ദുബായ് : അനുഗ്രഹിത ഗായകന്‍ മുഹമ്മദ് റഫി സംഗീതത്തില്‍ ചാലിച്ച ദാര്‍ശനിക വ്യഥയായിരുന്നു എന്നും, ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ച അതുല്യ പ്രതിഭയായിരുന്നു എന്നും ചിരന്തന സംസ്കാരിക വേദി സംഘടിപ്പിച്ച റഫി അനുസ്മരണ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
മുഹമ്മദ് റഫിയുടെ 34 ആമത് ചരമ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടി, പ്രവാസി കോണ്‍ഗ്രസ് സാംസ്‌കാരിക വിഭാഗം സെക്രട്ടറി ബി. എ. നാസര്‍ ഉദ്ഘാടനം ചെയ്തു.
ചിരന്തന വൈസ് പ്രസിഡന്റ് നാസര്‍ പരദേശി അധ്യക്ഷത വഹിച്ചു. അബ്ദുള്ളക്കുട്ടി ചേറ്റുവ മുഖ്യ പ്രഭാഷണം ചെയ്തു.
രാജന്‍ കൊളവിപ്പാലം, ടി. പി. അശ്‌റഫ്, ജിജോ ജേക്കബ് നയ്യാശ്ശേരി, കമാല്‍ റഫീക്ക്, എ. കെ. പ്രസാദ്, ഷംസുദ്ദീന്‍ വെങ്ങര എന്നിവര്‍ പ്രസംഗിച്ചു.
റഹ്മത്തുള്ള തളങ്കര, കബീര്‍ തിക്കോടി, അബ്ദു സമദ് തുടങ്ങിയവര്‍ റഫിയുടെ ഗാനങ്ങൾ ആലപിച്ചു. സുബൈര്‍ വെളിയോട് സ്വാഗതവും സിദ്ദീഖ് നന്ദിയും പറഞ്ഞു.