കേരളത്തിലെ വൈജ്ഞാനിക മുന്നേറ്റം മാതൃകാപരം: ശൈഖ് അലി അൽ ഹാഷിമി

November 23rd, 2022

ali-al-hashimi-release-sabeelul-hidaya-islamic-college-al-nahda-magazine-ePathram
അബുദാബി : കേരളത്തിലെ വൈജ്ഞാനിക പ്രവർത്തനങ്ങൾ മാതൃകാ പരം എന്ന് യു. എ. ഇ. പ്രസിഡണ്ടിന്‍റെ മുൻ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ ശൈഖ് അലി അൽ ഹാഷിമി. പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‍ലാമിക് കോളേജ് യു. എ. ഇ. കമ്മിറ്റി സംഘടിപ്പിച്ച അല്‍ മുല്‍തഖ സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.

കേരളവും യു. എ. ഇ. യും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണുള്ളത്. പാണക്കാട് സയ്യിദ് കുടുംബം ആ ബന്ധത്തിന്‍റെ അംബാസഡർമാരാണ് എന്നും അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടന്ന സംഗമത്തില്‍ സബീലുൽ ഹിദായ പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.

സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങുന്ന അന്താ രാഷ്ട്ര അറബിക് പ്രസിദ്ധീകരണമായ അന്നഹ്ദ അറബിക് മാഗസിന്‍റെ യു. എ. ഇ. പ്രത്യേക പതിപ്പ് അലി അൽ ഹാഷിമി, ഡോ. സിദ്ദീഖ് അഹമദ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. പതിനാറു വര്‍ഷമായി പ്രസാധനം തുടരുന്ന അന്നഹ്ദ, കേരളത്തെയും അറബ് ദേശത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയാണ് എന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

സബീലുല്‍ ഹിദായ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സ് ഗവേഷകനും കൂടിയായ സി. എച്ച്. സ്വാലിഹ് ഹുദവി പറപ്പൂരിനുള്ള ഉപഹാര സമര്‍പ്പണം ചടങ്ങില്‍ വെച്ച് നടന്നു. സ്ഥാപനത്തിലെ ഡിപ്പാർട്മെന്‍റ് ഓഫ് സിവിലൈസേഷണൽ സ്റ്റഡീസിന്‍റെ ലോഗോ പ്രകാശനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അബൂബക്കർ ഒറ്റപ്പാലം എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

സി. എച്ച്. ബാവ ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുസ്തഫ ഹുദവി ആക്കോട് സന്ദേശ പ്രഭാഷണം നിര്‍വ്വഹിച്ചു. സ്ഥാപന ശിൽപിയും സൂഫിവര്യനും ആയിരുന്ന പറപ്പൂർ സി. എച്ച്. ബാപ്പുട്ടി മുസ്‍ലിയാരെ അനുസ്മരിച്ച് പ്രമുഖ വാഗ്മി സ്വാലിഹ് ഹുദവി സംസാരിച്ചു.

ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ടി. കെ. അബ്ദുസലാം, സബീലുല്‍ ഹിദായ സെക്രട്ടറി ടി. അബ്ദുൽ ഹഖ്, കെ. എം. സി. സി. നേതാക്കളായ ഡോ. പുത്തൂര്‍ റഹ്‍മാന്‍, അന്‍വര്‍ നഹ, യു. അബ്ദുല്ല ഫാറൂഖി, അബ്ദു റഊഫ് അഹ്‌സനി, യു. എ. നസീര്‍, ടി. മുഹമ്മദ് ഹിദായത്തുള്ള, അബു ഹാജി കളപ്പാട്ടില്‍ തുടങ്ങി യവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) പുതിയ ഭാരവാഹികള്‍

November 1st, 2022

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡണ്ട് : എന്‍. എം. അബൂബക്കര്‍ (മലയാള മനോരമ), വൈസ് പ്രസിഡണ്ട് : പി. എം. അബ്ദുല്‍ റഹിമാന്‍, (ഇ-പത്രം), ജനറല്‍ സെക്രട്ടറി : ടി. എസ്. നിസാമുദ്ദീന്‍ (ഗള്‍ഫ് മാധ്യമം), ജോയിന്‍റ് സെക്രട്ടറി അനില്‍ സി. ഇടിക്കുള (ദീപിക), ട്രഷറര്‍ : ഷിജിന കണ്ണന്‍ ദാസ് (കൈരളി) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

ima-indian-media-abu-dhabi-committee-2022-23-ePathram

ടി. പി. ഗംഗാധരന്‍ (മാതൃഭൂമി), റസാഖ് ഒരുമനയൂര്‍ (മിഡില്‍ ഈസ്റ്റ് ചന്ദ്രിക), റാഷിദ് പൂമാടം (സിറാജ്), സമീര്‍ കല്ലറ (24/7 ന്യൂസ്), സഫറുല്ല പാലപ്പെട്ടി (ദേശാഭിമാനി) എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ റാഷിദ് പൂമാടം അദ്ധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ രണ്ട് മുതൽ

September 22nd, 2022

sharjah-book-fair-2014-epathram
ഷാർജ : നാല്‍പ്പത്തി ഒന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം 2022 നവംബർ രണ്ടിനു തുടക്കം കുറിക്കും. ഷാർജ എക്‌സ്‌പോ സെന്‍ററിൽ നവംബർ 13 വരെ നടക്കുന്ന ഈ വര്‍ഷത്തെ പുസ്തകോത്സവത്തില്‍ ഇറ്റലിയാണ് അതിഥി രാജ്യം.

Spread The Word എന്ന പ്രമേയത്തിൽ എമിറേറ്റിന്‍റെ സാംസ്‌കാരിക പദ്ധതികളെ ഉയർത്തിക്കാണിച്ചു കൊണ്ടുള്ള പരിപാടികള്‍ അരങ്ങേറും.

എഴുതപ്പെട്ട വാക്കിന്‍റെ ശക്തിയെക്കുറിച്ച് ചർച്ച നടക്കും. ശോഭനവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങള്‍ ഉണ്ടാകും.

സമൂഹത്തിൽ സുസ്ഥിരതയുടെ അവബോധം ഉയർത്തുന്നതിനുള്ള ദൗത്യത്തെ ഈ സാംസ്‌കാരിക ഉല്‍സവം കൂടുതല്‍ മുന്നോട്ടു കൊണ്ടു പോകും എന്നും സംഘാടകരായ ഷാർജ ബുക്ക് അഥോറിറ്റി അവകാശപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് ടീം അബുദബിൻസ് മാധ്യമ പുരസ്‌കാരം

August 14th, 2022

team-abudhabins-media-award-rashid-poomadam-sameer-kallara-ePathram
അബുദാബി : ടീം അബുദബിൻസ് ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫ് റാഷിദ് പൂമാടം, അബുദാബി 24/7 ടി. വി. ചീഫ് റിപ്പോർട്ടർ സമീർ കല്ലറ എന്നിവർക്ക് സമ്മാനിക്കും.

2022 സെപ്റ്റംബർ ഒമ്പതിന് വൈകുന്നേരം ആറു മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററിൽ സംഘടിപ്പിക്കുന്ന ‘ഓണ നിലാവ്’ വാർഷിക ആഘോഷ പരിപാടിയിൽ വെച്ച് പുരസ്കാരങ്ങള്‍ സമ്മാനിക്കും എന്ന് ടീം അബുദബിൻസ് മുഖ്യ രക്ഷാധികാരി സലിം ചിറക്കൽ, ടീം അബുദാബിൻസ് ചെയർമാൻ ഫൈസൽ, വൈസ് ചെയർമാൻ മുനവ്വിർ, ജനറൽ കൺവീനർ ജാഫർ റബീഹ്, ട്രഷറർ നജാഫ് എന്നിവര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വി. പി. എസ്. ആരോഗ്യ പ്രിവിലേജ് കാര്‍ഡ്

June 26th, 2022

logo-vps-health-care-ePathram
അബുദാബി : മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വി. പി. എസ്. – എല്‍. എല്‍. എച്ച്. ആശുപത്രി പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കി. ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുമായി സഹകരിച്ചു കൊണ്ടാണ് പ്രിവിലേജ് കാര്‍ഡ് ഇറക്കിയത്.

എല്‍. എല്‍. എച്ച്. ആശുപത്രിയില്‍ പുതിയതായി ആരംഭിച്ച മാ ക്ലിനിക്ക് – ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്ക് എന്നിവയുടെ ഉല്‍ഘാടന ചടങ്ങില്‍ എല്‍. എല്‍. എച്ച്. റീജ്യണല്‍ സി. ഇ. ഒ. സഫീര്‍ അഹമ്മദ് പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കി.

vps-health-care-presents-special-health-privilege-card-for-journalists-ePathram

ഇമ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സുഗമമായി ഏറ്റവും മികച്ച മെഡിക്കല്‍ പരിചരണവും സൗകര്യങ്ങളും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ യാണ് പദ്ധതി. ഇമ പ്രസിഡണ്ട് റാഷിദ് പൂമാടവും മാധ്യമ പ്രവര്‍ത്തകരും സംയുക്തമായി കാര്‍ഡ് ഏറ്റു വാങ്ങി.

സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്‍കുന്ന പ്രൊഫഷണലുകള്‍ക്ക് മികച്ച ആരോഗ്യ സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന്‍റെ ആദ്യപടി എന്ന നിലയിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് എന്ന് എല്‍. എല്‍. എച്ച്. അധികൃതര്‍ പറഞ്ഞു.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് പാക്കേജുകള്‍ അടക്കമുള്ള സേവനങ്ങള്‍ പ്രിവിലേജ് കാര്‍ഡില്‍ ഉള്‍പ്പെടും. കാര്‍ഡ് ഉടമയുടെ ഉറ്റ ബന്ധുക്കള്‍, പങ്കാളി, മക്കള്‍ എന്നിവര്‍ക്കും കാര്‍ഡിന്‍റെ സേവനങ്ങള്‍ ലഭ്യമാകും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പൊടിക്കാറ്റ് : മുന്നറിയിപ്പുമായി പോലീസ്
Next »Next Page » പയ്യന്നൂർ സൗഹൃദ വേദിക്ക് പുതിയ ഭാരവാഹികൾ »



  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine