പി. വി. വിവേകാനന്ദന്‍ അന്തരിച്ചു

December 4th, 2013

p-v-vivekanand-gulf-today-ePathram- ഷാര്‍ജ : ഗള്‍ഫിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയ ഫോറം സ്ഥാപക പ്രസിഡണ്ടുമായ പി. വി. വിവേകാനന്ദന്‍ (61) അന്തരിച്ചു.

ഗള്‍ഫ് ടുഡെ യുടെ ചീഫ് എഡിറ്റര്‍ ആയിരുന്ന പി. വി. വിവേകാനന്ദന്‍ ജോര്‍ദാന്‍ ടൈംസിലും പ്രവര്‍ത്തി ച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആസ്പത്രി യില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അന്ത്യം.  ബുധനാഴ്ച രാവിലെ  മൃതദേഹം ഒറ്റപ്പാലത്തേക്ക് കൊണ്ടു പോകും. 11 മണിക്ക് ഒറ്റപ്പാലം മുനിസിപ്പല്‍ ഹാളില്‍ പൊതു ദര്‍ശന ത്തിന് വെച്ച ശേഷം രണ്ടു മണി യോടെ തിരുവില്വാമല ഐവര്‍മഠ ത്തില്‍ സംസ്‌കരിക്കും.

ഭാര്യ: ചിത്ര, മക്കള്‍ : വിസ്മയി, അനൂപ്,

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐക്യദാര്‍ഢ്യദിനം ആചരിക്കുന്നു​

October 31st, 2013

indira-gandhi-epathram
അബുദാബി ​ : ഇന്ത്യയുടെ മുൻപ്രധാന​ ​മന്ത്രി ഇന്ദിര ഗാന്ധി ​ ​യുടെ ഇരുപത്തി ഒമ്പതാമത് രക്ത സാക്ഷിത്വ ദിനം, ഓവർസീസ്‌ ഇന്ത്യൻ കൾച്ചറൽ കോണ്ഗ്രസ്സ് അബുദാബി​ ​യുടെ നേതൃത്വ ​ ​ത്തിൽ ഐക്യ​ ​ദാർഡ്യ ദിന ​ ​മായി ആചരിക്കുന്നു​.

ഒക്ടോബർ 31 നു അബുദാബി മലയാളി സമാജ ​ ​ത്തിൽ നടക്കുന്ന ചടങ്ങിൽ കെ പി സി സി ജനറൽ സെക്രട്ടറിയും മുന്‍ എം എല്‍ എ യുമായ ബാബു പ്രസാദ്,​ ​പെൻഷൻ ബോർഡ് ചെയർമാൻ എം എം ബഷീർ എന്നിവർ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സലാല യിലുണ്ടായ വാഹന അപകട ത്തില്‍ മലയാളി മരിച്ചു

October 27th, 2013

accident-epathram
സലാല : ഒമാനിലെ സലാല യിലുണ്ടായ വാഹന അപകട ത്തില്‍ കണ്ണൂര്‍ സ്വദേശി അരുണ്‍ (29) മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന റെജി, അജീഷ്, മൂസ എന്നിവര്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണി യോടെ യാണ് അപകടം. അരുണ്‍ ഓടിച്ചിരുന്ന കാര്‍, ഒമാന്‍ ടെല്‍ സിഗ്നലിനും പാലസ് സിഗ്നലിനും ഇടക്ക് ഡിവൈഡറില്‍ ഇടിച്ച് കീഴ്മേല്‍ മറിയുക യായിരുന്നു.

ഗുരുതരമായി പരിക്കേറ്റ റെജിയും അജീഷും സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി യില്‍ തീവ്ര പരിചരണ വിഭാഗ ത്തിലാണ്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി യില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടി കള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷാർജ യുവ കലാ സാഹിതി വെളിയത്തെ അനുസ്മരിച്ചു

September 22nd, 2013

cpi-leader-veliyam-bhargavan-dead-ePathram ഷാർജ : അന്തരിച്ച സി. പി. ഐ. നേതാവ് വെളിയം ഭാർഗ്ഗവനെ യുവ കലാ സാഹിതി ഷാർജ യൂണിറ്റിന്റെ ആഭിമുഖ്യ ത്തിൽ അനുസ്മരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ യൂണിറ്റ് പ്രസിഡന്റ് കെ സുനിൽരാജ് അധ്യക്ഷനായി നടന്ന യോഗ ത്തിൽ യൂണിറ്റ് സെക്രട്ടറി പ്രശാന്ത് എം, വെളിയ ത്തിന്റെ സംഭവ ബഹുല മായ ജീവിത രേഖ അവതരി പ്പിച്ചു.

ഭൂരിപക്ഷ – ന്യൂനപക്ഷ വർഗ്ഗീയത യുടെ വെല്ലുവിളികൾ എഴുപതു കളിൽ തന്നെ തിരിച്ചറിഞ്ഞ നേതാവായിരുന്നു വെളിയം എന്ന് യോഗം അഭിപ്രായപ്പെട്ടു. വെളിയത്തിന്റെ ലളിത ജീവിതവും ഉയർന്ന ചിന്തയും എല്ലാ പൊതു പ്രവർത്തകരും മാതൃക യാക്കേണ്ടതണെന്ന് പ്രസിഡന്റ് പി. എൻ. വിനയ ചന്ദ്രൻ അഭിപ്രായ പ്പെട്ടു.

ചെറുതും വലുതുമായ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളൂടെ പുനരേകീകരണം എന്ന ആശാന്റെ സ്വപ്നം കാലഘട്ട ത്തിന്റെ ആവശ്യമായി ആളുകൾ തിരിച്ചറിയുന്നുണ്ട് എന്ന് ജനറൽ സെക്രട്ടറി പി. ശിവപ്രസാദ് പറഞ്ഞു. യോഗ ത്തിൽ മാസ് ഷാർജയുടെ നേതാവ് കൊച്ചു കൃഷ്ണൻ, ഇന്ത്യൻ എക്കോ അസോസിയേഷൻ നേതാവ് ഡേവിസ്, ഐ എം സി സി പ്രതിനിധി ഖാൻ കാരായിൽ, വിജയൻ നണിയൂർ, വിൽസൺ തോമസ്, പി എം പ്രകാശൻ, വിനോദ് എന്നിവർ വെളിയത്തിനെ അനുസ്മരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അനുശോചന യോഗം കെ. എസ്. സി. യില്‍

September 18th, 2013

അബുദാബി : മുതിര്‍ന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ വെളിയം ഭാര്‍ഗ്ഗവന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിന് വേണ്ടി കേരളാ സോഷ്യല്‍ സെന്റര്‍, യുവ കലാ സാഹിതി, ശക്തി തിയ്യറ്റെഴ്സ് എന്നീ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന അനുശോചന യോഗം സെപ്തംബര്‍ 19 വ്യാഴാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യുവ കലാ സാഹിതി അനുശോചിച്ചു
Next »Next Page » ജവഹര്‍ ബാല ജന വേദി പത്മജാ വേണു ഗോപാല്‍ ഉല്‍ഘാടനം ചെയ്യും »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine