മധുര പദങ്ങള്‍ : കഥകളി പദക്കച്ചേരി

October 27th, 2015

sakthi-theaters-logo-epathram അബുദാബി : പ്രമുഖ കഥകളി ഗായകന്‍ കോട്ടക്കല്‍ മധു വിന്റെ കഥകളി പദ ക്കച്ചേരി, ഒക്ടോബര്‍ 27 ചൊവ്വാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും.

‘മധുര പദങ്ങള്‍’ എന്ന പേരില്‍ ശക്തി തിയറ്റേഴ്സ് സംഘടി പ്പിക്കുന്ന സംഗീത സദ സ്സില്‍, ചലച്ചിത്ര പിന്നണി ഗായകന്‍ കൂടി യായ കോട്ടക്കല്‍ മധു വിന്റെ കഥ കളി സംഗീത വും ലളിത ഗാന ങ്ങളും സിനിമാ ഗാന ങ്ങളും ആലപിക്കും.

- pma

വായിക്കുക: , ,

Comments Off on മധുര പദങ്ങള്‍ : കഥകളി പദക്കച്ചേരി

സോംഗ് ലവ് ഗ്രൂപ്പ് കുടുംബ സംഗമം : സംഗീത പ്രതിഭകളെ ആദരിച്ചു

October 25th, 2015

song-love-group-family-meet-2015-ePathram
അബുദാബി : സംഗീത പ്രേമി കളുടെ ഓണ്‍ ലൈന്‍ കൂട്ടായ്മ യായ ‘സോംഗ് ലവ് ഗ്രൂപ്പ്’ കുടുംബ സംഗമം സംഘടി പ്പിച്ചു. അബുദാബി കേന്ദ്ര മായി വാസ്ടാപ്പിലും ഫെയ്സ് ബുക്കി ലും ഇരുപത്തി നാല് മണിക്കൂറും പാട്ടും സംഗീത സംബന്ധി യായ വിശേഷ ങ്ങളുമായി നില കൊള്ളുന്ന സോംഗ് ലവ് ഗ്രൂപ്പിലെ നൂറോളം വരുന്ന അംഗ ങ്ങളും കുടുംബാംഗ ങ്ങളും പങ്കെടുത്ത കുടുംബ സംഗമം, ഗ്രൂപ്പ് അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ ഉത്ഘാടനം ചെയ്തു.

ശശാങ്കൻ കുറുപ്പത്ത്, രഞ്ജിത്ത്, കാദര്‍ ഷാ ഇടപ്പാള്‍, വി. വി. രാജേഷ്, സുബൈര്‍ തളിപ്പറമ്പ് തുടങ്ങി സംഗീത രംഗത്ത് പ്രവര്‍ത്തി ക്കുന്ന പ്രതിഭ കള്‍ക്കും മറ്റു വിവിധ മേഖല കളി ലെ മികവിന് അംഗീകാരം നേടിയ വരും പുരസ്കാര ജേതാക്ക ളുമായ ഗ്രൂപ്പ് അംഗ ങ്ങളെ ചടങ്ങില്‍ പൊന്നാട അണിയിച്ചു ആദരിച്ചു.

കബീർ മണത്തല, ഹംസ കുട്ടി, ശശാങ്കൻ, രഞ്ജിത്ത് എന്നിവർ നേതൃത്വം നല്കിയ സംഗീത നിശ യിൽ, കൂട്ടായ്മ യിലെ യു. എ. ഇ. യിലെ അംഗ ങ്ങളായ പ്രമുഖ ഗായകർ ഗാനങ്ങൾ ആലപിച്ചു.

ഷാഹുല്‍ പാലയൂര്‍, സാലിഹ് വട്ടേക്കാട്, എന്നിവ രുടെ നേതൃത്വ ത്തില്‍ അംഗ ങ്ങള്‍ക്കായി നടത്തിയ ലക്കി ഡ്രോ യിലൂടെ ആകര്‍ഷക ങ്ങളായ സമ്മാനങ്ങള്‍ നല്‍കി.

ദാനിഫ്, അബുബക്കര്‍ സിദ്ധീഖ്, എസ്. എ. അബ്ദുല്‍ റഹിമാന്‍, സജിത്ത് തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

മറ്റു വിദേശ രാജ്യങ്ങളിലെ അംഗങ്ങള്‍ പാട്ടു പാടിയും വിശേഷ ങ്ങള്‍ പങ്കു വെച്ചും ഓണ്‍ ലൈനിലൂടെ ശബ്ദ സാന്നിദ്ധ്യ മായി പരിപാടി യില്‍ സഹകരിച്ചത് വേറിട്ട ഒരു അനുഭവം ആയിരുന്നു. ഗായിക അമല്‍ കാരൂത്ത്, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ പരിപാടി യുടെ അവതാരകര്‍ ആയി.

പ്രവാസി മലയാളി കളുടെ ഈ ഓണ്‍ ലൈന്‍ സംഗീത കൂട്ടായ്മ യില്‍, ടെലിവിഷന്‍ സംഗീത മത്സര ങ്ങളി ലെയും ഗള്‍ഫിലെ വിവിധ റേഡിയോ നിലയ ങ്ങളി ലെയും വിജയി കളും ഗാന രചയി താക്കളും സംഗീത സംവിധായ കരും അടക്കം നിരവധി പ്രതിഭ കളാണ് അംഗ ങ്ങള്‍ ആയിട്ടുള്ളത്. മറ്റു ജി. സി. സി. രാജ്യ ങ്ങളിലേ യും ഇന്ത്യ യിലെയും സംഗീതാ സ്വാദകരും ഓണ്‍ ലൈന്‍ കൂട്ടായ്മയില്‍ സജീവമാണ്.

* സോംഗ് ലവ് ഗ്രൂപ്പ് സംഗീത സൌഹൃദ സംഗമം ശ്രദ്ധേയ മായി

- pma

വായിക്കുക: , ,

Comments Off on സോംഗ് ലവ് ഗ്രൂപ്പ് കുടുംബ സംഗമം : സംഗീത പ്രതിഭകളെ ആദരിച്ചു

പ്രണയ പര്‍വ്വം കഥകളി മഹോൽസവം

October 22nd, 2015

pranaya-parvam-kadhakali-press-meet-ePathram
അബുദാബി : പ്രമുഖ കഥകളി നടന്‍ കലാമണ്ഡലം ഗോപി ആശാന്റെ നേതൃത്വ ത്തിൽ അബുദാബി കേരളാ സോഷ്യൽ സെന്ററിൽ ഒക്ടോബര്‍ 22, 23, 24 (വ്യാഴം, വെള്ളി, ശനി) എന്നീ മൂന്നു ദിവസ ങ്ങളി ലായി കഥ കളി മഹോൽ സവം നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഒക്ടോബര്‍ 22 വ്യാഴാഴ്ച വൈകുന്നേരം ആറര മണിക്ക് കേരളാ സോഷ്യൽ സെന്റര്‍ വേദി യില്‍ നാലു വേഷ ങ്ങള്‍ ഒന്നിച്ചണി നിരക്കുന്ന ‘പകുതി പ്പുറ പ്പാട്’ എന്ന പരിപാടി യോടെ തുടക്ക മാവുന്ന കഥ കളി മഹോൽ സവ ത്തില്‍ ഗോപി ആശാനെ കൂടാതെ മാർഗി വിജയ കുമാർ, കലാ മണ്ഡലം ഷണ്മുഖൻ, കലാ മണ്ഡലം കൃഷ്‌ണ ദാസ് തുടങ്ങി ഇരുപതോളം കാലാ കാരന്മാര്‍ അണി നിരക്കും. കോട്ടയ്ക്കൽ മധു, പത്തിയൂർ ശങ്കരൻ കുട്ടി തുടങ്ങിയവര്‍ പിന്നണി പാട്ടു കാരായി എത്തും.

ഒക്ടോബര്‍ 23 വെള്ളിയാഴ്ച വൈകുന്നേരം ആറര മണിക്ക് മേളപ്പദം അരങ്ങേറും.

പ്രണയ പര്‍വ്വം എന്ന പേരില്‍ സംഘടി പ്പിക്കുന്ന കഥകളി മഹോൽസവ ത്തില്‍ വ്യാഴാഴ്ച രാത്രി യില്‍ ‘രുഗ്മാംഗദ ചരിതം’ വെള്ളിയാഴ്ച രാത്രിയില്‍ ‘കച ദേവയാനി’ ശനിയാഴ്ച രാത്രി ‘ഭഗവധം’ എന്നീ കഥകള്‍ അരങ്ങി ലെത്തും.

പരിപാടി യെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കലാമണ്ഡലം ഗോപി, ഡോക്ടര്‍. വേണുഗോപാല്‍, വിനോദ് നമ്പ്യാര്‍, സംഘാടകരായ ശക്തി തിയറ്റേഴ്സ്, മണി രംഗ് ഭാരവാഹികളും സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on പ്രണയ പര്‍വ്വം കഥകളി മഹോൽസവം

എകത നവരാത്രി സംഗീതോത്സവം

October 18th, 2015

navarathri-music-ekta-sharjah-ePathram
ഷാര്‍ജ : നവരാത്രിയോട് അനുബന്ധിച്ച് ഷാര്‍ജ എകത ഒരുക്കിയ സംഗീതോ ത്സവ വേദിയില്‍ 68 വിദ്യാര്‍ ത്ഥികളും ജൂനിയര്‍ കലാ കാരന്‍മാരും സംഗീതാ ര്‍ച്ചന നടത്തി.

തിരുവനന്ത പുരം നവ രാത്രി മണ്ഡപ ത്തിന്റെ അതേ ചിട്ടയില്‍ ഭാരത ത്തിന് പുറത്ത് നടക്കുന്ന ഏക സംഗീത ഉത്സവ വും ഗൾഫ് നാടു കളില്‍ നടക്കുന്ന ഏറ്റവും വലിയ ശാസ്ത്രീയ സംഗീത ഉത്സവ വുമായ ഏകത നവ രാത്രി മണ്ഡപം സംഗീതോ ത്സവ ത്തിന്റെ മൂന്നാമത് ദിനം ഹൃദ്യ എന്ന വിദ്യാര്‍ ത്ഥിനി യുടെ അരങ്ങേറ്റം, ഹരീഷ് നാഗ രാജിന്റെ സംഗീതാര്‍ച്ചന എന്നിവയും അരങ്ങേറി. വിദ്വാന്‍ ചിറക്കല്‍ സന്തോഷിന്റെ പ്രത്യേക നവ രാത്രി സംഗീതാര്‍ച്ചനയും നടന്നു.

സാവേരി രാഗ ത്തില്‍ (ആദിതാളം) ചിട്ട പ്പെടുത്തിയ സ്വാതി തിരുന്നാള്‍ കൃതി യായ ‘ദേവീ പാവനേ …’ പ്രമുഖ ഗായകന്‍ കാവാലം ശ്രീകുമാ റിന്റെ ആലാപന മികവു കൊണ്ട് ശ്രദ്ധേയ മായി.

നെടുമങ്ങാട് ശിവാ നന്ദന്‍, കുഴല്‍മന്ദം ജി. രാമകൃഷ്ണന്‍, തൃപ്പൂണിത്തുറ എന്‍. രാധാ കൃഷ്ണന്‍ എന്നിവര്‍ പക്ക മേളം ഒരുക്കി.

- pma

വായിക്കുക: , , ,

Comments Off on എകത നവരാത്രി സംഗീതോത്സവം

ഉമ്പായി യുടെ ഗസല്‍ നിലാവ് ‘വീണ്ടും പാടാം സഖീ’ അബുദാബിയിൽ

October 14th, 2015

gazal-singer-umbayi-ePathram
അബുദാബി : ശക്തി തിയറ്റേഴ്സ് ‘ഗസല്‍ നിലാവ്’ സംഘടിപ്പിക്കുന്നു. തനതായ ഗസല്‍ ആലാപന ശൈലി കൊണ്ട് മലയാളി യുടെ ഇഷ്ട ഗായകനായി മാറിയ ഉമ്പായി അവതരി പ്പിക്കുന്ന ഗസല്‍ നിലാവ് ‘വീണ്ടും പാടാം സഖീ’ ഒക്ടോബര്‍ 16 വെള്ളിയാഴ്ച രാത്രി 8:30 ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍. പ്രവേശനം സൌജന്യം.

വിശദ വിവരങ്ങൾക്ക് : 050 79 76 375.

- pma

വായിക്കുക: ,

Comments Off on ഉമ്പായി യുടെ ഗസല്‍ നിലാവ് ‘വീണ്ടും പാടാം സഖീ’ അബുദാബിയിൽ


« Previous Page« Previous « സ്മാര്‍ട്ട് വീല്‍ പൊതു നിരത്തില്‍ ഉപയോഗിക്കരുത് : അബുദാബി പൊലീസ്
Next »Next Page » കൊയ്‌ത്തുൽസവം നവംബർ 6 നു സമാജത്തില്‍ »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine