നാട്ടിലേക്ക് മടങ്ങാനിരിക്കെ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

May 15th, 2012

accident-graphic

പയ്യോളി:നാല്‍പ്പത് വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്തുവരികയായിരുന്ന പള്ളിക്കര സ്വദേശി മാടായി മൊയ്തീന്‍ (70) അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച നാട്ടിലേക്കു പുറപ്പെടാനിരുന്ന അദ്ദേഹം സാധനങ്ങള്‍ വാങ്ങിക്കുവാന്‍ റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു മൊയ്തീന് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്വസ്ഥമായി ജീവിക്കാന്‍ ഒരുങ്ങവെ ഉണ്ടായ ഈ അപകടം പയ്യോളി പ്രദേശത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തി മൃതദേഹം തിക്കോടി മീത്തലെ ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു. ഭാര്യമാര്‍: മറിയം, ആയിഷ. മക്കള്‍: നൗഷാദ് (അബുദാബി), അമീന, ഷഫീന, ഷംസാദ, ഷംസീറ, നബീല്‍. മരുമക്കള്‍: നസീമ, റഫീഖ്, ഇല്യാസ്, ഷെമീര്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വര്‍ക്ക്ഷോപ്പ് ഇടിഞ്ഞുവീണ് മലയാളി മരിച്ചു

May 11th, 2012

റിയാദ് : ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പ് തകര്‍ന്ന് മലയാളി യുവാവ് മരിച്ചു. റിയാദിന് അടുത്ത ശിഫ സനാഇയ്യയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം അരീക്കോട് കാവന്നൂര്‍ ഏലിയാപറമ്പ് പടത്തലക്കുന്നില്‍ വേലുക്കുട്ടിയുടെ മകന്‍ സുമേഷ് കുമാര്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലാണ് ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പ് സ്ഥിതി ചെയ്യുന്ന ഷെഡ്‌ തകര്‍ന്നു വീണത്. ഹോളോബ്രിക്സില്‍ പണിത ചുമരിടിഞ്ഞു ദേഹത്തു പതിച്ചാണ് ഈ സ്ഥാപനത്തില്‍ തന്നെ മരപ്പണിക്കാരനായ സുമേഷിന്റെ മരണത്തിനു കാരണമായത്‌. മന്‍ഫുഅയിലെ അല്‍ ഈമാന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതന്നായ സുമേഷ്‌ അടുത്ത ആഴ്ച അവധിക്കു നാട്ടില്‍ പോകാനിരി ക്കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാംസ്‌കാരിക കേരളത്തിന് അപമാനം

May 6th, 2012

tp-chandra-shekharan-ePathram
ദുബായ് : റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ്‌ ടി. പി. ചന്ദ്രശേഖരനെ ക്രൂരമായി കൊല പ്പെടുത്തിയ നടപടി സാംസ്‌കാരിക കേരള ത്തിന് അപമാനമാണ് എന്നും എതിര്‍ രാഷ്ട്രീയ ചേരി കളെ വൈരാഗ്യ ബുദ്ധിയോടെ കാണുന്ന സി. പി. എമ്മിന്റെ രാഷ്ട്രീയ നിലപാടിന് എതിരെ കേരള സമൂഹം ഒന്നിക്കണം എന്നും ഈ രാഷ്ട്രീയ ഗൂഡാലോചന പുറത്തു കൊണ്ട് വരണം എന്നും ജനതാ പ്രവാസി കള്‍ച്ചറല്‍ സെന്റര്‍ യു. എ. ഇ. കമ്മിറ്റി (സോഷ്യലിസ്റ്റ് ജനത) ആവശ്യപ്പെട്ടു.

ഭാരവാഹികളായ പി. ജി. രാജേന്ദ്രന്‍, രാജന്‍ കൊളാവിപ്പാലം, സി. എച്ച്. അബൂബക്കര്‍, സുനില്‍ മയ്യന്നൂര്‍, സദാശിവന്‍ എന്നിവര്‍ അനുശോചിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാംസ്ക്കാരിക കേരളത്തിന്‌ തീരാ കളങ്കം

May 6th, 2012

yuvakalasahithy-epathram

ദുബായ് : ഒഞ്ചിയത്തു നടന്ന സഖാവ് ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകം സാംസ്കാരിക കേരളത്തിന്‌ അപമാനവും, രാഷ്ട്രീയ കേരളത്തിന്‌ പൊറുക്കാനാവാത്ത ജനാധിപത്യ ധ്വംസനവും ആണെന്ന് യുവകലാ സാഹിതി ദുബായ്‌ ഘടകം പ്രവര്‍ത്തക സമിതി പ്രസ്താവനയില്‍ പറഞ്ഞു. ഈ കൊലപാതകത്തില്‍ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുകയും കുറ്റവാളികളെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം എന്നും പ്രസ്താവനയിൽ കേരള സര്‍ക്കാരിനോടു ആവശ്യപ്പെട്ടു

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ ഒരു മലയാളി അടക്കം നാലുപേര്‍ മരിച്ചു

April 13th, 2012

accident-graphic

റാസല്‍ഖൈമ: വ്യാഴാഴ്ച പുലര്‍ച്ചെ പുലര്‍ച്ചെ 5.30ഓടെ റാസല്‍ഖൈമ യിലുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളിയും മൂന്ന് ബംഗ്ളാദേശ് സ്വദേശികളും മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളിക്ക് സമീപം വൈശ്യംവീട്ടില്‍ മുഹമ്മദിന്‍െറ മകന്‍ മരക്കരക്കയില്‍ നിസാര്‍ (26) ആണ് മരിച്ച മലയാളി. അപ്പു മൊല്ല സിദ്ദീഖ് മൊല്ല (26), ജമാലുദ്ദീന്‍ അബ്ദുല്‍ ഹാദി (31), മുഹമ്മദ് ദാവൂദ് അസമാന്‍ മുഹമ്മദ് (27) എന്നിവരാണ് മരിച്ച ബംഗ്ളാദേശ് സ്വദേശികള്‍. കോര്‍ക്വെയര്‍ മേഖലയിലേക്ക് അല്‍ നഖീലില്‍ നിന്ന് ജീവനക്കാരുമായി പുറപ്പെട്ട അമ്മാര്‍ ക്ളീനിങ് ആന്‍റ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ 28 സീറ്റര്‍ വാന്‍ റംസില്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടത്. അപകടകാരണം വ്യക്തമല്ല. രണ്ടര വര്‍ഷമായി അമ്മാര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന നിസാര്‍ അവിവാഹിതനാണ്. നിസാറിന്‍െറ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി ഷാര്‍ജയില്‍ നിന്ന് കോഴിക്കോടിനുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശി ലത്തീഫ്, തമിഴ്നാട് സ്വദേശികളായ ഇസ്മായില്‍, മുഹമ്മദ് നസീര്‍ തുടങ്ങിയ 15ഓളം പേര്‍ പരിക്കുകളോടെ റാസല്‍ഖൈമ സഖര്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജോഷി ഒഡേസ യുടെ ശില്‍പ പ്രദര്‍ശനം
Next »Next Page » സമാജം പാചക മല്‍സരം »



  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine