ദോഹ : ഇന്തോ അറബ് ബന്ധം കൂടുതൽ ഊഷ്മളവും സുദൃഡവും ആക്കുന്നതില്‍ അറബി ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്നും ലോക സംസ്‌കാര ത്തിനും വൈജ്ഞാനിക നവോത്ഥാന ത്തിനും സംഭാവന കള്‍ നല്‍കിയ അറബി ഭാഷ, ചരിത്ര പരവും സാഹിത്യ പരവുമായ ഒട്ടേറെ സവിശേഷതകള്‍ ഉള്ള താണെണ് എന്നും പ്രമുഖ വ്യവസായിയും ഒ. ഐ. സി. സി. ഗ്‌ളോബല്‍ ചെയര്‍മാനുമായ പത്മശ്രീ അഡ്വ. സി.കെ. മേനോന്‍ അഭിപ്രായപ്പെട്ടു.
ഖത്തറിലെ മാധ്യമ പ്രവർത്ത കനായ അമാനുള്ള വടക്കാങ്ങര രചിച്ച സ്പോക്കണ്‍ അറബിക് ഗൈഡിന്റെ പ്രകാശനം ചെയ്തു സംസാരിക്കുക യായിരുന്നു സി. കെ. മേനോന്‍. സിജി ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് എം. പി. ഷാഫി ഹാജിക്ക് പുസ്തക ത്തിന്റെ ആദ്യ പ്രതി നൽകി യാണ് പ്രകാശനം ചെയ്തത്.
ജോലി ചെയ്യുന്ന നാടിന്റെ ഭാഷയും സംസ്‌കാരവും പഠിക്കുവാനും മനസിലാക്കുവാനും പ്രവാസികൾ പരിശ്രമി ക്കണമെന്നും ഇത് സ്വദേശി കളുമായുള്ള ബന്ധം മെച്ച പ്പെടുത്തുവാന്‍ സഹായിക്കും. ഇന്ത്യയും ഗള്‍ഫ് നാടുകളും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധ മാണ് നില നില്‍ക്കുത്. ഈ ബന്ധത്തിന് ശക്തി പകരാനും കൂടുതല്‍ രചനാത്മക മായ രീതിയില്‍ നില നിര്‍ത്താനും അറബി ഭാഷാ പ്രചാരണ ത്തിന് കഴിയും. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഒരിക്കലും സമൂഹ ങ്ങളെ പരസ്പരം അകറ്റുവാന്‍ കാരണ മാവരു തെന്നും ഭാഷാ പഠനം അനായാസ കര മാക്കാന്‍ സഹായ കമാകുന്ന ഏത് ശ്രമവും ശ്ലാഘനീയ മാണെന്നും സി.കെ. മേനോന്‍ പറഞ്ഞു.
മാനവ സംസ്‌കൃതി യുടെ അടിസ്ഥാന സ്രോത സ്സായ ഭാഷ കളെ പരിപോഷി പ്പിക്കുവാനും കൂടുതല്‍ അടുത്തറി യുവാനും സോദ്ദേശ്യ പരമായ ശ്രമങ്ങള്‍ നടത്തുവാന്‍ മേനോന്‍ ആഹ്വാനം ചെയ്തു. ലോകത്ത് ഏറ്റവും സജീവ മായ ഭാഷ കളിലൊന്നാണ് അറബി ഭാഷ. ഗള്‍ഫ് തൊഴില്‍ തേടിയെത്തുന്ന വര്‍ക്ക് ഏറെ സഹായ കരമായ ഒരു സംരംഭ മാണിത്. അറബികളും ഇന്ത്യക്കാരും തമ്മില്‍ കൂടുതല്‍ കാര്യ ക്ഷമമായ രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ അറബി ഭാഷ സഹായകര മാകുമെന്നും ഈയർത്ഥ ത്തിൽ അമാനുല്ലയുടെ കൃതി യുടെ പ്രസക്തി ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കേന്ദ്ര മായ അൽ ഹുദ ബുക്സ്റ്റാൾ പ്രസിദ്ധീകരിച്ച ഈ കൃതി, തുടക്കക്കാര്‍ക്ക് അധ്യാപകന്റെ സഹായം കൂടാതെ സ്പോക്കണ്‍ അറബികിന്റെ പ്രാഥമിക പാഠങ്ങൾ പരിചയപ്പെടുത്തുന്നു. ഹറമൈന്‍ ലൈബ്രറി യാണ് പുസ്തക ത്തിന്റെ ഖത്തറിലെ വിതരണക്കാര്‍.
മലപ്പുറം ജില്ല യിലെ വടക്കാങ്ങര സ്വദേശിയായ അമാനുള്ള യുടെ സ്പോക്കണ്‍ അറബിക് ഗൈഡ് എന്ന ഗ്രന്ഥ ത്തിന് പുറമെ അറബി സാഹിത്യ ചരിത്രം, അറബി സംസാരി ക്കുവാന്‍ ഒരു ഫോര്‍മുല, സ്പോക്കണ്‍ അറബിക് ഗുരുനാഥന്‍, സ്പോക്കണ്‍ അറബിക് മാസ്റ്റര്‍, സ്പോക്കണ്‍ അറബിക് മെയിഡ് ഈസി, സ്പോക്കണ്‍ അറബിക് ഫോര്‍ എവരിഡേ തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഖത്തറിലെ പ്രമുഖ അഡ്‌വര്‍ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്ലസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ അമാനുല്ല, ഇന്റര്‍നാഷണല്‍ മലയാളി ഡോട്ട്കോം മാനേജിംഗ് എഡിറ്ററാണ്.
കെ. എം. വര്‍ഗീസ്, ഹബീബുറഹ്മാന്‍ കിഴിശ്ശേരി, മന്‍സൂര്‍ പള്ളൂര്‍ എന്നിവർ സംസാരിച്ചു. ബന്ന ചേന്ദമംഗല്ലൂര്‍ പരിപാടി നിയന്ത്രിച്ചു. അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.
തയ്യാറാക്കിയത് : കെ. വി. അബ്ദുൽ അസീസ്, ചാവക്കാട് – ഖത്തർ.