മുഗള്‍ ഗഫൂര്‍ അനുസ്മരണം

February 6th, 2013

mugal-gafoor-ePathram
അബുദാബി : അബുദാബി യിലെ സാമൂഹ്യ – സാംസ്കാരിക രംഗത്തെ പ്രമുഖ നായിരുന്ന മുഗള്‍ ഗഫൂറിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 8 വെള്ളിയാഴ്ച അനുസ്മരണ സമ്മേളനം സംഘടി പ്പിക്കുന്നു.

യുവ കലാ സാഹിതി,  ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. എന്നീ സംഘടനകള്‍ സംയുക്തമായി നടത്തുന്ന അനുസ്മരണ സമ്മേളനം അബുദാബി കേരള സോഷ്യല്‍ സെന്റെറില്‍ വൈകീട്ട് 5 മണിക്ക് ആരംഭിക്കും .

മുഗള്‍ ഗഫൂറിന്റെ സ്മരണ നില നിര്‍ത്തുന്നതിനു വേണ്ടി ഒരുങ്ങുന്ന വിവിധ പ്രവര്‍ത്തന ങ്ങളെ കുറിച്ചുള്ള രൂപരേഖ ചടങ്ങില്‍ അവതരിപ്പിക്കും. യു. എ. ഇ. യിലെ സാമൂഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അല്‍ ഐനില്‍ വാഹനാപകടം : 22 പേര്‍ മരിച്ചു

February 5th, 2013

accident-epathram
അബുദാബി : അല്‍ ഐനില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ വാഹനാപകട ത്തില്‍ 22 പേര്‍ മരിച്ചു. മരിച്ചവര്‍ എല്ലാവരും ഏഷ്യന്‍ രാജ്യ ങ്ങളില്‍ നിന്നുള്ള വരാണ്. ഇവരില്‍ മൂന്നു പേര്‍ ഇന്ത്യക്കാരാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനത്തു നിന്നുള്ള സാഗര്‍മാല്‍ നിബന്റാം, അബ്ദു റഹിം അല്‍ അസീസ്, ഇബ്രാഹിം മൊയ്തീന്‍ എന്നിവ രാണ് ഇവര്‍.

ക്ലീനിംഗ് കമ്പനി തൊഴിലാളി കളെ കയറ്റിപ്പോകുന്ന ബസ്സില്‍ കോണ്‍ക്രീറ്റ് ലോറി ഇടിച്ച് മറിയുക യായിരുന്നു. ബ്രേക്ക് തകരാര്‍ ആയതാണ് അപകട കാരണം എന്നു അബുദാബി പോലീസ് ഡയരക്ടറേറ്റിലെ ഹെഡ് ഓഫ് ദി ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാത്തി അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

റാസല്‍ ഖൈമയില്‍ യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

December 12th, 2012

തിരൂര്‍ വൈലത്തൂര്‍ പോന്മുണ്ട സ്വദേശി നീലിയാട്‌ സിക്കന്തര്‍ (37) ഹൃദയാഘാതം മൂലം റാസല്‍ഖൈമയില്‍ വെച്ച് നിര്യാതനായി. കഴിഞ്ഞ 16 വര്‍ഷമായി ഫുജൈറയിലെ തോബാന്‍ എന്ന സ്ഥലത്ത് അല്‍ കൌസര്‍ എന്ന ക്രഷറില്‍ ജോലി ചെയ്തു വരികയാണ്. മൂന്ന് മക്കള്‍ ഉണ്ട്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ. രാജന്‍ ഡാനിയേലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി

November 8th, 2012

dr-rajan-danial-ahalya-hospital-ePathram
അബുദാബി : അഹല്യ ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. രാജന്‍ ഡാനിയേലിന്റെ മൃതദേഹം ബുധനാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടു പോയി. ബുധനാഴ്ച വൈകുന്നേരം നാലരയ്ക്ക് അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചു. സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

നവംബര്‍ 1 വ്യാഴാഴ്ച വൈകുന്നേരം ആറര മണി യോടെയാണ് ആശുപത്രിയിലെ പരിശോധനാ മുറിയില്‍ വെച്ച് പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് ജമീല്‍, ഡോ. രാജന്‍ ഡാനിയേലിനെ കഴുത്തു മുറിച്ച് കൊലപ്പെടുത്തിയത്.

യൂറോളജി രംഗത്തെ വിദഗ്ധനും സഹൃദയനുമായ ഡോക്ടറുടെ കൊലപാതകം അബുദാബിയിലെ ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ച സംഭവമായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒമാനില്‍ വാഹന അപകടം : മൂന്നു മരണം

October 25th, 2012

road-accident-in-oman-ePathram
മസ്കറ്റ്‌ : ഒമാനിലെ അല്‍ മുധൈബില്‍ ഉണ്ടായ വാഹന അപകടത്തില്‍ മൂന്നു പേര്‍ മരണപ്പെട്ടു. ട്രക്കും കാറും കുട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

ഈ സമയം തന്നെ ഇടിച്ച കാറിന്റെ പിന്നില്‍ മറ്റൊരു കാര്‍ ഇടിച്ചു കത്തി പോവുക യായിരുന്നു. മരിച്ചവര്‍ ഏതു നാട്ടുകാര്‍ ആണെന്ന് പോലീസ് പുറത്തു വിട്ടിട്ടില്ല.

-അയച്ചു തന്നത് ബിജു, കരുനാഗപ്പള്ളി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് അപകടത്തില്‍ മരിച്ചു
Next »Next Page » അബുദാബി യില്‍ പെരുന്നാള്‍ നിസ്കാരം 06:54 ന് »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine