ദോഹ : ഇന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തെ അനശ്വര ഗായക നായ മുഹമ്മദ് റാഫിയുടെ സ്മരണക്കായി ജൂണ്‍ 28 വെള്ളിയാഴ്ച ദോഹ വേവ്സ് ഒരുക്കുന്ന ‘റാഫി കി യാദേൻ’ ദോഹ കോണ്‍കോഡ് ഹോട്ടലിൽ അരങ്ങേറുന്നു.
വിവിധ ഭാഷ കളിലായി നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത ചക്രവർത്തി മുഹമ്മദ് റാഫി യുടെ ഓരോ ഗാന ങ്ങളിലൂടെയും ഇന്നും ജനഹൃദയ ങ്ങളിൽ ജീവിക്കുകയാണ്. ‘റാഫി കി യാദേൻ’ ഷോ യിൽ പ്രശസ്ത ഗായകർ ക്കൊപ്പം ഗാനങ്ങൾ ആലപിക്കുവാൻ ഖത്തറിൽ നിന്നുള്ള കഴിവുള്ള ഗായകർക്ക് അവസരം നല്‍കും.
മുഹമ്മദ് റാഫി യുടെ ഓർമ്മ ക്കായി സെപ്തംബറിൽ നടക്കാ നിരിക്കുന്ന ഏറ്റവും വലിയ ഷോ യുടെ മുന്നോടി യായി ക്ഷണി ക്കപ്പെട്ട അതിഥി കൾക്കായി ഒരുക്കുന്ന ‘റാഫി കി യാദേൻ’ ഷോ യിൽ പാടുന്ന തിനായി ഖത്തറിൽ നിന്നുള്ള ഗായകര്‍ സംഘാടകരുമായി ബന്ധപ്പെ ടേണ്ടതാണ് .
ഖത്തറിലെ സംഗീത വേദി കൾക്ക് എന്നും പുതുമ യുള്ള നിറ പ്പകിട്ടാർന്ന സംഗീത സന്ധ്യ കളോടെ ദോഹ വേവ്സ് കാഴ്ച വെച്ച ഓരോ പരിപാടി കളും ആസ്വാദകർ എന്നും നിറഞ്ഞ മനസ്സോടെ നെഞ്ചോട് ചേർത്ത് സ്വീകരിച്ചിട്ടുണ്ട്. റാഫി യുടെ ഗാനങ്ങൾ പാടി ക്കൊണ്ട് ശ്രദ്ധേ യനായ മുഹമ്മദ് തൊയ്യിബ് പതിനാറാമത്തെ ഷോയും ആസ്വാദ കർക്കായി സമർപ്പിക്കുന്നത്.
പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന ഈ ഷോ യുടെ സൗജന്യ പ്രവേശന പാസിനായി ബന്ധപ്പെടേണ്ട നമ്പർ – 66 55 82 48 – 55 02 01 04
കെ. വി. അബ്ദുൽ അസീസ്, ചാവക്കാട് – ഖത്തർ