ശിഹാബ് തങ്ങള്‍ അനുസ്മരണം

June 8th, 2014

panakkad-shihab-thangal-ePathram
ദുബായ് : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ ത്തിന്റെ ഭാഗമായി ജൂണ്‍ 8 (ശഹബാന്‍ 10ന്) ഞാറാഴ്ച രാത്രി എട്ടു മണിക്ക് ദുബായ് കെ. എം. സി. സി. അല്‍ ബറാഹ ആസ്ഥാനത്ത് ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിക്കുന്നു.

മത പണ്ഡിതന്മാര്‍ നേതൃത്വം നല്‍കുന്ന ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും നടക്കും എന്ന് മലപ്പുറം ജില്ലാ കെ. എം. സി. സി. മത കാര്യ വിഭാഗം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനുസ്മരണം സംഘടിപ്പിച്ചു

May 25th, 2014

m-r-soman-epathram
അബുദാബി : ശക്തി തിയേറ്റഴ്‌സിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി  എം. ആര്‍. സോമനെയും ശക്തി അവാര്‍ഡ് കമ്മിറ്റി കണ്‍വീനർ ആയിരുന്ന എരുമേലി പരമേശ്വരന്‍ പിള്ള യെയും കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച ചടങ്ങില്‍ അബുദാബി ശക്തി തിയേറ്റഴ്‌സ് അനുസ്മരിച്ചു.

കഥാകൃത്ത് അശോകന്‍ ചരുവിൽ, ആര്‍. പാര്‍വതി, ഇടവ സൈഫ്, ഒ. വി. മുസ്തഫ എന്നിവർ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു പ്രസംഗിച്ചു. ശക്തി പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി വി. പി. കൃ ഷ്ണകുമാര്‍ സ്വാഗതവും അജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അനുശോചനം രേഖപ്പെടുത്തി

April 4th, 2014

ദുബായ്: പ്രശസ്ത സാഹിത്യ കാരനും ഗ്രന്ഥകാരനു മായ പുതൂര്‍ ഉണ്ണി കൃഷ്ണന്റെ നിര്യാണത്തിൽ ദുബായ് വായനക്കൂട്ടം അനുശോചനം രേഖപ്പെടുത്തി.

വായനക്കൂട്ടം പ്രസിഡന്റ് അഡ്വ. ജയരാജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. നാസർ പരദേശി, അബ്ദുള്ള കുട്ടി ചേറ്റുവ, ഡെന്നീസ്, ഡോ. നജീബ് മുഹമ്മദ് ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.

വായനക്കൂട്ടം സെക്രട്ടറി ഒ. എസ്. എ. റഷീദ് സ്വാഗതവും രാജൻ കൊളാവിപ്പാലം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാത്രിയാര്‍ക്കീസ് ബാവ യുടെ ദേഹ വിയോഗ ത്തില്‍ അനുശോചിച്ചു

March 22nd, 2014

അബുദാബി : ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭ യുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവ യുടെ ദേഹ വിയോഗ ത്തില്‍ അബുദാബി സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പ്പള്ളിയില്‍ അനുശോചന യോഗവും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

യു. എ. ഇ. ഭദ്രാസന മെത്രാപ്പൊലീത്ത ഡോകടര്‍ മാത്യൂസ് മാര്‍ ഇവാനിയോസ് തിരുമേനി മുഖ്യ കാര്‍മ്മികനായിരുന്നു. മലങ്കര സഭ യിലെ തന്റെ അജ ഗണങ്ങളെ സ്നേഹിച്ച പുണ്യ പിതാവാ യിരുന്നു പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ എന്ന്‍ ഡോകടര്‍ മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്ത അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പ്രാര്‍ത്ഥന യിലും അനുശോചന യോഗത്തിലും ഇടവക വികാരി ഫാദര്‍ ജിബി ഇച്ചിക്കോട്ടില്‍, ഭരണ സമിതി അംഗങ്ങള്‍ ഇടവക ജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇമ്പനാഥന്‍ മരിച്ചു

March 16th, 2014

അബുദാബി : റുവൈസ് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്കൂളിലെ പ്രിന്‍സിപ്പല്‍ ഇമ്പനാഥന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

സ്കൂള്‍ അവധി ആയതിനാല്‍ നാട്ടില്‍ പോയതാ യിരുന്നു അദ്ദേഹം. ഇന്നു രാവിലെ നെഞ്ചു വേദന അനുഭവപ്പെട്ട് ആശുപത്രി യിലേക്ക് കൊണ്ടു പോകും മുന്‍പേ മരണം സംഭവിച്ചു.

ഭാര്യയും രണ്ടു മക്കളും മരണ സമയത്തു കൂടെ ഉണ്ടാ യിരുന്നു. തമിഴ് നാട്ടിലെ വെല്ലൂര്‍ സ്വദേശി യായ ഇമ്പനാഥന്‍ അബുദാബി മുസ്സഫ യിലെ സണ്‍ റൈസ് സ്കൂളിലും പ്രിന്‍സിപ്പലായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹ്രസ്വ സിനിമാ മല്‍സരം : ഡിമോളിഷ് മികച്ച ചിത്രം
Next »Next Page » അക്ഷരം കഥാ പുരസ്കാരം റഫീഖ് പന്നിയങ്കരക്ക് »



  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine