അബുദാബി : നെല്‍സണ്‍ മണ്ടേല യുടെ നിര്യാണ ത്തില്‍ യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു.
സമാധാന ത്തിന്‍െറ പ്രതീക മായിരുന്നു നെല്‍സണ്‍ മണ്ടേല എന്ന് ശൈഖ് ഖലീഫ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമക്ക് അയച്ച അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.
മണ്ടേല യുടെ കുടുംബ ത്തിന്‍െറയും ദക്ഷിണാഫ്രിക്കന്‍ ജനത യുടെയും ദുഃഖ ത്തില്‍ പങ്കു ചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാനും മണ്ടേലയും തമ്മിലെ ഊഷ്മള ബന്ധവും ശൈഖ് ഖലീഫ തന്‍െറ സന്ദേശ ത്തില്‍ ഊന്നി പ്പറഞ്ഞു.
ലോക ത്തിന് യഥാര്‍ഥ പോരാളി യെയാണ് മണ്ടേല യുടെ വിയോഗ ത്തിലൂടെ നഷ്ടമായത്. സമാധാനം, സ്വാതന്ത്ര്യം, തുല്യത എന്നിവ ക്കായി ഉറച്ചു നിന്ന് പൊരുതിയ വ്യക്തി യാണ് മണ്ടേല. നീതിക്കും അന്തസ്സിനും മനുഷ്യ രാശിയുടെ നന്‍മക്കു മായി ഉച്ച ത്തില്‍ സംസാരിച്ച നേതാവ് ആയിരുന്നു മണ്ടേല എന്നും ശൈഖ് ഖലീഫ പറഞ്ഞു.