അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ കലാ വിഭാഗം പ്രവര്‍ത്ത ന ഉത്ഘാടനം മേഘമല്‍ഹാര്‍ എന്ന ഗസല്‍ പരിപാടിയോടെ നടന്നു.
ലളിത മായ ചടങ്ങു കളോടെ നടന്ന ഉത്ഘാടന പരിപാടിക്ക് സെന്റര്‍ വൈസ് പ്രസിഡന്റ് കെ. വി. പ്രേം ലാല്‍, ജനറല്‍ സെക്രട്ടറി മധു പരവൂര്‍, കലാ വിഭാഗം സെക്രട്ടറി അനസ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രമുഖ ഗസല്‍ ഗായകന്‍ ഹാഷര്‍ ചാവക്കാട്, സുധാ സുധീര്‍ എന്നിവ രുടെ മലയാളം ഹിന്ദി ഗസല്‍ ഗാനങ്ങളാണ് സെന്റര്‍ കലാ വിഭാഗം ഉത്ഘാടന ചടങ്ങിനെ കൂടുതല്‍ ആകര്‍ഷക മാക്കിയത്.
മേഘമല്‍ഹാര്‍ ഗസല്‍ രാവില്‍ സലാം കൊച്ചിന്‍, മുഹമ്മദാലി കൊടുമുണ്ട, കൃഷ്ണകുമാര്‍, പോള്‍സണ്‍ തുടങ്ങി പ്രവാസ ലോകത്തെ ശ്രദ്ധേയ രായ കലാകാരന്മാര്‍ അണി നിരന്നു.