അബുദാബി : മലയാളി സമാജം പ്രസിഡന്റും യു. എ. ഇ. യിലെ സാംസ്‌കാരിക രംഗത്ത് നിറ സാന്നിദ്ധ്യ വുമായിരുന്ന ചിറയിന്‍കീഴ് അന്‍സാറിന്റെ സ്മരണ യ്ക്കു വേണ്ടി ”ഫ്രണ്ട്‌സ് ഓഫ് അബുദാബി മലയാളി സമാജം” ഏര്‍പ്പെടുത്തിയ ‘ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക അവാര്‍ഡ്’ ഈ വര്‍ഷം പയ്യന്നൂരില ‘മലബാര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ ഹാന്‍ഡികാപ്ഡി’ന് ലഭിക്കും.
അംഗ വൈകല്യവും ബുദ്ധി മാന്ദ്യവുമുള്ള 124 കുട്ടികളെ പഠിപ്പിക്കുന്ന പയ്യന്നൂരിലെ ഈ സെന്റര്‍ സമൂഹ ത്തിലെ ഒറ്റപ്പെട്ടു പോകുന്ന നിരാലംബരായ കുട്ടികള്‍ക്ക് അത്താണി യായി പ്രവര്‍ത്തിക്കുന്ന മഹത്സ്ഥാപനമാണ്.
പാലോട് രവി എം. എല്‍. എ., കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, കേരള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എ. ഫിറോസ്, അബുദാബി മലയാളി സമാജം മുന്‍ ജനറല്‍ സെക്രട്ടറി കണിയാപുരം സൈനുദ്ദീന്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിങ് കമ്മിറ്റി യാണ് അവാര്‍ഡ് നല്കാന്‍ തീരുമാനിച്ചത്.
പയ്യന്നൂരിലെയും ഗള്‍ഫിലെയും സുമനസ്സു കളായ സാമൂഹിക പ്രവര്‍ത്ത കരാണ് ഈ സ്ഥാപന ത്തിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്.
ഒരു ലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്ന അവാര്‍ഡ് 2013 മെയ്മാസം അബുദാബി യില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് സമ്മാനിക്കും.