കൊറോണ വൈറസ് ബാധ : അബുദാബിയില്‍ മരണം സ്ഥിരീകരിച്ചു

December 12th, 2013

middle-east-respiratory-syndrome-coronavirus-mers-ePathram
അബുദാബി : കോറോണ വൈറസ് ബാധിച്ച ജോര്‍ദാനി യുവതി അബുദാബി യില്‍ മരിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

മിഡില്‍ ഈസ്റ്റ് റാസ്പറേറ്ററി സിന്‍ഡ്രോം എന്ന ഈ രോഗം ശ്വാസ കോശ ങ്ങളുടെ പ്രവര്‍ത്തന ങ്ങളെ ബാധിക്കുന്ന വൈറസ് ആണ്. ഈ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 50 ശതമാനവും മരിച്ചതായാണ് കണക്ക്. സൗദി അറേബ്യ യില്‍ 2012 ലാണ് ഈ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മണ്ടേല സമാധാന ത്തിന്റെ പ്രതീകം : ശൈഖ് ഖലീഫ ബിന്‍ സായിദ്

December 7th, 2013

nelson-mandela-epathram
അബുദാബി : നെല്‍സണ്‍ മണ്ടേല യുടെ നിര്യാണ ത്തില്‍ യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു.

സമാധാന ത്തിന്‍െറ പ്രതീക മായിരുന്നു നെല്‍സണ്‍ മണ്ടേല എന്ന് ശൈഖ് ഖലീഫ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമക്ക് അയച്ച അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

മണ്ടേല യുടെ കുടുംബ ത്തിന്‍െറയും ദക്ഷിണാഫ്രിക്കന്‍ ജനത യുടെയും ദുഃഖ ത്തില്‍ പങ്കു ചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാനും മണ്ടേലയും തമ്മിലെ ഊഷ്മള ബന്ധവും ശൈഖ് ഖലീഫ തന്‍െറ സന്ദേശ ത്തില്‍ ഊന്നി പ്പറഞ്ഞു.

ലോക ത്തിന് യഥാര്‍ഥ പോരാളി യെയാണ് മണ്ടേല യുടെ വിയോഗ ത്തിലൂടെ നഷ്ടമായത്. സമാധാനം, സ്വാതന്ത്ര്യം, തുല്യത എന്നിവ ക്കായി ഉറച്ചു നിന്ന് പൊരുതിയ വ്യക്തി യാണ് മണ്ടേല. നീതിക്കും അന്തസ്സിനും മനുഷ്യ രാശിയുടെ നന്‍മക്കു മായി ഉച്ച ത്തില്‍ സംസാരിച്ച നേതാവ് ആയിരുന്നു മണ്ടേല എന്നും ശൈഖ് ഖലീഫ പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നെൽസണ്‍ മണ്ടേലക്ക് ആദരാഞ്ജലികൾ

December 6th, 2013

nelson-mandela-epathram

അബുദാബി : ആഫ്രിക്കൻ മണ്ണിലെ വർണ്ണ വിവേചനത്തിനെതിരെ കറുത്തവർക്കായി ജീവിതം തന്നെ സമരായുധമാക്കിയ ധീരനും ആഫ്രിക്കൻ മണ്ണിനെ വെള്ളക്കാരുടെ കരാള ഹസ്തത്തിൽ നിന്നും മനുഷ്യത്വത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന, നീണ്ട കാലത്തെ ജയിൽ ജീവിതം അനുഭവിച്ച ആഫിക്കയുടെ കറുത്ത മുത്ത്, ലോകത്തിന്റെ നേതാവ്, ഇതാ പോരാട്ട ജീവിതം അവസാനിപ്പിച്ച് പോകുന്നു. മണ്ണും മനുഷ്യനും ഉള്ള കാലത്തോളം ഈ വലിയ വിപ്ലവകാരിയെ എന്നും ഓർമ്മിക്കും. ആ മഹാനായ നേതാവിന്റെ വിയോഗത്തിൽ ലോകം മുഴുവൻ ദു:ഖിക്കുന്നു. ഈ മഹാനായ വിപ്ലവകാരിക്ക് അബുദാബി കേരള സോഷ്യല്‍ സെന്‍ററിന്റെ ആദരാഞ്ജലികൾ.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി വി വിവേകാനന്ദിന്റെ നിര്യാണ ത്തിൽ അനുശോചനം

December 4th, 2013

p-v-vivekanand-gulf-today-ePathram- ദുബായ് : മുതിർന്ന മാധ്യമ പ്രവർത്ത കനും ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക പ്രസിഡന്റു മായിരുന്ന പി വി വിവേകാനന്ദിന്റെ നിര്യാണ ത്തിൽ ദുബായ് മലയാള സാഹിത്യ വേദി അനുശോചനം രേഖപ്പെടുത്തി.

മാതൃകാ പരമായ മാധ്യമ പ്രവർത്തനം കാഴ്ച വെച്ച മഹത് വ്യക്തിത്വമായിരുന്നു. ഗൾഫ്‌ രാജ്യ ങ്ങളിൽ വിശിഷ്യാ ഒമാനിലും യു എ ഇ യിലും മാധ്യമ രംഗത്ത് അദ്ദേഹ ത്തിന്റെ സംഭാവന കൾ വിലപ്പെട്ട താണ്‌. ഗൾഫിലെ സാംസ്‌കാരിക മേഖല കളിലും സജീവ മായിരുന്ന അദ്ദേഹ ത്തിന്റെ വേർപാട്‌ തീരാ നഷ്ടം തന്നെ യാണ് എന്ന് മലയാള സാഹിത്യ വേദി യുടെ വാര്‍ത്താ ക്കുറിപ്പില്‍ പ്രമുഖ കഥാകാരന്‍ പുന്നയൂർക്കുളം സെയ് നുദ്ദീൻ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി. വി. വിവേകാനന്ദന്‍ അന്തരിച്ചു

December 4th, 2013

p-v-vivekanand-gulf-today-ePathram- ഷാര്‍ജ : ഗള്‍ഫിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയ ഫോറം സ്ഥാപക പ്രസിഡണ്ടുമായ പി. വി. വിവേകാനന്ദന്‍ (61) അന്തരിച്ചു.

ഗള്‍ഫ് ടുഡെ യുടെ ചീഫ് എഡിറ്റര്‍ ആയിരുന്ന പി. വി. വിവേകാനന്ദന്‍ ജോര്‍ദാന്‍ ടൈംസിലും പ്രവര്‍ത്തി ച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആസ്പത്രി യില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അന്ത്യം.  ബുധനാഴ്ച രാവിലെ  മൃതദേഹം ഒറ്റപ്പാലത്തേക്ക് കൊണ്ടു പോകും. 11 മണിക്ക് ഒറ്റപ്പാലം മുനിസിപ്പല്‍ ഹാളില്‍ പൊതു ദര്‍ശന ത്തിന് വെച്ച ശേഷം രണ്ടു മണി യോടെ തിരുവില്വാമല ഐവര്‍മഠ ത്തില്‍ സംസ്‌കരിക്കും.

ഭാര്യ: ചിത്ര, മക്കള്‍ : വിസ്മയി, അനൂപ്,

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘കോലായ’ സുവനീര്‍ പ്രകാശനം
Next »Next Page » ‘ഡല്‍ഹി യുടെ ചരിത്ര പഥ ങ്ങളിലൂടെ’ പ്രകാശനം ചെയ്തു »



  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine