അബൂദാബി: സുന്നി മര്‍കസ് അബൂദാബി മുന്‍ ഓഫീസ് സെക്രട്ടറിയും എസ്. വൈ. എസ്. പ്രവര്‍ത്തക നുമായിരുന്ന മലപ്പുറം ആതവനാട് സ്വദേശി ശിഹബുദ്ദീന്‍ സഖാഫി (32) വാഹനാ പകടത്തില്‍ മരിച്ചു. അബൂദാബി എയര്‍പോര്‍ട്ട് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് താമസ സ്ഥലത്തു നിന്നും സുഹൃത്തിന്റെ വീട്ടില്‍ മത പഠന ക്ലാസിനു പോകാനായി ഇത്തിസാലാ ത്തിന്റെ സമീപത്തു നിന്നും മിനി ബസില്‍ മുറൂര്‍ റോഡിലൂടെ യാത്ര ചെയ്യവെ യായിരുന്നു അപകടം. പിറകില്‍ നിന്നും വന്ന ഒമാനി സ്വദേശി ഓടിച്ചിരുന്ന ഫോര്‍വീല്‍ കാര്‍ മിനി ബസില്‍ ഇടിക്കു കയായിരുന്നു. ഇടിയുടെ അഘാതത്തില്‍ വാഹന ത്തില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ സഖാഫി തല്‍ക്ഷണം മരിച്ചു. അഞ്ചു വര്‍ഷമായി ഇവിടെ വിവിധ ജോലികള്‍ ചെയ്തു വരികയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്.
കളത്തില്‍ തൊടിയില്‍ മുഹമ്മദ് ഹാജിയാണ് പിതാവ്. ഉമ്മ: ഖദീജ. ഭാര്യ: രണ്ടത്താണി സ്വദേശിനി റഹീന. നാലു വയസ്സുള്ള ഫാത്വിമ ഹുദയും സഖാഫി കണ്ടിട്ടില്ലാത്ത ഒന്നര വയസ്സുള്ള മുഹമ്മദ് ആദില്‍ മകനുമാണ്. സിലയില്‍ ജോലി ചെയ്യുന്ന ഇബ്റാഹീം, മീന പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അലി എന്നിവരടക്കം ഏഴ് സഹോദരങ്ങളുണ്ട്. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഖാഫിയുടെ നിര്യാണത്തില്‍ വിവിധ എസ്. വൈ. എസ്., ആര്‍. എസ്. സി. കമ്മിറ്റികള്‍ അനുശോചനം അറിയിച്ചു.
– ഷാഫി ചിത്താരി