രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് പ്രണാമം : സംഗീത സന്ധ്യ അരങ്ങേറി

November 25th, 2015

അല്‍ ഐന്‍ : സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റ റുടെ ഗാന ങ്ങള്‍ മാത്രം ഉള്‍ ക്കൊള്ളിച്ചു കൊണ്ട് അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററിന്റെ നേതൃത്വ ത്തില്‍ ഒരുക്കിയ ‘രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് പ്രണാമം’ എന്ന സംഗീത സന്ധ്യ ശ്രദ്ധേയ മായി.

പ്രമുഖ തിര ക്കഥാ കൃത്ത് ടി. എ. റസാക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ദുബായ് നാദ ബ്രഹ്മ ഓര്‍ക്കസ്ട്ര യുടെ നേതൃത്വ ത്തില്‍ ബൈജു ബാലകൃഷ്ണന്‍, എടപ്പാള്‍ വിശ്വ നാഥന്‍, നൈസി, വിഷ്ണു ക്കുറുപ്പ്, ശ്രീജേഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ചട ങ്ങില്‍ അതിഥി ആയിട്ടെത്തിയ തിരുവനന്തപുരം ഇഖ്ബാല്‍ കോളേജ് അദ്ധ്യാ പകന്‍ കൃഷ്ണ കുമാര്‍ രവീന്ദ്രന്‍ മാസ്റ്ററുടെ ചിത്രം അനാച്ഛാദനം ചെയ്തു. സംഗീത സന്ധ്യ യില്‍ പങ്കെടു ത്ത വര്‍ക്ക് സംഘാടകര്‍ മേമെന്റോ സമ്മാനിച്ചു.

ഐ. എസ്. സി. പ്രസിഡന്റ് ജോയ് തണങ്ങാടന്‍ അദ്ധ്യ ക്ഷത വഹിച്ചു. റസല്‍ മുഹമ്മദ് സാലി സ്വാഗതവും ഹുസൈന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. നൌഷാദ് വളാഞ്ചേരി പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് പ്രണാമം : സംഗീത സന്ധ്യ അരങ്ങേറി

കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ജന്മ ശതാബ്ദി ആഘോഷം

November 4th, 2015

kerala-sigal-singer-kozhikode-abdul-kader-ePathram
അബുദാബി : മലയാള ത്തിന്റെ സൈഗാള്‍ എന്നറിയ പ്പെട്ടിരുന്ന കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ ജന്മ ശതാബ്ദി ആഘോഷ ങ്ങളുടെ ഭാഗ മായി അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നവംബര്‍ 5 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ”എങ്ങിനെ നീ മറക്കും” എന്ന പേരില്‍ സംഗീത നിശ സംഘടി പ്പിക്കുന്നു.

കെ. എസ്. സി. കലാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ നടക്കുന്ന പരിപാടി യില്‍ അബുദാബി യിലെ ശ്രദ്ധേയരായ ഗായകര്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന അനശ്വര ഗാന ങ്ങള്‍ അവതരിപ്പിക്കും.
പ്രവേശനം സൌജന്യമായിരിക്കും.

വിശദ വിവരങ്ങള്‍ക്ക് : 050 – 59 75 716

* കേരള സൈഗാളിന്റെ കഥയുമായി ‘പാട്ടുകാരന്‍’

* കോഴിക്കോട് അബ്ദുല്‍ ഖാദറായി ഫഹദ് ഫാസില്‍

- pma

വായിക്കുക: , ,

Comments Off on കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ജന്മ ശതാബ്ദി ആഘോഷം

ഡബിൾ തായമ്പകയും അഷ്ടപതിയും ശ്രദ്ധേയമായി

November 2nd, 2015

അബുദാബി : കേരളാ സോഷ്യൽ സെന്ററിൽ അരങ്ങേറിയ ഡബിൾ തായമ്പകയും അഷ്ടപതി യും പ്രവാസി മലയാളി സമൂഹ ത്തിനു വേറിട്ട ഒരു അനുഭവമായി.

അബുദാബി യിലെ കലാ സാംസ്കാരിക കൂട്ടായ്മ കല സംഘടി പ്പിച്ച ഉത്സവം 2015 എന്ന ആഘോഷ ത്തിലാണ് വാദ്യ സംഗീത പ്രേമി കളെ ആവേശ ത്തിലാക്കി ക്കൊണ്ട് ഡബിൾ തായമ്പകയും അഷ്ടപതിയും പഞ്ച വാദ്യവും അവതരിപ്പിച്ചത്.

പയ്യന്നൂർ കൃഷ്ണ മണി മാരാ രുടെ അഷ്ടപതി യോടെ യാണ് ഉത്സവ ത്തിന് തുടക്ക മായത്. ചെറുതാഴം ചന്ദ്രൻ, ഉദയൻ നമ്പൂതിരി എന്നിവ രുടെ നേതൃത്വ ത്തിൽ കേരള ത്തിൽ നിന്നു മെത്തിയ പ്രമുഖ വാദ്യ കലാ കാരന്മാർ അടങ്ങുന്ന സംഘ മാണ് അബുദാബി കേരളാ സോഷ്യൽ സെന്റർ അങ്കണ ത്തെ പൂരപ്പറമ്പാക്കി മാറ്റി.

കേരള ത്തിന്റെ തനത് കലാ രൂപങ്ങൾ ഹൃദയത്തില്‍ ഏറ്റു വാങ്ങിയ പ്രവാസി സമൂഹം ശരിക്കും ഉത്സവം ആഘോഷി ക്കുക യായിരുന്നു.

- pma

വായിക്കുക: , , ,

Comments Off on ഡബിൾ തായമ്പകയും അഷ്ടപതിയും ശ്രദ്ധേയമായി

നൊസ്‌റ്റാള്‍ജിയ വാര്‍ഷിക ആഘോഷം വെള്ളിയാഴ്ച

October 29th, 2015

logo-nostalgia-abudhabi-ePathram
അബുദാബി : കലാ സാംസ്‌കാരിക കൂട്ടായ്മ യായ നൊസ്റ്റാള്‍ജിയ അബുദാബി യുടെ വാര്‍ഷിക ആഘോഷം ‘നൊസ്‌റ്റാള്‍ജിയ നൈറ്റ് 2015’ ഒക്ടോബര്‍ 30 വെള്ളിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും.

ഇന്ത്യന്‍ എംബസ്സി സോഷ്യല്‍ അഫ്ഫയേഴ്സ് ഫസ്‌റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്യും. യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്റര്‍ പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി മുഖ്യാതിഥി ആയിരിക്കും.

സാമൂഹ്യ സാംസ്കാരിക മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരെ ചടങ്ങില്‍ ആദരിക്കും. വിവിധ സംഘടനാ പ്രതിനിധി കള്‍ സംബന്ധിക്കും.

നൊസ്‌റ്റാള്‍ജിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി സംഘടി പ്പിച്ച ചിത്ര  രചന, പെയിന്റിംഗ് – കളറിംഗ്, ചെറു കഥ, കവിതാ രചന മല്‍സര വിജയി കള്‍ ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ നടക്കും.

റേഡിയോ ജോക്കിയും അവതാര കനുമായ റെജി മണ്ണേല്‍ നേതൃത്വം നല്‍കുന്ന ‘നൊസ്‌റ്റാള്‍ജിയ നൈറ്റ് 2015’ ല്‍ പ്രമുഖ ഗായക രായ കണ്ണൂര്‍ ഷെരീഫ്, സുമി അരവിന്ദ്, കബീര്‍, ഹംദ നൗഷാദ്, സൂര്യ, റിയ എന്നിവര്‍ പങ്കെടു ക്കുന്ന സംഗീത നിശ യും മിമിക്‌സ് പരേഡും അടക്കം വിവിധ കലാ പരിപാടി കള്‍ അരങ്ങേറും. പ്രവേശനം സൗജന്യ മായിരിക്കും.

- pma

വായിക്കുക: , , , ,

Comments Off on നൊസ്‌റ്റാള്‍ജിയ വാര്‍ഷിക ആഘോഷം വെള്ളിയാഴ്ച

സ്വരുമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

October 28th, 2015

swaruma-dubai-logo-epathram
ദുബായ് : കലാ സാംസ്‌കാരിക വേദി യായ സ്വരുമ ദുബായ്, വിവിധ മേഖല കളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് നല്കി വരുന്ന അവാര്‍ഡു കള്‍ പ്രഖ്യാപിച്ചു.

2015 ലെ പുരസ്കാര ങ്ങളില്‍ മാധ്യമ രംഗത്തെ പ്രവര്‍ത്തന ങ്ങള്‍ക്ക് മാതൃഭൂമി ഗള്‍ഫ് ബ്യൂറോ ചീഫ് പി. പി. ശശീന്ദ്രന്‍, സാഹിത്യ രംഗത്തെ മികവിന് എഴുത്തു കാരി ഷെമി, കലാ രംഗ ത്തെ മികവിന് മാപ്പിള പ്പാട്ടു ഗായിക മുക്കം സാജിദ എന്നിവരെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ 30 വെള്ളിയാഴ്ച ദുബായില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാര ങ്ങള്‍ സമ്മാനിക്കും.

മാപ്പിള പ്പാട്ട് മത്സരം, ചിത്ര പ്രദര്‍ശനം, സാംസ്‌കാരിക സമ്മേളനം, ഗാനമേള എന്നിവയും പരിപാടി യുടെ ഭാഗമായി അരങ്ങേറും.

- pma

വായിക്കുക: , , , , ,

Comments Off on സ്വരുമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു


« Previous Page« Previous « വോട്ട് വിമാനം യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ആനുകൂല്യങ്ങള്‍
Next »Next Page » അല്‍ ഐന്‍ ഇന്ത്യ ഫെസ്റ്റിവല്‍ വ്യാഴാഴ്ച മുതല്‍ »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine