
- ലിജി അരുണ്‍
അബുദാബി : സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് പാര്‍ട്ടി യുടെ പ്രമുഖ നേതാവു മായിരുന്ന കോയ കുഞ്ഞി നഹ യുടെ നിര്യാണ ത്തില്‍ യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
മലബാറില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടി പ്പടുക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് നിസ്തുല മായിരുന്നു എന്ന് അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.
- pma
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം, യുവകലാസാഹിതി
അബുദാബി : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം തികയുന്ന വേളയില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ അനുസ്മരണ സമ്മേളനം നടത്തുന്നു.
ജൂലായ് 29 വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ഇസ്ലാമിക് സെന്‍ററില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സിലും അനുസ്മരണ സമ്മേളന ത്തിലും മത – രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
- pma
വായിക്കുക: കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം
അബുദാബി: നാം പാര്‍ക്കുന്ന ലോകങ്ങളെ പറ്റി, സംസ്കാരങ്ങളെ പറ്റി, വിദ്യാഭ്യാസത്തെ പറ്റി, ആത്മീയതയെ പറ്റി, നമ്മുടെ കലാ ദര്‍ശനത്തെ പറ്റിയെല്ലാം വേറിട്ട് ചിന്തിക്കുകയും, പറയുകയും ചെയ്ത എം. എന്‍. വിജയന്‍ മാഷിന്റെ നാലാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് അബുദാബി കോലായ സാഹിത്യ കൂട്ടായ്മ ജൂലായ് 20 രാത്രി 8:30 നു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് അനുസ്മരണം സംഘടിപ്പിക്കുന്നു.
- ഫൈസല്‍ ബാവ
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം
ദോഹ : സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, സിനിമാ സംവിധായകന്‍ തുടങ്ങി വിവിധ തുറകളില്‍ ശോഭിച്ച ചിന്ത രവിയുടെ നിര്യാണത്തില്‍ സംസ്‌കാര ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി.
മലയാള സാഹിത്യ ലോകത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ഇദ്ദേഹത്തിന്‍റെ സഞ്ചാര സാഹിത്യ കൃതികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് എന്നും, സാമൂഹ്യ വിമര്‍ശക നായിരുന്ന രവി മികച്ച സിനിമാ നിരൂപകന്‍ കൂടിയായിരുന്നു എന്നും അനുശോചന യോഗം വിലയിരുത്തി.
അഡ്വ. ജാഫര്‍ഖാന്‍ കേച്ചരി, മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, അഡ്വ. അബൂബക്കര്‍, വി. കെ. എം. കുട്ടി, കെ. പി. എം. കോയ, സുധീര്‍, നസീര്‍ കാട്ടിലാന്‍ എന്നിവര്‍ സംസാരിച്ചു.
-അയച്ചു തന്നത് : മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
- pma
വായിക്കുക: ഖത്തര്‍, ചരമം, സാംസ്കാരികം