ദുബായ് : കാസര്‍കോട്ടെ ആയിര ക്കണക്കിന് ആളുകളുടെ ജീവിതത്തെ നരക തുല്യമാക്കിയ എന്‍ഡോസള്‍ഫാന്‍ കീട നാശിനി ഇന്ത്യയില്‍ നിരോധിക്കണം എന്നും മനുഷ്യ ജീവനും മാനവ രാശിക്കും ഭീഷണിയാണ് എന്ന് നിസ്തര്‍ക്കം തെളിയിക്ക പ്പെടുകയും മാരകമാണ് എന്നതിന്‍റെ പേരില്‍ 84 രാജ്യങ്ങളില്‍ ഇതിനകം നിരോധിക്കുകയും ചെയ്ത എന്‍ഡോസള്‍ഫാന്‍ എന്ന ഈ മാരക വിഷത്തിന് എതിരെ ജനീവ യില്‍ നടക്കുന്ന സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ നിലപാട് എടുക്കണമെന്നും പൊന്നാനി എം. ഇ. എസ്സ്. കോളേജ് അലുംനി യു. എ. ഇ. ചാപ്റ്റര്‍ എക്സ്ക്യൂട്ടിവ് യോഗം കേന്ദ്ര സര്‍ക്കാറി നോട് ആവശ്യപ്പെട്ടു.
കേരളത്തിന് അകത്തും പുറത്തും നടന്നു കൊണ്ടിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര ത്തിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നാരായണന്‍ വെളിയംകോട് പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി അബുബക്കര്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഇക്ബാല്‍ മൂസ്സ അദ്ധ്യക്ഷത വഹിച്ചു. അക്ബര്‍ പാറമ്മേല്‍ നന്ദി പറഞ്ഞു.
-അയച്ചു തന്നത് : നാരായണന്‍ വെളിയംകോട്