
സലാല : ഒമാനിലെ സലാല യിലുണ്ടായ വാഹന അപകട ത്തില്‍ കണ്ണൂര്‍ സ്വദേശി അരുണ്‍ (29) മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന റെജി, അജീഷ്, മൂസ എന്നിവര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണി യോടെ യാണ് അപകടം. അരുണ്‍ ഓടിച്ചിരുന്ന കാര്‍, ഒമാന്‍ ടെല്‍ സിഗ്നലിനും പാലസ് സിഗ്നലിനും ഇടക്ക് ഡിവൈഡറില്‍ ഇടിച്ച് കീഴ്മേല്‍ മറിയുക യായിരുന്നു.
ഗുരുതരമായി പരിക്കേറ്റ റെജിയും അജീഷും സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി യില്‍ തീവ്ര പരിചരണ വിഭാഗ ത്തിലാണ്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി യില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടി കള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.



ഷാർജ : അന്തരിച്ച സി. പി. ഐ. നേതാവ് വെളിയം ഭാർഗ്ഗവനെ യുവ കലാ സാഹിതി ഷാർജ യൂണിറ്റിന്റെ ആഭിമുഖ്യ ത്തിൽ അനുസ്മരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ യൂണിറ്റ് പ്രസിഡന്റ് കെ സുനിൽരാജ് അധ്യക്ഷനായി നടന്ന യോഗ ത്തിൽ യൂണിറ്റ് സെക്രട്ടറി പ്രശാന്ത് എം, വെളിയ ത്തിന്റെ സംഭവ ബഹുല മായ ജീവിത രേഖ അവതരി പ്പിച്ചു.
അബുദാബി : മലയാളി സമാജ ത്തിന്റെ മുന്‍ പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്ത കനു മായിരുന്ന 

























