ അധി ഷ്ഠിത മായ ഒരു സമൂഹ ത്തെ വാർത്തെടു ക്കുന്ന തിന് സാമൂഹിക മായ പങ്കു വെക്കലുകൾ അനി വാര്യ മാണ്.
വിവിധ സർ ക്കാർ വകുപ്പു കളു മായും സാംസ്കാരിക സംഘടന കളു മായും ചേര്‍ന്ന് ഇതു മായി ബന്ധ പ്പെട്ട പ്രരംഭ ഘട്ട പ്രവർ ത്തന ങ്ങൾ നടന്നു വരിക യാണ് എന്നും മന്ത്രി സൂചിപ്പിച്ചു.
شهر القراءة ينطلق في الأول من مارس بهوية جديدة تحت شعار " متعة قراءة"
Reading Month revealing its new identity on 1st of March, celebrating the Joy of Reading pic.twitter.com/OPpuiQWLlG
വായന യുമായി ബന്ധപ്പെട്ട പ്രവർ ത്തന ങ്ങൾ ‘യു. എ. ഇ. 2020’ എന്ന ആശയ ത്തി ലാണ് നടപ്പിലാക്കുന്നത്. വായന ജീവിത ത്തിന്റെ പ്രധാന ഭാഗം ആക്കി മാറ്റുന്ന തിനുള്ള സാഹ ചര്യം സമൂഹ ത്തിന്റെ എല്ലാ മേഖല കളിലും ഒരുക്കും.
ദുബായ് : താമസ കുടിയേറ്റ വകുപ്പി ന്റെ (General Directorate of Residency and Foreigners Affairs – Dubai. ജി. ഡി. ആർ. എഫ്. എ.) മാധ്യമ പുരസ്കാര ത്തിന് അസീസ് മണമ്മൽ (എടരിക്കോട്) അർഹനായി.
ദുബായ് ഇമിഗ്രേഷൻ ജീവനക്കാരന്‍ കൂടിയായ അസീസ്, സര്‍ക്കാര്‍ വാർത്ത കളും വിവര ങ്ങളും പൊതു ജന ങ്ങൾക്ക് എത്തിച്ചു കൊടുക്കു ന്നതിൽ നടത്തിയ സേവനം പരിഗണിച്ചു കൊണ്ടാണ് ജി. ഡി. ആർ. എഫ്. എ. മാധ്യമ പുരസ്കാരം സമ്മാനിച്ചത്. വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ മ്മദ് അൽ മര്‍റി പുരസ്കാരം സമ്മാനിച്ചു.
യു. എ. ഇ. യിലെ കലാ – സാംസ്കാരിക രംഗ ങ്ങളിലും സാമൂഹിക – ക്ഷേമ പ്രവർ ത്തന ങ്ങളിലും സജീവമാണ് അസീസ് മണമ്മൽ. 12 വർഷ മായി ദുബായ് എമി ഗ്രേഷ നില്‍ ജോലി ചെയ്യുന്ന അസീസ്, ഏറ്റവും മികച്ച എമിഗ്രേ ഷൻ ജീവന ക്കാരനുള്ള പുരസ്‌കാരം 2 തവണ കരസ്ഥ മാക്കി യിട്ടുണ്ട്.
കോൽക്കളി, ദഫ്മുട്ട്, വട്ട പ്പാട്ട് തുടങ്ങി വിവിധ മാപ്പിള കല കളിൽ നൈപുണ്യം നേടിയ അസീസ്, കേരള ഫോക് ലോർ അക്കാഡമി, മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമി എന്നിവിട ങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അബുദാബി : കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ മാധ്യമ പുരസ്കാരം ‘e പത്രം’ പ്രതിനിധി പി. എം. അബ്ദുൽ റഹിമാന് സമ്മാനിച്ചു. ഓൺ ലൈൻ മാധ്യമ രംഗ ത്തെ വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ പരിഗണിച്ച് കൊണ്ടാണ് പുരസ്കാരം സമ്മാനിച്ചത്.
തൃശൂർ ജില്ല യിലെയും ഗുരുവായൂർ മണ്ഡല ത്തിലെയും ലീഗ് പ്രസ്ഥാന ത്തി നും അബു ദാബി കെ. എം. സി. സി. യുടെ വളർച്ച യിലും മുഖ്യ പങ്കു വഹിച്ച കടപ്പുറം പഞ്ചായ ത്തിലെ സമുന്നതനായ നേതാവ് ആയിരുന്ന പി. വി. ഹമീദ് മോൻ എന്നവരുടെ പേരിൽ പ്രഖ്യാപിച്ച പ്രഥമ പുരസ്കാരം, കടപ്പുറം പഞ്ചാ യത്ത് നിവാസി യും അബുദാബി യിലെ മാധ്യമ – കലാ – സാംസ്കാരിക രംഗ ത്തെ നിറ സാന്നിദ്ധ്യവുമായ പി. എം. അബ്ദുൽ റഹിമാന് സമ്മാനി ക്കുവാൻ കഴിഞ്ഞ തിൽ വളരെ അധികം ചാരിതാർഥ്യം ഉണ്ട് എന്ന് അബുദാബി കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
പ്രമുഖ മാധ്യമ പ്രവർത്ത കനും പ്രവാസി ഭാരതി റേഡിയോ മാനേജിംഗ് ഡയറക്ടറുമായ കെ. ചന്ദ്രസേനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. “നവ മാധ്യമ ങ്ങളും യുവ ചിന്തകളും”എന്ന വിഷയം മിഡിൽ ഈസ്റ്റ് ചന്ദ്രിക അബു ദാബി ബ്യൂറോചീഫ് റസാഖ് ഒരുമനയൂർ അവത രിപ്പിച്ചു.
കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസി ഡണ്ട് പി. വി. നസീർ അദ്ധ്യ ക്ഷത വഹിച്ചു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ കെ. അൻസാരി, തൃശൂർ ജില്ലാ കെ. എം. സി. സി. വനിതാ വിഭാഗം പ്രസി ഡണ്ട് സബിതാ സെയ്തു മുഹമ്മദ്, ആർ. വി. ഹംസ കറുകമാട് തുടങ്ങിയവർ സംബന്ധിച്ചു.
കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കോയ തിരുവത്ര, യു. എ. ഇ. – കടപ്പുറം പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ സി. അലി ക്കുഞ്ഞി ഹാജി, ട്രഷറർ പി. വി. ജലാൽ, വൈസ് പ്രസിഡണ്ട് വി. പി. ഉമ്മർ, ഗുരു വായൂർ മണ്ഡലം പ്രസിഡണ്ട് വി. എം. മുനീർ, സെക്രട്ടറി ജലീൽ കാര്യടത്ത്, വൈസ് പ്രസിഡണ്ട് മുസ്തഫ വലിയകത്ത്, ഇസ്ലാമിക് സെന്റർ പ്രതി നിധി കുഞ്ഞു മുഹമ്മദ്, പി. കെ. ബദറു, പുന്നയൂർ കെ. എം. സി. സി. പ്രസി ഡണ്ട് കബീർ, കടപ്പുറം പഞ്ചായത്ത് ഭാരവാഹി കളായ അസീസ് സബ്‌ജി, നിഷാക് കടവിൽ, ശിഹാബ് കെ. എസ്., റഷീദ് ചാലിൽ, സെയ്തു മുഹമ്മദ് പി. എ., ഇക്ബാൽ പി. എം., മുനീർ ഈസ്സ, ജാഫർ എ. വി. എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഫൈസൽ കടവിൽ സ്വാഗതവും ട്രഷറർ ജാഫർ ബുഖാറയിൽ നന്ദിയും പറഞ്ഞു.
ഷാർജ : പ്രവാസി മലയാളിയും എഴുത്തുകാരനു മായ അലി അസ്ക്കർ മഹ് ബൂബി രചിച്ച ഇംഗ്ലീഷ് പുസ്തകം ‘Be a Muslim in Your Heart’ ഷാർജ രാജ്യാന്തര പുസ്തക മേള യിൽ വെച്ച് പ്രകാശനം ചെയ്തു. മേളയിലെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും നോളജ് ഫൗണ്ടേഷന്റെ പവലിയ നിലാണ് പ്രകാശനം നടന്നത്.
ഫൗണ്ടേഷൻ കോർപ്പറേറ്റ് കമ്മ്യൂണി ക്കേഷന്‍ ഡയറ ക്ടർ ഹുസൈൻ മുഹമ്മദ്, പുന്നക്കൻ മുഹമ്മദലിക്കു നൽകി കൊണ്ടാണ് പ്രകാശനം ചെയ്തത്.
മലപ്പുറം മറ്റത്തൂര്‍ സ്വദേശിയും പ്രവാസി യുമായ അലി അസ്കര്‍ മഹ് ബൂബി, തന്റെ ആത്മീയ ഗുരുവായ ശൈഖ് മുഹമ്മദ് ബാവാ ഉസ്താദ് സുല്‍ ത്താന്റെ ദർശന ങ്ങളേയും അദ്ധ്യാപന ങ്ങളെയും പരിചയ പ്പെടു ത്തുക യാണ് സുൽത്താനി പബ്ലി ക്കേഷൻസ് പുറത്തിറ ക്കിയ ‘Be a Muslim in Your Heart’ എന്ന പുസ്തക ത്തിലൂടെ.
ചടങ്ങിൽ ഗ്രന്ഥകാരൻ അലി അസ്കര്‍ മഹ് ബൂബി, ഇബ്രാഹിം കാരക്കാട്, ഹൈദർ സുൽത്താനി, ഷെമീർ സുൽത്താനി, ഫിറോസ്, റഷീദ്, ഗഫൂർ തുടങ്ങി യവർ സംബന്ധിച്ചു. പ്രിയ ദർശനി യുടെ പവലിയനിൽ ‘Be a Muslim in Your Heart’ എന്ന പുസ്തകം ലഭ്യമാവും.