- pma
വായിക്കുക: ദുബായ്, സംഗീതം, സാംസ്കാരികം
ദോഹ : മാപ്പിളപ്പാട്ട് ഗാനശാഖ യിലെ പ്രമുഖ താരങ്ങളും, മിമിക്രി താരങ്ങളും ഒത്തു ചേരുന്ന ‘സ്റ്റാര്‍സ് ഓഫ് മലബാര്‍’ സ്റ്റേജ് ഷോ ജൂലായ് 7 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് ദോഹ സിനിമ യില്‍ അരങ്ങേറുന്നു.
ബഷീര്‍ സംവിധാനം ചെയ്ത് റോയല്‍ പാലസ് അവതരിപ്പിക്കുന്ന ‘സ്റ്റാര്‍സ് ഓഫ് മലബാര്‍’ ഇമ്പമാര്‍ന്ന മാപ്പിള പ്പാട്ടുകളും മിമിക്രിയും ആകര്‍ഷക ങ്ങളായ നൃത്തങ്ങളും കോര്‍ത്തിണക്കി എല്ലാ തരം പ്രേക്ഷ കര്‍ക്കും ആസ്വാദ്യ കരമായ രീതി യിലാണ് അണിയിച്ചൊരുക്കി യിരിക്കുന്നത്.
കണ്ണൂര്‍ ഷെരീഫ്, രഹന, ആദില്‍ അത്തു, താജുദ്ദീന്‍, റിയാസ് എന്നീ ഗായകരും ടെലിവിഷന്‍ പരിപാടി കളിലൂടെ പ്രശസ്തരായ ഉണ്ണി എസ്. നായര്‍, മുഹമ്മ പ്രസാദ് എന്നീ മിമിക്രി താരങ്ങളും പങ്കെടുക്കും. കൂടാതെ മൈമൂന, ഷെറീന എന്നിവരുടെ നൃത്ത നൃത്യങ്ങളും ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. ഓര്‍ക്കെസ്ട്രയ്ക്ക് ഇക്ബാല്‍ നേതൃത്വം കൊടുക്കുന്നു.
പരിപാടി യുടെ ടിക്കറ്റുകള്‍ ദോഹ സിനിമ, മുഗള്‍ എമ്പയര്‍ ഹോട്ടല്‍, ഗാര്‍ഡന്‍ വില്ലേജ് റെസ്റ്റോറെന്‍റ് എന്നിവിട ങ്ങളില്‍ ലഭിക്കും.
ടിക്കറ്റ് നിരക്ക്: ഖത്തര്‍ റിയാല്‍ 75, 40.
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 66 50 68 96, 300 88 158, 300 88 153
– അയച്ചു തന്നത് കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ
- pma
ദുബായ് : ദുബായ് കത്ത് പാട്ടിലൂടെ ശ്രദ്ധേയനായ എസ്. എ. ജമീലിന്റെ സ്മരണാര്‍ത്ഥം കോഴിക്കോട് സഹൃദയ വേദി ഒരുക്കുന്ന “ഇശല്‍ ഗസല്‍ സന്ധ്യ” ജൂണ്‍ 29ന് ബുധനാഴ്ച രാത്രി 8 മണിക്ക് ദേര മാഹി റസ്റ്റോറന്റ് ഹാളില്‍ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ വി. എം. കുട്ടി ഉദ്ഘാടനം ചെയ്യും.
ബഷീര്‍ തിക്കോടി മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ടി. പി. ബഷീര്‍ വടകര മുഖ്യ അതിഥി ആയിരിക്കും. പരിപാടിയോട് അനുബന്ധിച്ച് നര്‍മ്മ വിരുന്നും ഉണ്ടായിരിക്കും എന്ന് കണ്‍വീനര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 055 2682878 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
(അയച്ചു തന്നത് : നാസര്‍ പരദേശി)
- ജെ.എസ്.
വായിക്കുക: സംഗീതം, സാംസ്കാരികം
അബുദാബി : പ്രവാസ ലോകത്തു നിന്നുള്ള രണ്ടു യുവ പ്രതിഭകള്‍ ചേര്‍ന്ന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച പ്രഥമ സംരംഭമായ മാപ്പിളപ്പാട്ട് ആല്‍ബം ‘പ്രിയമുള്ളൊരാള്‍ക്ക്’ ജുലൈ ആദ്യവാരം ഈസ്റ്റ്‌കോസ്റ്റ് ഓഡിയോസ് ഗള്‍ഫില്‍ റിലീസ് ചെയ്യും. ന്യൂടോണ്‍ ക്രിയേഷന്‍സ് നിര്‍മ്മിച്ച ഈ ആല്‍ബം ഈസ്റ്റ്‌കോസ്റ്റ് ഓഡിയോസ് തന്നെയാണ് കേരളത്തിലും പുറത്തിറക്കി യിരിക്കുന്നത്.
മാപ്പിളപ്പാട്ടിന്‍റെ പരമ്പരാഗത ശൈലിയില്‍ നിന്നും മാറിപ്പോകാതെ തന്നെ പുതിയ തലമുറയിലെ ഗാനാ സ്വാദകര്‍ക്കും കൂടെ ഇഷ്ടപ്പെടും വിധം ചിട്ടപ്പെടുത്തി യിരിക്കുന്ന എട്ടു ഗാനങ്ങള്‍ ഈ ആല്‍ബത്തില്‍ ഉണ്ട്.
മാപ്പിളപ്പാട്ടു ഗാനശാഖയിലെ ശ്രദ്ധേയനായ ഗാനരചയിതാവ് ജലീല്‍. കെ. ബാവ ഇതിലെ രണ്ടു ഗാനങ്ങള്‍ എഴുതി. മറ്റു ആറു പാട്ടുകള്‍ സംഗീത സംവിധായകന്‍ കൂടിയായ ഷഫീഖ് രചിച്ചിരിക്കുന്നു. ഗിറ്റാറിസ്റ്റ് സുനില്‍ ഓര്‍ക്കസ്ട്ര ചെയ്തിരിക്കുന്നു. രണ്ടു ഗാനങ്ങള്‍ മറ്റു ഗായകരുടെ ശബ്ദത്തില്‍ ആവര്‍ത്തിച്ചു കൊണ്ട് മൊത്തം 10 പാട്ടുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
അബുദാബി യില്‍ ജോലി ചെയ്യുന്ന ഷഫീക്ക്, ഷാര്‍ജ യില്‍ ജോലിയുള്ള റിയാസ് എന്നിവര്‍ ചേര്‍ന്നാണ്‘പ്രിയമുള്ളൊരാള്‍ക്ക്’ തയ്യാറാക്കി യിരിക്കുന്നത്.
കുന്നംകുളം പഴഞ്ഞി സ്വദേശികളായ ഷഫീക്ക് റിയാസ് കൂട്ടുകെട്ട്, നിരവധി വര്‍ഷങ്ങളുടെ നിരന്തര പരിശ്രമ ത്തിലൂടെ ഒരുക്കി യെടുത്ത ഈ ആല്‍ബ ത്തില്‍ പ്രശസ്ത പിന്നണി ഗായകര്‍ കൂടിയായ അഫ്സല്‍, വിധുപ്രതാപ്, ഓ. യു. ബഷീര്‍, പ്രദീപ് ബാബു, എടപ്പാള്‍ വിശ്വനാഥ് എന്നിവരും മാപ്പിളപ്പാട്ടിലെ ജനപ്രിയ ഗായിക രഹന, പുതുമുഖ ഗായിക റിസ്‌വാന യൂസുഫ്, സംഗീത സംവിധായകന്‍ കൂടിയായ ഷഫീക്ക് എന്നിവര്‍ പാടിയിരിക്കുന്നു.
- pma
ദുബായ് : ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവ ത്തിനും പാലക്കാട് പാര്‍ത്ഥ സാരഥീ ക്ഷേത്രോത്സവ ത്തോട് അനുബന്ധിച്ചും നടക്കുന്ന ചെമ്പൈ സംഗീതോത്സവ ത്തിനു പിറകെ ദൈര്‍ഘ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും നിലവാരം കൊണ്ടും മൂന്നാമത്തേതാണ് എന്ന് വിശേഷി പ്പിക്കാവുന്നതാണ് ദല സംഗീതോത്സവം എന്ന് സംഗീത വിദ്വാന്‍ കെ. ജി. ജയന്‍ (ജയവിജയ) അഭിപ്രായപ്പെട്ടു.
ദല സംഗീതോത്സവം കര്‍ണാട്ടിക് സംഗീത സരണി യിലെ പുത്തന്‍ തലമുറയ്ക്ക് പ്രചോദനം ആവുമെന്നും അദ്ദേഹം പറഞ്ഞു.
ക്രസന്‍റ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന സംഗീതോത്സവം ഇന്ത്യന്‍ കോണ്‍സല്‍ എ. പി. സിംഗ് ഉദ്ഘാടനം ചെയ്തു. ദല പ്രസിഡന്‍റ് എ. അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞു. കെ. കുമാര്‍, റാഫി ബി. ഫെറി, സുനില്‍കുമാര്‍ എന്നിവര്‍ കെ. ജി. ജയന്‍, ശങ്കരന്‍ നമ്പൂതിരി, നെടുമങ്ങാട് ശിവാനന്ദന്‍ എന്നിവരെ പൊന്നാട അണിയിച്ചു.
കലാരത്‌നം കെ. ജി. ജയന്‍, യുവകലാ ഭാരതി ശങ്കരന്‍ നമ്പൂതിരി, വയലിന്‍ വിദ്വാന്‍ സംഗീത കലാനിധി നെടുമങ്ങാട് ശിവാനന്ദന്‍, സംഗീത വിദ്വാന്‍ ഹംസാനന്ദി, പ്രശസ്ത മൃദംഗ വിദ്വാന്‍ ചേര്‍ത്തല ദിനേശ്, കവിയും കര്‍ണാടക സംഗീത രചയിതാവു മായ തൃപ്പൂണിത്തുറ പൂര്‍ണത്രയീ ജയപ്രകാശ്, വയലിന്‍ വിദ്വാന്‍ ഇടപ്പിള്ളി വിജയ മോഹന്‍, മൃദംഗ വിദ്വാന്‍ ലയമണി തൃപ്പൂണിത്തുറ ബി. വിജയന്‍, തെന്നിന്ത്യ യിലെ പ്രശസ്ത ഘടം വിദ്വാന്‍ തൃപ്പൂണിത്തുറ കണ്ണന്‍, പ്രശസ്ത മുഖര്‍ശംഖ് വിദ്വാന്‍ തൃപ്പൂണിത്തുറ അയ്യപ്പന്‍, തൃപ്പൂണിത്തുറ കെ. ആര്‍. ചന്ദ്രമോഹന്‍ എന്നിവരടക്കം ദക്ഷിണേന്ത്യ യിലെയും യു. എ. ഇ. യിലെയും പ്രമുഖ സംഗീത പ്രതിഭകള്‍ പങ്കെടുത്ത സദ്ഗുരു ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാ ലാപനം നടന്നു.
യു. എ. ഇ. യിലെ സംഗീത പ്രേമികളില്‍ നിന്ന് പരിപാടിക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്.
– അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്
- pma