നെസ്റ്റ് ചെയർമാന് സ്വീകരണം നൽകി

October 19th, 2023

abdulla-karuvanchery-nest-niarc-dubai-chapter-reception-ePathram
ദുബായ് : സാന്ത്വന പരിചരണ രംഗത്തും ഭിന്ന ശേഷി യുള്ള കുട്ടികളുടെ പഠന പരിശീലന രംഗത്തും പ്രവർത്തന മികവ് കൊണ്ട് മാതൃക തീർത്ത കൊയിലാണ്ടി യിലെ നെസ്റ്റ് ഇന്‍റർ നാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്‍റർ (നിയാർക്ക്‌) ഉൾപ്പടെയുള്ള നെസ്റ്റ് സ്ഥാപനങ്ങളുടെ ചെയർമാൻ അബ്ദുല്ല കരുവഞ്ചേരിക്ക് നെസ്റ്റ്-നിയാർക്ക്‌ ദുബായ് ചാപ്റ്റർ സ്വീകരണം നൽകി.

നിയാർക്ക് ഗ്ലോബൽ സെക്രട്ടറി അബ്ദുൽ ഖാലിക്ക് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. എഞ്ചിനീയർ ഉമ്മർ കുട്ടി പൊന്നാട അണിയിച്ചു. ദുബായ് ചാപ്റ്റർ പ്രസിഡണ്ട് അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. രാജൻ കൊളാവി പാലം, മുജീബ് ടി. കെ., സാബിത്ത് കൊല്ലം, ബഷീർ മേപ്പയ്യൂർ, രതീഷ് കുമാർ, മുസ്തഫ പൂക്കാട്, നിസാർ കളത്തിൽ, ശമീൽ പള്ളിക്കര, ചന്ദ്രൻ പി. എം., നബീൽ നാരങ്ങോളി, സംജിദ് കൊയിലാണ്ടി, സയ്യിദ് ഉമ്മർ മശ്ഹൂർ, സഹീർ പി. കെ. വെങ്ങളം, ഷഫീഖ് സംസം, സുനിൽ, മുനീർ, ഷിബിലി സുബൈർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ സ്വാഗതവും ട്രഷറർ ജയൻ ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

2005ൽ സ്ഥാപിതമായ 24 മണിക്കൂറും പ്രവർത്തിക്കുന്ന നെസ്റ്റ് പാലിയേറ്റീവ് കേന്ദ്രം, ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി അന്താരാഷ്ട്ര നിലവാരത്തോടെ ആരംഭിച്ച നെസ്റ്റ് ഇന്‍റർ നാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്‍റർ (നിയാർക്ക്‌), കൂടാതെ കേരള ഗവണ്മെന്‍റ് സഹകരണത്തോടെ ആരംഭിച്ചതും അനാഥരും ഭിന്ന ശേഷിക്കാരുമായ കുട്ടികൾക്ക് താമസവും ഭക്ഷണവും ശുശ്രൂഷയും നൽകി പരിരക്ഷിക്കുന്ന നെസ്റ്റ് കെയർ ഹോം എന്നീ സ്ഥാപനങ്ങൾ നെസ്റ്റിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.

ഇതിനു പുറമെ നെസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി ഭിന്ന ശേഷിക്കാരായ കുട്ടികളെ ക്കുറിച്ച് സർവ്വേ നടത്താനും പരിരക്ഷ ഉറപ്പാക്കാനുമുള്ള ഔദ്യോഗിക ഏജൻസിയായി നെസ്റ്റിനെയാണ് സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

യാത്രയയപ്പും സ്വീകരണവും

October 16th, 2023

calicut-iqwa-sentoff-and-reception-ePathram
ദുബായ് : 45 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന, ഇരിങ്ങൽ കോട്ടക്കൽ നിവാസികളുടെ കൂട്ടായ്മ ‘ഇഖ്‌വ’ യുടെ സ്ഥാപക പ്രസിഡണ്ടും രക്ഷാധികാരിയുമായ സി. പി. അബൂ ബക്കറിന് യാത്രയയപ്പ് നല്‍കി. ദുബായില്‍ വെച്ചു സംഘടിപ്പിച്ച ചടങ്ങില്‍, ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ ഇഖ്‌വ ചീഫ് കോഡിനേറ്റർ ഉമ്മര്‍ കുട്ടി ഹാജിക്ക് സ്വീകരണവും നല്‍കി.

പ്രസിഡണ്ട് എം. കെ. നവാസ് അദ്ധ്യക്ഷത വഹിച്ചു. ഇഖ്‌വ മുഖ്യ രക്ഷാധികാരി ഇബ്രാഹിം ബഷീർ ഉത്ഘാടനം ചെയ്തു. രാജൻ കൊളാവിപാലം മുഖ്യാതിഥി ആയിരുന്നു.

മുസ്തഫ നാറാണത്ത്, ചന്ദ്രൻ കൊയിലാണ്ടി എന്നിവർ ഉമ്മർ കുട്ടി ഹാജി, സി. പി. അബൂ ബക്കർ എന്നിവർക്ക് പൊന്നാട അണിയിച്ചു. ഉപഹാരം സമ്മാനിച്ചു. അഡ്വ. മുഹമ്മദ് സാജിദ്, സിറാജ് സി. പി., ഫസൽ പി., റിയാസ് സി. കെ., ഷാനു സി. എം., സമീർ, ശമീൽ തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തൊഴിൽ നഷ്ട ഇൻഷ്വറൻസില്‍ അംഗത്വം എടുക്കാത്തവര്‍ക്ക് 400 ദി​ർഹം​ പിഴ

September 20th, 2023

involuntary-loss-of-employment-iloe-mohre-uae-ePathram
ദുബായ് : യു. എ. ഇ. യിലെ പൊതു മേഖലയിലേയും സ്വകാര്യ മേഖലയിലേയും തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമ്പോള്‍ പുതിയ ജോലി ലഭിക്കും വരെ മാന്യമായ ജീവിത സാഹചര്യം ഒരുക്കുവാന്‍ വേണ്ടി രൂപീകരിച്ച ‘തൊഴിൽ നഷ്ട ഇൻഷ്വറൻസ്’ പദ്ധതിയില്‍ ചേരുവാനുള്ള സമയ പരിധി 2023 ഒക്ടോബർ ഒന്നിനു തീരും എന്നും കാലാവധി കഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് 400 ദിർഹം വീതം പിഴ ചുമത്തും എന്നും യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ 2023 ജനുവരി 1 മുതല്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളും ആയിട്ടുള്ള എല്ലാ ജീവനക്കാരും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം.

18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തി ആകാത്തവര്‍, ഡൊമസ്റ്റിക് വര്‍ക്കേഴ്സ് (ഹൗസ് ഡ്രൈവര്‍, ഹൗസ് മെയിഡ് തുടങ്ങിയ വീട്ടു ജോലിക്കാര്‍), നിക്ഷേപകര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്ന വരുമായ വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 16,000 ദിര്‍ഹത്തില്‍ താഴെ അടിസ്ഥാന ശമ്പളം ഉള്ള ജീവനക്കാര്‍ (Category A) പ്രതിമാസം 5 ദിര്‍ഹം വീതവും കൂടുതൽ ശമ്പളം ഉള്ളവർ (Category B) പ്രതിമാസം 10 ദിർഹവും പ്രീമിയം അടക്കണം. ഒന്ന്, മൂന്ന്, ആറ്, ഒമ്പത് മാസങ്ങളിലോ 12 മാസത്തിന് ഒന്നിച്ചോ പ്രീമിയം അടക്കാം. നിശ്ചിത തീയ്യതി കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും പ്രീമിയം അടക്കാത്തവരുടെ പോളിസി റദ്ദ് ചെയ്യും. MoHRe  YouTube

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ സലാം പാപ്പിനിശ്ശേരി മുഖ്യാതിഥി

September 19th, 2023

salam-pappinisseri-chief-guest-in-international-peace-conference-2023-ePathram
ഷാർജ : ബംഗ്ലാദേശിൽ നടക്കുന്ന ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ മുഖ്യ അതിഥിയായി സലാം പാപ്പിനിശ്ശേരി സംബന്ധിക്കും. യു. എ. ഇ. യിലെ അറിയപ്പെടുന്ന സാമൂഹിക – സാംസ്കാരിക – ജീവ കാരുണ്യ  പ്രവര്‍ത്തന രംഗങ്ങളിലെ പ്രമുഖനും സൗജന്യ നിയമ സഹായ സേവന മേഖലയില്‍ സജീവ സാന്നിദ്ധ്യവുമായ ‘യാബ് ലീഗൽ ഗ്രൂപ്പ്’ സി. ഇ. ഒ. യും ഗ്ലോബൽ പ്രവാസി അസ്സോസിയേഷൻ സ്ഥാപകനും കൂടിയാണ് സലാം പാപ്പിനിശ്ശേരി.

2023 സെപ്തംബർ 23 ന് ബംഗ്ലാദേശിലെ ധാക്കയിൽ വെച്ചാണ് ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസ് നടക്കുക. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ധാക്ക ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ മുഖ്യ അതിഥി യായി പങ്കെടുക്കുന്നത്.

പ്രവാസി മലയാളി സമൂഹത്തിൽ മാത്രമല്ല യു. എ. ഇ. യിലെ പൊതു സമൂഹത്തിൽ ഒരു ആമുഖത്തിൻ്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ സലാം പാപ്പിനിശ്ശേരി.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ സമ്മാനിച്ചു

September 12th, 2023

sheikh-mohammed-maktoum-attend-gulf-karnataka-ratna-award-ePathram

ദുബായ് : ഗള്‍ഫ് കര്‍ണാടകോത്സവ് 2023 വര്‍ണ്ണാഭമായ പരിപാടികളോടെ ദുബായില്‍ അരങ്ങേറി. ദുബായ് രാജ കുടുംബാംഗവും എം. ബി. എം. ഗ്രൂപ്പ് ചെയര്‍ മാനുമായ ശൈഖ് മുഹമ്മദ് മഖ്തൂം ജുമാ അല്‍ മഖ്തൂം മുഖ്യാതിഥി ആയിരുന്നു. ഗള്‍ഫ് മേഖലയിലെ കര്‍ണാടക വംശജരായ ബിസിനസ്സ് പ്രമുഖരുടെ മികച്ച സംഭാവനകളെയും പ്രവര്‍ത്തനങ്ങളെയും വിലയിരുത്തി അവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ഗള്‍ഫ് കര്‍ണാടകോത്സവ ത്തില്‍ 21 പേര്‍ക്ക് ഗള്‍ഫ് കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

gulf-karnataka-ratna-awards-2023-to-business-leaders-ePathram

ആരോഗ്യ സേവന രംഗത്തെ പ്രമുഖന്‍ ഡോ. തുംബൈ മൊയ്തീന്‍, ഹിദായത്തുള്ള അബ്ബാസ്, മുഹമ്മദ് മീരാന്‍, സഫ്രുല്ല ഖാന്‍ മാണ്ഡ്യ തുടങ്ങിയവര്‍ അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കും കര്‍ണാടകക്കും വേണ്ടിയുള്ള അവാര്‍ഡ് ജേതാക്കളുടെ നേട്ടങ്ങളും അര്‍പ്പണ ബോധവും പകര്‍ത്തുന്ന കോഫി ടേബിള്‍ പുസ്തകം പ്രകാശനം ചെയ്തു. സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നുമായി ആയിരത്തില്‍ അധികം പേര്‍ ഗള്‍ഫ് കര്‍ണാടകോത്സവത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സെസ്സ് യു. എ. ഇ. സംഗമം സംഘടിപ്പിച്ചു
Next »Next Page » മുജീബ് മൊഗ്രാൽ സ്മരണാര്‍ത്ഥം നാനോ ക്രിക്കറ്റ് ടൂർണ്ണമെന്‍റ് സംഘടിപ്പിച്ചു »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine