ഖത്തർ – ബ്ലാങ്ങാട് മഹല്ല് അസോസിയേഷൻ ഈദ് സംഗമം

October 26th, 2013

ashraf-mv-at-qatar-blangad-mahallu-meet-2013-ePathram
ദോഹ : ഖത്തർ – ബ്ലാങ്ങാട് മഹല്ല് അസോസിയേഷൻ ‘ഈദ് സംഗമം’ ദോഹ യിലെ അൽ – ഒസറ ഹോട്ടലിൽ വെച്ച് ചേർന്നു.

ലുഖ്മാൻ അബ്ദുൽ മുജീബിന്റെ ഫാത്തിഹ യോട് കൂടി ആരംഭിച്ച യോഗ ത്തിൽ അബ്ദുൽ അസീസ്‌ അധ്യക്ഷത വഹിച്ചു. പരസ്പരം ഒന്നിച്ചു കൂടിയും സർവ്വ ശക്തന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചും ദാന ധർമ്മങ്ങൾ ചെയ്യുമ്പോഴേ ഒരു കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ പൂർത്തിയാവുക യുള്ളൂ എന്ന് അബ്ദുൽ അസീസ്‌ ഓർമ്മിപ്പിച്ചു.

qatar-blangad-mahallu-cd-release-ePathram

ബ്ലാങ്ങാട് ജുമാ മസ്ജിദിൽ റമളാനിൽ നടന്ന തറാവീഹ് നിസ്കാര ത്തിന്റെയും പെരുന്നാൾ നിസ്കാര ത്തിന്റെയും ദൃശ്യങ്ങൾ അടങ്ങിയ സി. ഡി. യുടെ പ്രകാശനം എം. വി. അഷ്‌റഫ്‌, ഫൈസൽ ചേർക്കലിന് നൽകി ക്കൊണ്ട് നിർവ്വഹിച്ചു.

മഹല്ലി ലുള്ള തെരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനര്‍ക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക യ്ക്കുള്ള ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന തിനായി ഒരു വർഷ ത്തേക്ക് വേണ്ടി സ്പോണ്‍സർ ചെയ്ത എല്ലാവരെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ ഹനീഫ അബ്ദു ഹാജി, അബ്ദുൽ മുജീബ് എന്നിവർ സംബന്ധിച്ചു .

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തു

October 14th, 2013

qatar-media-plus-book-release-ePathram
ദോഹ : ബലി പെരുന്നാളിനോട് അനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവ്, സി. പി. അബ്ദുൽ സലാമിന് ആദ്യ പ്രതി നൽകി ക്കൊണ്ട് നിസാർ ചോമ യിൽ പ്രകാശനം ചെയ്തു.

ഏക മാനവികത യുടെയും ഏക സമത്വ ത്തിന്റെയും സന്ദേശമാണ് ഹജ്ജ് നൽകുന്നതെന്നും സമകാലിക ലോകത്ത് മാനവ സമൂഹ ത്തിന്റെ ആത്മീയവും സാമൂഹിക വുമായ വളർച്ചാ വികാസ ത്തിന് ഈ സന്ദേശം ആക്കം കൂട്ടുമെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ജിദ്ദ ശാത്തി അൽനൂർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രൊഫസർ എം. അബ്ദുൽ അലി അഭിപ്രായപ്പെട്ടു.

perunnal-nilav-release-ePathram

ദേശ ഭാഷാ വ്യത്യാസമില്ലാതെ മാനവ രാശിയെ ഒന്നായി കാണുന്ന മഹത്തായ കർമ്മമാണ്‌ ഹജ്ജ്. ബലിപെരുന്നാളും അതുമായി ബന്ധപ്പെട്ട ചരിത്ര സ്മൃതികളും മാനവ ചരിത്ര ത്തിലെ അവിസ്മരണീയ സംഭവ ങ്ങളുടെ ഉദ്ബോധന വുമാണ്. സാമൂഹ്യ സൗഹാർദ്ദവും സഹകരണവും സർവ്വോപരി മാനവ ഐക്യ വുമാണ് ഹജും പെരുന്നാളും അടയാള പ്പെടുത്തുന്നത്.

ശുക്കൂർ കിനാലൂർ അധ്യക്ഷത വഹിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി പി. എൻ. ബാബു രാജൻ, ടി. എം. കബീർ, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. മീഡിയ പ്ലസ് സി. ഇ. ഓ. അമാനുള്ള വടക്കാങ്ങര സ്വാഗതവും പെരുന്നാൾ നിലാവ് ചീഫ് കോഡിനേറ്റർ അബ്ദുൽ ഫത്താഹ് നിലമ്പൂർ നന്ദിയും പറഞ്ഞു .

-കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖത്തറിൽ “ഓണനിലാവ് ”അരങ്ങേറി

October 14th, 2013

qdc-qatar-ona-nilav-onam-celebration-ePathram
ദോഹ : ഖത്തറിലെ പ്രമുഖ കമ്പനി യായ ഖത്തർ ഡിസൈൻ കണ്‍സോർട്ടിയം (Q D C) കമ്പനി അംഗങ്ങൾ ഈദ് – ഓണം ആഘോഷ ങ്ങളുടെ ഭാഗമായി അവതരിപ്പിച്ച “ഓണ നിലാവ് ” അവതരണ ഭംഗി കൊണ്ടും പരിപാടികളുടെ മികവ് കൊണ്ടും ശ്രദ്ധേയമായി. കമ്പനി ജനറൽ മാനേജർ ശിവ സുബ്രമണ്യൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

താലപ്പൊലി യുടെ അകമ്പടി യുമായി മാവേലി മന്നനെ വരവേറ്റപ്പോൾ എല്ലാവരും ആർപ്പു വിളിയുമായി ആഘോഷ ത്തിമിർപ്പിൽ ആസ്വാദ കരെ കേരള നാട്ടിലേക്ക് കൂട്ടി ക്കൊണ്ട് പോവുക യായിരുന്നു.

qatar-qdc-onam-celebration-ePathram

തിരുവാതിര ക്കളി, കോൽക്കളി, വില്ലടിച്ചാൻ പാട്ട് (വില്ലു പാട്ട്), ഓണപ്പാട്ട്, നൃത്തം, വള്ളം കളി, ലഘു നാടകം, തെയ്യം, പുലിക്കളി, ചെണ്ടമേളം തുടങ്ങിയവ അവതരിപ്പിച്ചു.

തുടർന്ന് വിഭവ സമൃദ്ധമായ ഓണ സദ്യ യുമായി പരിപാടിക്ക് തിരശ്ശീല വീഴുകയായിരുന്നു. കേരള മക്കൾ ലോകത്തിന്റെ ഏത് മൂലയിലായാലും അവിടെ കേരള ത്തനിമ ചോർന്ന്‌ പോകാതെ കേരള കല കളെ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന്‌ ഓർമ്മപ്പെടുത്തുന്ന പരിപാടി യായിരുന്നു “ഓണനിലാവ് ”

-കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘ഡ്രീംസ് അറേബ്യ 2013’ ഒക്ടോബർ 18 ന്

October 8th, 2013

qatar-dream-arabia-stage-show-2013-ePathram
ഖത്തര്‍ : ദോഹ വേവ്സ് അമ്പതാമത് ഉപഹാരം ‘ഡ്രീംസ് അറേബ്യ 2013’ ഒക്ടോബർ 18 വെള്ളിയാഴ്ച വൈകീട്ട് 8:30 ന് ദോഹ യിലുള്ള പഴയ ഐഡിയൽ ഇന്ത്യൻസ്കൂളിൽ വൈകീട്ട് അരങ്ങേറുന്നു.

ഈദ്‌ ആഘോഷ ത്തിന്റെ ഭാഗമായി ദോഹ യിലെ സംഗീത പ്രേമികൾക്ക് ഏറ്റവും നല്ല താര നിരയെ അണി നിരത്തി ക്കൊണ്ട് തന്നെയാണ് ദോഹ വേവ്സ് മനോഹര മായ ഈ ഹാസ്യ – നൃത്ത – സംഗീത സന്ധ്യ അരങ്ങില്‍ എത്തിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.

ഡ്രീംസ് അറേബ്യ യുടെ താര നിരയിൽ തമിഴ് – മലയാള ചലച്ചിത്ര വേദി യിലെ നായികയും പിന്നണി ഗായിക യുമായ രമ്യ നമ്പീശൻ, മാപ്പിള പ്പാട്ടിന്റെ ആൽബം ഗായക നിര യിലെ കൊല്ലം ഷാഫി, നിസാർ വയനാട്, ആസിഫ് കാപ്പാട്, ബെൻസീറ, ഇസ്മത്ത് എന്നിവ രോടൊപ്പം ദോഹയുടെ പ്രിയ ഗായകൻ മുഹമ്മദ്‌ തൊയ്യിബും ഗാനങ്ങൾ ആലപിക്കുന്ന പരിപാടി യിൽ മലയാള സിനിമാ രംഗത്തെ പ്രശസ്ത നടിയും നർത്തകി യുമായ മേഘന നായരും സംഘവും രമ്യ നമ്പീശനും സംഘവും അവതരിപ്പിക്കുന്ന നൃത്തങ്ങൾ അവതരിപ്പിക്കുന്നു.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന പരിപാടി യുടെ ടിക്കറ്റ് നിരക്ക് : 100 (വി. വി. ഐ. പി ), 60 (വി. ഐ. പി.), 40 (ഗോൾഡ്‌).

കൂടുതൽ വിവര ങ്ങൾക്ക് : 66 55 8248, 70 55 8005

-അയച്ചു തന്നത് : കെ. വി. അബ്ദുൽ അസീസ്‌ – ചാവക്കാട്, ദോഹ – ഖത്തർ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖത്തറില്‍ ഷറഫ് ഡി. ജി. തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു

September 7th, 2013

sharaf-dg-store-opening-in-qatar-ePathram
ദോഹ : ഖത്തറിൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ ഷോറൂം ‘ഷറഫ് ഡി. ജി.’ ഗറാഫ യിലെ എസ്ദാൻ മാളിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. എസ്ദാൻ മാളിൽ നടന്ന ചടങ്ങിൽ അബുള്ള ബിൻ നാസർ അൽ മിസ്‌നാദ് ഷറഫ് ഡി. ജി. ദോഹ ഷോറൂം ഉൽഘാടനം നിർവ്വഹിച്ചു. മാനേജിംഗ് ഡയറക്ടർ യാസർ ഷറഫ്, ഷറഫ് ഡി. ജി. സി. ഇ. ഒ. നിലേഷ് കൽഖൊ, എസ്ദാൻ മാൾ ജനറൽ മാനേജർ മാലിക് ഖൈസർ അവാൻ, എയർ മൈൽസ് മാനേജിംഗ് ഡയറക്ടർ മാർക്ക് മോർഡിമർ ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു .

31,000 ചതുരശ്ര അടി വിസ്തീർണ്ണ ത്തിൽ ലോകോത്തര നിലവാരമുള്ള വിവിധ തരം ഇലക്ട്രോണിക് ഐറ്റ ങ്ങളുടെ ശേഖരമാണ് ഇവിടെ ഉള്ളത്. ഷറഫ് ഡി. ജി. യുടെ ഷോറൂ മിന്റെ തുടക്ക ത്തിൽ തന്നെ എല്ലാവിധ സൌകാര്യങ്ങളോടൊപ്പം 70 പുതിയ ബ്രാൻഡുകൾ ഖത്തറിൽ അവതരി പ്പിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷവും ആഹ്ലാദവും ഉണ്ടെന്ന് മാനേജിംഗ് ഡയറക്ടർ യാസർ ഷറഫ് പറഞ്ഞു.

ഇലക്ട്രോണിക്സ്, ടെലികമ്മ്യുണിക്കേഷൻ, ഹോം എന്റർടൈൻമെന്റ്, ഐ. ടി., ഹോം അപ്ലയൻസ്, മറൈൻ ഇലക്ട്രോണിക്സ് ഉൾപ്പെടെ ലോക നിലവാര ത്തിലുള്ള 300 ബ്രാന്റു കളുടെ 18,000 ഉൽപ്പന്നങ്ങൾ ഷോറൂമിൽ തയ്യാറാണ്.

ഉപഭോക്താ ക്കൾക്ക് താങ്ങാവുന്ന വില, മികച്ച സർവീസ്, ആകർഷക മായ ഓഫറുകൾ തുടങ്ങിയവ യാണ്‌ ഷറഫ് ഡി. ജി. യുടെ പ്രത്യേകത കൾ.

യു. എ. ഇ. യിലെ ഇലക്ട്രോണിക് വിൽപ്പന രംഗത്ത് വളരെ പ്രശസ്ത രായ ഷറഫ് ഡി. ജി. ബഹറൈനിലും ഒമാനിലും കഴിഞ്ഞ എട്ട് വർഷ മായി നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്ന സ്ഥാപനമാണ്‌. ഗൾഫ് രാജ്യ ങ്ങളിലെ കൂടുതൽ സ്ഥലങ്ങളിൽ സ്റ്റോറുകൾ തുടങ്ങുവാനും പദ്ധതി ഉണ്ടെന്ന് ഷറഫ് ഡി. ജി. പ്രതിനിധികൾ പറഞ്ഞു.

-കെ. വി. അബ്ദുല്‍ അസീസ്‌ -ചാവക്കാട്, ദോഹ.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ജെറ്റ്‌ എയര്‍ വേയ്സ്‌ സർവീസുകൾ നാലിരട്ടിയാക്കി വർദ്ധിപ്പിക്കുന്നു
Next »Next Page » സമാജം സമ്മര്‍ ക്യാമ്പ് : ജൂപ്പിറ്റര്‍ ടീമിന് ട്രോഫി »



  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine