റിയാദ് : സൌദി കിരീടാവകാശിയും സൌദി ആഭ്യന്തര മന്ത്രിയുമായ നയെഫ് ബിൻ അബ്ദുൾ അസീസ് രാജകുമാരൻ അന്തരിച്ചു. 79 കാരനായ നയെഫ് രാജകുമാരൻ ചികിൽസയ്ക്കായി വിദേശ രാജ്യത്തായിരിക്കവെയാണ് മരണമടഞ്ഞത് എന്ന് ഔദ്യോഗിക ടെലിവിഷൻ ചാനലാണ് വെളിപ്പെടുത്തിയത്.
റിയാദ് : സൌദി കിരീടാവകാശിയും സൌദി ആഭ്യന്തര മന്ത്രിയുമായ നയെഫ് ബിൻ അബ്ദുൾ അസീസ് രാജകുമാരൻ അന്തരിച്ചു. 79 കാരനായ നയെഫ് രാജകുമാരൻ ചികിൽസയ്ക്കായി വിദേശ രാജ്യത്തായിരിക്കവെയാണ് മരണമടഞ്ഞത് എന്ന് ഔദ്യോഗിക ടെലിവിഷൻ ചാനലാണ് വെളിപ്പെടുത്തിയത്.
- ജെ.എസ്.
വായിക്കുക: ചരമം, സൗദി അറേബ്യ
മദീന: ഉംറ നിര്‍വഹിക്കാനായി കഴിഞ്ഞ ദിവസം മദീനയില്‍ എത്തിയ മലയാളി തീര്‍ഥാടകന്‍ പാലക്കാട് അലനെല്ലൂര്‍ സ്വദേശി തച്ചംപറ്റ മുഹമ്മദ് കുട്ടി (60) വാഹനമിടിച്ചു മരിച്ചു. അപകടം സംഭവിക്കുമ്പോള്‍ ഭാര്യ വടക്കേതില്‍ ആയിഷയും കൂടെയുണ്ടായിരുന്നു. മദീനയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമായ ഖുര്‍-ആന്‍ പ്രിന്റിംഗ് പ്രസ്സ് സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ എതിരെ വന്ന വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.നാല് മക്കളുണ്ട്. ജിദ്ദയിലുള്ള മകന്‍ ഫാറൂക്ക് എത്തിച്ചേരുന്നതോടെ ഖബറടക്കം മദീനയില്‍ നടക്കും.
- ന്യൂസ് ഡെസ്ക്
വായിക്കുക: ചരമം, സൗദി അറേബ്യ
ദുബായ് : ഗുരുവായൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ചൊവ്വല്ലൂര്‍പടി പുതുവീട്ടില്‍ അബ്ദുല്‍ ഹമീദിന്‍റെ മകന്‍ നജീം (30) ആണ് മരിച്ചത്.
ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ (ആര്‍.ടി.എ.) ഡ്രൈവറായി ജോലി ചെയ്യുക യായിരുന്നു. നിക്കാഹ് കഴിഞ്ഞ് അടുത്തിടെ യാണ് തിരിച്ചെത്തിയത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കുക യായിരുന്നു.
മെയ് 13 ഞായറാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്ന് വിശ്രമിക്കുക യായിരുന്ന നജീമിന് തിങ്കളാഴ്ച ഉച്ചയോടെ യാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.
മാതാവ് : നൂര്‍ജഹാന്‍. സഹോദരി നജ്മയും ഭര്‍ത്താവ് അബുവും ദുബായിലുണ്ട്. റിന്‍ഷാദ്, റംഷീദ് എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടു പോകും എന്ന് ബന്ധുക്കള്‍ അറിയിച്ചു.
- pma
പയ്യോളി:നാല്‍പ്പത് വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്തുവരികയായിരുന്ന പള്ളിക്കര സ്വദേശി മാടായി മൊയ്തീന്‍ (70) അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച നാട്ടിലേക്കു പുറപ്പെടാനിരുന്ന അദ്ദേഹം സാധനങ്ങള്‍ വാങ്ങിക്കുവാന്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു മൊയ്തീന് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്വസ്ഥമായി ജീവിക്കാന്‍ ഒരുങ്ങവെ ഉണ്ടായ ഈ അപകടം പയ്യോളി പ്രദേശത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തി മൃതദേഹം തിക്കോടി മീത്തലെ ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു. ഭാര്യമാര്‍: മറിയം, ആയിഷ. മക്കള്‍: നൗഷാദ് (അബുദാബി), അമീന, ഷഫീന, ഷംസാദ, ഷംസീറ, നബീല്‍. മരുമക്കള്‍: നസീമ, റഫീഖ്, ഇല്യാസ്, ഷെമീര്‍.
- ന്യൂസ് ഡെസ്ക്
റിയാദ് : ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പ് തകര്‍ന്ന് മലയാളി യുവാവ് മരിച്ചു. റിയാദിന് അടുത്ത ശിഫ സനാഇയ്യയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം അരീക്കോട് കാവന്നൂര്‍ ഏലിയാപറമ്പ് പടത്തലക്കുന്നില്‍ വേലുക്കുട്ടിയുടെ മകന്‍ സുമേഷ് കുമാര്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലാണ് ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പ് സ്ഥിതി ചെയ്യുന്ന ഷെഡ് തകര്‍ന്നു വീണത്. ഹോളോബ്രിക്സില്‍ പണിത ചുമരിടിഞ്ഞു ദേഹത്തു പതിച്ചാണ് ഈ സ്ഥാപനത്തില്‍ തന്നെ മരപ്പണിക്കാരനായ സുമേഷിന്റെ മരണത്തിനു കാരണമായത്. മന്‍ഫുഅയിലെ അല്‍ ഈമാന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതന്നായ സുമേഷ് അടുത്ത ആഴ്ച അവധിക്കു നാട്ടില്‍ പോകാനിരി ക്കുകയായിരുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ചരമം, പ്രവാസി, സൗദി അറേബ്യ