അബുദാബി : യു. എ. ഇ. റസിഡൻസ് വിസ ഉള്ളവർക്ക് അബുദാബി, അൽ ഐൻ വിമാന ത്താവള ങ്ങളില്‍ ഇറങ്ങുവാന്‍ ഐ. സി. എ. യുടെ (ഫെഡറൽ അഥോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ്) ഓണ്‍ ലൈന്‍ റജിസ്റ്റ്രേഷനും അനുമതിയും ആവശ്യമില്ല എന്ന് അബുദാബി എയര്‍ പോര്‍ട്ട് അധികൃതര്‍.
കാലാവധി യുള്ള വിസയും അംഗീകൃത അരോഗ്യ കേന്ദ്ര ങ്ങളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സർട്ടി ഫിക്കറ്റും ഉണ്ടെങ്കിൽ അബുദാബി, അൽഐൻ വിമാന ത്താവള ങ്ങളില്‍ ഇറങ്ങാം.
വിവിധ രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസു കള്‍ ആരംഭി ക്കുകയും അതോടൊപ്പം കൊവിഡ് വൈറസ് വ്യാപനം തടയുന്നതി നായി യു. എ. ഇ. യി ലേക്ക് വരുന്ന യാത്ര ക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടു ത്തുന്ന തിനും കൂടി യാണ് ഐ. സി. എ. ഓണ്‍ ലൈന്‍ റജിസ്ട്രേഷ നിലൂടെ അനുമതി പത്രം നിര്‍ബ്ബന്ധം ആക്കിയത്.