അബുദാബി : ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭ യുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവ യുടെ ദേഹ വിയോഗ ത്തില്‍ അബുദാബി സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പ്പള്ളിയില്‍ അനുശോചന യോഗവും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.
യു. എ. ഇ. ഭദ്രാസന മെത്രാപ്പൊലീത്ത ഡോകടര്‍ മാത്യൂസ് മാര്‍ ഇവാനിയോസ് തിരുമേനി മുഖ്യ കാര്‍മ്മികനായിരുന്നു. മലങ്കര സഭ യിലെ തന്റെ അജ ഗണങ്ങളെ സ്നേഹിച്ച പുണ്യ പിതാവാ യിരുന്നു പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ എന്ന്‍ ഡോകടര്‍ മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്ത അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രാര്‍ത്ഥന യിലും അനുശോചന യോഗത്തിലും ഇടവക വികാരി ഫാദര്‍ ജിബി ഇച്ചിക്കോട്ടില്‍, ഭരണ സമിതി അംഗങ്ങള്‍ ഇടവക ജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു