ഷാര്‍ജ : യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷനില്‍ സി. കെ. ചന്ദ്രപ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു.
സി. കെ. ചന്ദ്രപ്പനുമായി വ്യക്തി ബന്ധമുള്ള നിരവധി പേര്‍ തേങ്ങ ലോടെ ആയിരുന്നു അനുസ്മരണ സമ്മേളന ത്തില്‍ പങ്കെടുത്തത്.
രാജ്യത്തെ മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കളുടെയും പുനരേകീകരണം ആയിരുന്നു സി. കെ. യുടെ സ്വപ്നം എന്ന് സി. പി. ഐ. സംസ്ഥാന കമ്മിറ്റി അംഗവും യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറി യുമായ ഇ. എം. സതീശന്‍ അനുസ്മരിച്ചു.
രാജ്യം കണ്ട മികച്ച പാര്‍ലമെന്റേറി യന്മാരില്‍ ഒരാളായിരുന്നു ചന്ദ്രപ്പന്‍ എന്നും അദ്ദേഹം പറഞ്ഞു. പതിനെട്ട് വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടവകാശ ത്തിനു വേണ്ടിയും തൊഴില്‍ മൗലികാ വകാശം ആക്കുന്നതിനു വേണ്ടിയും സി. കെ. ചന്ദ്രപ്പന്‍ പാര്‍ലമെന്റില്‍ ഉജ്ജ്വല മായി പോരാടി.
ഉത്തമനായ കമ്യൂണിസ്റ്റിനു വേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹ ത്തില്‍ ഉണ്ടാ യിരുന്നു. പൊതു ജീവിത ത്തിലും വ്യക്തി ജീവിത ത്തിലും ഒരു പോലെ സുതാര്യത കാത്തു സൂക്ഷിച്ച സി. കെ. യെ പോലുള്ള വര്‍ രാഷ്ട്രീയ രംഗത്ത് അപൂര്‍വ്വമാണ് എന്നും വിലയിരുത്തി.
യുവ കലാ സാഹിതി യു. എ. ഇ. ജനറല്‍ സെക്രട്ടറി ഇ. ആര്‍. ജോഷി അദ്ധ്യക്ഷത വഹിച്ചു. അജിത് വര്‍മ അനുശോചന പ്രമേയം അവതരിപ്പിച്ചു.