ശിഹാബ് തങ്ങൾ വിഷൻ അവാർഡ്‌ കെ. പി. സഹീറി നു സമ്മാനിച്ചു

July 8th, 2019

panakkad-shihab-thangal-ePathram
ദുബായ് : പാണക്കാട് സയ്യിദ് മുഹ മ്മദലി ശിഹാബ് തങ്ങളുടെ പേരിലുളള വിഷൻ അവാർഡ്, പ്രവാസി സംരംഭകന്‍ കെ. പി. സഹീറി നു സമ്മാനിച്ചു.

നരിക്കുന്നി പാണ ക്കാട് സയ്യിദ് മുഹ മ്മദലി ശിഹാബ് തങ്ങൾ വിഷൻ ആൻഡ് കൾച്ചറൽ സെന്റർ ദാറുൽ ബിർ ഇസ്ലാമിക അക്കാദമി യാണ് ജീവ കാരുണ്യ പ്രവർ ത്തന ങ്ങൾക്ക് നൽകി വരുന്ന പിന്തുണ മാനിച്ചു കൊണ്ട് അവാർഡ് നൽകി യത്.

അക്കാദമി യുടെ അഞ്ചാം വാർഷിക ചടങ്ങിൽ വെച്ചു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങ ളിൽ നിന്ന് കെ. പി. സഹീർ പുര സ്കാരം ഏറ്റു വാങ്ങി. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്രോണറ്റ് ഗ്രൂപ്പ് സി. ഇ. ഒ. യും സ്റ്റോറീ സ് സ്ഥാപ കനു മാണ് കെ. പി. സഹീര്‍.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഷാജി പുഷ്പാംഗദന്റെ ‘ഇൻഷാ അള്ളാ…’ യിലെ ഗാനം റിലീസ് ചെയ്യുന്നു.

June 13th, 2019

shaji-pushpangadan-cinema-insha-allah-ePathram
അബുദാബി : പ്രവാസി മലയാളി യായ ഷാജി പുഷ്പാംഗദന്‍ സംവി ധാനം ചെയ്യുന്ന ‘ഇൻഷാ അള്ളാ…’ എന്ന സിനിമ യിലെ ആദ്യ ഗാനം റിലീസ് ചെയ്യുന്നു.

ജൂൺ 14 വെള്ളി യാഴ്ച ഉച്ചക്കു ശേഷം മൂന്നു മണിക്കു റാസല്‍ ഖൈമ യിലെ തമാം ഹാളില്‍ ഒരുക്കുന്ന ആര്‍ട്ട് – മേറ്റ്സ് യു. എ. ഇ. സംഗമ ത്തില്‍ വെച്ചാ ണ് ‘ഇൻഷാ അള്ളാ…’ യിലെ ആദ്യ ഗാനം പുറ ത്തിറ ക്കുക. ലോക ത്തിലെ വിവിധ ഭാഗ ങ്ങളി ലുള്ള കലാ കാര ന്മാര്‍ ഒരു കുട ക്കീഴില്‍ ഒത്തു ചേരുന്ന സോഷ്യല്‍ മീഡിയ യി ലൂടെ രൂപ വല്‍ക്കരിച്ച കലാ കൂട്ടായ്മ യാണു ‘ആര്‍ട്ട് – മേറ്റ്സ്’

പ്രമേയ ത്തിലും അവതരണ ത്തിലും വിത്യസ്ഥത പുലര്‍ ത്തി ചിത്രീ കരി ച്ചി രുന്ന ‘നോട്ട് ഔട്ട്’ എന്ന ഹൃസ്വ ചിത്ര ത്തിനു ശേഷം ഷാജി പുഷ്പാം ഗദൻ ഒരുക്കുന്ന ‘ഇൻഷാ അള്ളാ…’ എന്ന സിനിമ, സ്ഥിരം പ്രവാസി കഥ കളില്‍ നിന്നും വിത്യസ്ഥ മായി ട്ടാണ് ഒരുക്കു ന്നത്.

ഗായകനും റേഡിയോ ശ്രോതാ ക്കളുടെ ഇഷ്ട ക്കാരനു മായ രാജീവ് കോട മ്പള്ളി യാണ് ‘ഇൻഷാ അള്ളാ…’ യിലെ ഗാന ത്തിന്റെ രചന യും സംഗീത സംവി ധാന വും അതോ ടൊപ്പം ആലാ പനവും നിർവ്വ ഹിച്ചിരി ക്കു ന്നത്.

പ്രശസ്ത എഴുത്തു കാര നും റേഡിയോ അവതാര കനു മായ നന്ദു കാവാലം ചിത്ര ത്തിന്റെ കഥയും തിരക്കഥ യും ഒരുക്കി. ക്യാമറ : റിനാസ്. ഏഡിറ്റിങ് : മഹേഷ് ചന്ദ്രൻ. സൺ മൈക്രോ അവതരിപ്പിക്കുന്ന ‘ഇൻഷാ അള്ളാ…’ നിർമ്മി ക്കുന്നത് എൽ. എം. എക്സ് ചേഞ്ച്, റോക്ക് & വാട്ടർ ഗാർഡൻ കമ്പനി.

രമേശ് പയ്യന്നൂർ, റിയാസ് നർമ്മ കല, സമീർ കല്ലറ, അബ്ദുൽ റഹിമാൻ, മുരളി ഗുരു വാ യൂർ, അനി രുദ്ധൻ, ഷാജി കുഞ്ഞി മംഗലം, ലിജി രാമ ചന്ദ്രൻ, ആഷിക്, ഷാഹുൽ, അഭിലാഷ്, സുഭാഷ്, കൃഷ്ണ കുമാർ, അബ്രഹാം ജോർജ്ജ്, ഷെറോസ്, സന്ധ്യ, ധന്യ, റാണി, ചാരു, ശ്രെയസ്, നിത്യ, സോണി എന്നി വർ കഥാ പാത്ര ങ്ങൾക്ക് ജീവനേകുന്നു.

വിവരങ്ങൾക്ക് : 050 906 07 03

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പയ്യന്നൂർ സൗഹൃദ വേദി സുധീർ കുമാർ ഷെട്ടിക്ക് യാത്ര യ യപ്പ്‌ നൽകി

April 17th, 2019

payyannur-sauhrudha-vedhi-sentoff-to-sudhir-shetty-ePathram
അബുദാബി : പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് മടങ്ങുന്ന യു. എ. ഇ. എക്സ്‌ ചേഞ്ച് പ്രസി ഡണ്ടും സാമൂ ഹിക സാംസ്‌കാ രിക രംഗ ത്തെ നിറ സാന്നിദ്ധ്യ വുമായ വൈ. സുധീര്‍ കുമാര്‍ ഷെട്ടിക്ക് പയ്യ ന്നൂർ സൗഹൃദ വേദി അബു ദാബി ചാപ്റ്റര്‍ യാത്ര യയപ്പ് നൽകി.

സൗഹൃദ വേദി പ്രസിഡണ്ട് യു. ദിനേശ് ബാബു ഉപ ഹാരം സമർ പ്പിച്ചു.  സെക്രട്ടറി കെ. കെ. ശ്രീവത്സൻ പൊന്നാട അണിയിച്ചു .

വിവിധ സംഘടനാ സാരഥി കളായ ഉസ്മാൻ കരപ്പാത്ത്, ജ്യോതി ലാൽ, വി. ടി. വി. ദാമോദരൻ, റാഷിദ് പൂമാടം, ടി. പി. ഗംഗാ ധരൻ, അബ്ദുൾ സലാം, നസീർ രാമന്തളി തുടങ്ങിയവർ സംസാരിച്ചു.

സുധീർ കുമാർ ഷെട്ടി മറുപടിപ്രസംഗം നടത്തി. കെ. കെ. ശ്രീവത്സൻ സ്വാഗത വും രഞ്ജിത്ത് പൊതു വാൾ നന്ദി യും രേഖപ്പെടുത്തി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പാസ്സ് പോര്‍ട്ട് പുതുക്കു വാന്‍ ഓ​ണ്‍ ലൈ​ന്‍ അ​പേ​ക്ഷ നി​ര്‍ബ്ബ​ന്ധം

April 11th, 2019

indian-passport-cover-page-ePathram
അബുദാബി : യു. എ. ഇ. യിൽ നിന്നും ഇന്ത്യന്‍ പാസ്സ് പോര്‍ട്ട് പുതുക്കു വാനും പുതിയ പാസ്സ് പോര്‍ട്ട് എടുക്കു വാനും ഓൺ ലൈന്‍ അപേക്ഷകൾ നിര്‍ബ്ബന്ധം എന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.

ഇനി മുതൽ പ്രവാസി കൾ ഈ പോർട്ടൽ വഴി  അപേക്ഷ നല്‍കണം. തുടർന്ന് അപേക്ഷ യുടെ കോപ്പി യും മറ്റു രേഖ കളു മായി ബി. എൽ. എസ്. കേന്ദ്ര ത്തില്‍ എത്തി തുടർ നടപടി കൾ പൂർത്തിയാക്കണം.

കേന്ദ്ര വിദേശ കാര്യ മന്ത്രാലയം നടപ്പാക്കുന്ന ഗ്ലോബൽ പാസ്സ് പോര്‍ട്ട് സേവാ പദ്ധതി യുടെ ഭാഗ മായാണ് പുതിയ ഈ പരിഷ്കാരം.

ഇതു പ്രകാരം ഓണ്‍ ലൈന്‍ വഴി അപേക്ഷി ക്കുകയും പ്രവാസി കള്‍ താമസി ക്കുന്ന രാജ്യം സെലക്ട് ചെയ്യു കയും (ഉദാ: യു.എ. ഇ.) തുടര്‍ന്ന് പേര് രജി സ്റ്റര്‍ ചെയ്തു യൂസര്‍ നെയിം ഉണ്ടാക്കണം.  ആവശ്യമുള്ള സേവനം സെലക്ട് ചെയ്ത് ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പി ക്കുകയും വേണം.

തുടര്‍ന്നു ലഭിക്കുന്ന പ്രിൻറ് ഔട്ടും പാസ്സ് പോര്‍ട്ട് സൈസ് ഫോട്ടാ, മറ്റു രേഖ കളുമായി ബി. എൽ. എസ്. കേന്ദ്ര ത്തില്‍ എത്തി മറ്റു നടപടി കള്‍ പൂര്‍ത്തി യാക്കാം.

പ്രവാസികള്‍ക്ക് പണവും സമയവും ലാഭിക്കു വാനും നട പടി ക്രമ ങ്ങള്‍ വേഗ ത്തില്‍ ആക്കു വാനും ഓൺ ലൈൻ അപേക്ഷാ സംവി ധാനം ഉപ കാര പ്പെടും.

നിലവിൽ അഞ്ചു ദിവസം കോണ്ടാണ് പാസ്സ് പോര്‍ട്ട് ലഭി ക്കുന്നത്. പുതിയ ഓൺ ലൈൻ സംവി ധാനം വരുന്ന തോടെ മൂന്നു ദിവസം കൊണ്ട് പാസ്സ് പോര്‍ട്ട് ഉട മക്കു ലഭിക്കും എന്ന് എംബസ്സി വൃത്ത ങ്ങള്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എനോറ ഫാം ഫൺ ഡേ പിക്നിക് മാര്‍ച്ച് 29 വെള്ളി യാഴ്ച

March 26th, 2019

edakkazhiyur-enora-farm-fun-day-picnic-ePathram

ദുബായ് : എടക്കഴിയൂർ നിവാസി കളുടെ യു. എ. ഇ യിലെ പ്രവാസി കൂട്ടായ്മ യായ എനോര (ENORA) അംഗ ങ്ങള്‍ക്കു വേണ്ടി ഒരുക്കുന്ന ‘എനോറ ഫാം ഫൺ ഡേ പിക്നിക്’ അബു ദാബി യിലെ അല്‍ റഹബ ഫാം ക്ലബ്ബില്‍ മാര്‍ച്ച് 29 വെള്ളി യാഴ്ച നടക്കും എന്ന് ഭാര വാഹി കൾ അറി യിച്ചു.

വിവിധ കലാ – സാംസ്കാരിക പരിപാടി കളും കായിക വിനോദ ങ്ങളും, കുട്ടികള്‍ക്കു വേണ്ടി പ്രത്യേക പരി പാടി കളും അരങ്ങേറും. പങ്കെടു ക്കുവാന്‍ ആഗ്രഹി ക്കുന്നവര്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യണം എന്നും ഭാര വാ ഹി കള്‍ അറിയിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാടി നു സമീപം – എടക്കഴി യൂര്‍ നിവാസി കളുടെ യു. എ. ഇ. യിലെ പ്രാദേശിക കൂട്ടായ്മ യാണ് എനോറ.

ജാതി മത – കക്ഷി രാഷ്ട്രീയ ങ്ങള്‍ക്ക് അതീത മായി കലാ സാംസ്‌കാരിക ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങള്‍ക്ക് പ്രാധാന്യം നല്‍കി യു. എ. ഇ. യിലെ ഏഴ് എമി റേറ്റു കളിലും സജീവ സാന്നിദ്ധ്യമാണ് എനോറ.

വിവരങ്ങള്‍ക്ക് : 050 334 2963,  050 73 88 464.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഐക്യ ജനാധി പത്യ സ്ഥാനാർത്ഥി കളെ വിജയി പ്പിക്കണം : ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം
Next »Next Page » ഗ്രീൻ വോയ്സ് ‘സ്നേഹപുരം’ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine