ഖത്തര്‍ – ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്‍ വാര്‍ഷികം

January 9th, 2012

blangad-association-1-epathram

ദോഹ : ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്റെ അഞ്ചാം വാര്‍ഷികവും പുതിയ കമ്മിറ്റി രൂപീകരണവും ദോഹയിലെ “അല്‍ – ഒസറ” ഓഡിറ്റോറിയത്തില്‍ നടന്നു. അസ്സോസ്സിയേഷന്‍ പ്രസിഡണ്ട് മുജീബ് റഹ് മാന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച യോഗത്തില്‍ എം. വി. അഷ്‌റഫ്‌ സ്വാഗതം ആശംസിച്ചു. അസ്സോസ്സിയേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി മുഹമ്മദ്‌ ഷാഫി അവതരിപ്പിച്ചു. അസ്സോസ്സിയേഷന്‍ അംഗങ്ങളുടെ ക്ഷേമത്തിനായി ആരംഭിച്ച ക്യു. ബി. എം. എ. ഫണ്ടിനെ എല്ലാവരും ഒരു പോലെ സ്വാഗതം ചെയ്തു. ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ മഹല്ല് നിവാസി മുഹമ്മദ്‌ ബസ്സാം അംഗങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ട് എങ്ങിനെ വിനിയോഗിക്കണമെന്ന് വിശദീകരിച്ചു.

blangad-association-2-epathram

പുതിയ കമ്മിറ്റിയിലേക്ക് പ്രസിഡണ്ട് – കെ. വി. അബ്ദുല്‍ അസീസ്‌, സെക്രട്ടറി – മുഹമ്മദ്‌ ഷാഫി, വൈസ് പ്രസിഡണ്ട് – ഹംസ, ജോ. സെക്രട്ടറി – ശഹീല്‍ അബ്ദുറഹ് മാന്‍, ട്രഷറര്‍ – ഹാഷിം എം. കെ., ജോ. ട്രഷറര്‍ – ഹനീഫ അബ്ദു ഹാജി എന്നിവരെയും ഏഴ് എക്സിക്യുട്ടീവ്‌ അംഗങ്ങളെയും തിരഞ്ഞെടുത്തു.

അയച്ചു തന്നത് : അബ്ദുല്‍ അസീസ്‌ കറുപ്പംവീട്ടില്‍, ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

താലിബാന്‍ ഖത്തറില്‍ ഓഫീസ്‌ തുറക്കുന്നു

January 4th, 2012

taliban-epathram

ദോഹ : അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഖത്തറില്‍ തങ്ങളുടെ ഓഫീസ്‌ തുറക്കും എന്ന് അറിയിച്ചു. ഇത് സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ ഖത്തര്‍ അധികൃതരുമായി നടത്തിയതായും ചില പ്രാരംഭ ഉടമ്പടികളില്‍ ഏര്‍പ്പെട്ടതായും താലിബാന്‍ അറിയിച്ചു. ഒരു ദശാബ്ദത്തിലേറെ കാലമായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താനുള്ള ഒരു പുതിയ കാല്‍വെപ്പ്‌ ആണിത് എന്ന് കരുതപ്പെടുന്നു. അന്താരാഷ്‌ട്ര സമൂഹവുമായി ചര്‍ച്ചകള്‍ നടത്തുവാനായി ഈ ഓഫീസ്‌ ഉപയോഗിക്കും എന്ന് താലിബാന്‍ വക്താവ്‌ വ്യക്തമാക്കി. എന്നാല്‍ ഓഫീസ്‌ എന്ന് പ്രവര്‍ത്തനം ആരംഭിക്കും എന്ന് വ്യക്തമല്ല.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അറബ് ഗെയിംസ് സമാപിച്ചു; ചാമ്പ്യന്‍പട്ടം ഈജിപ്തിന്

December 24th, 2011

arab-games-2011-epathram

ദോഹ: രണ്ടാഴചയോളം നീണ്ടു നിന്ന 12ാമത് അറബ് ഗെയിംസ് വര്‍ണാഭമായ ചടങ്ങുകളോടെ ദോഹയില്‍ സമാപിച്ചു. ദോഹക്ക് അറബ് കായിക വസന്തം സമ്മാനിച്ച മേള ഇന്നലെ കൊടി ഇറങ്ങുമ്പോള്‍ കായിക ഇനങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ഈജിപ്ത് തന്നെ അഞ്ചാം തവണയും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. 90 സ്വര്‍ണവും 76 വെള്ളിയും 67 വെങ്കലവുമടക്കം 233 മെഡലുകളുടെ തിളക്കവുമായാണ് ഈജിപ്ത് കിരീടം ചൂടിയത്. 54 സ്വര്‍ണവും 45 വെള്ളിയും 39 വെങ്കലവുമടക്കം 138 മെഡലുമായി ടുണീഷ്യയാണ് രണ്ടാം സ്ഥാനത്ത്. 35 സ്വര്‍ണവും 24 വെള്ളിയും 54 വെങ്കലവുമടക്കം 113 മെഡലുമായി മൊറോക്കോ മൂന്നാം സ്ഥാനത്തും, 32 സ്വര്‍ണവും 38 വെള്ളിയും 40 വെങ്കലവുമടക്കം 110 മെഡല്‍ നേടി ആതിഥേയരായ ഖത്തര്‍ നാലാം സ്ഥാനത്തുമെത്തി.

15 സ്വര്‍ണമടക്കം 45 മെഡല്‍ നേടിയ സൗദി അറേബ്യ, 14 സ്വര്‍ണമടക്കം 63 മെഡല്‍ നേടിയ കുവൈത്ത്, 12 സ്വര്‍ണമടക്കം 37 മെഡല്‍ നേടിയ ബഹ്റൈന്‍, പത്ത് സ്വര്‍ണമടക്കം 35 മെഡല്‍ നേടിയ യു. എ. ഇ., നാല് സ്വര്‍ണമടക്കം 21 മെഡല്‍ നേടിയ ഒമാന്‍ എന്നിവയ യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങള്‍.

വര്‍ണാഭമായ ചടങ്ങുകളോടെയാണ് 12ാമത് അറബ് ഗെയിംസിന് കൊടിയിറങ്ങിയത്‌. അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഖത്തര്‍ കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പങ്കെടുത്തു. ഇറാഖി ഗായകന്‍ ഖാസിം ബിന്‍ സഹ്റിന്‍റെയുടെ സംഗീത വിരുന്നും തുടര്‍ന്ന് നടന്ന കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും സമാപന ചടങ്ങിന് മിഴിവേകി. 2015ലെ 13ാമത് അറബ് ഗെയിംസിന്‍റെ ആതിഥേയരായ ലബനാന് ഗെയിംസ് പതാക ചടങ്ങില്‍ കൈമാറി.

-

വായിക്കുക: , ,

Comments Off on അറബ് ഗെയിംസ് സമാപിച്ചു; ചാമ്പ്യന്‍പട്ടം ഈജിപ്തിന്

ഇശല്‍ സന്ധ്യ 2011

November 4th, 2011

ishalsandhya-eenam-doha-epathram

ദോഹ : ഈ വലിയ പെരുന്നാളിന്റെ ആഘോഷത്തിനായി അംബാസ്സഡര്‍ ദോഹയുടെ ബാനറില്‍ “ഈണം ദോഹ” അവതരിപ്പിക്കുന്ന “ഇശല്‍ സന്ധ്യ 2011” നവംബര്‍ 10 ന് 7 മണിക്ക് മുന്‍തസയിലുള്ള മലയാളി സമാജത്തില്‍ അരങ്ങേറും. ഈ പരിപാടിയില്‍ ശാഹിദ് കൊടിയത്തൂര്‍ (ജനപ്രിയ ഗായകന്‍ പട്ടുറുമാല്‍), കണ്ണൂര്‍ സമീര്‍, റഫീക്ക് മാറഞ്ചേരി, ഷക്കീര്‍ പാവറട്ടി, ഹംസ പട്ടുവം, ആഷിക് മാഹി, ജിനി ഫ്രാന്‍സിസ്, നിധി രാധാകൃഷ്ണന്‍, ജിമ്സി ഖാലിദ്‌ എന്നിവര്‍ നയിക്കുന്ന ഗാനമേളയും ഒപ്പനയും, ഡാന്‍സും ഉണ്ടായിരിക്കുന്നതാണ്. എല്ലാവര്‍ക്കും പ്രവേശനം സൌജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 55215743

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജീവന്‍ ടി.വി.യില്‍ “പെരുന്നാള്‍ നിലാവ്”

November 4th, 2011

perunnal-nilavu-jeevan-tv-epathram

ദോഹ : ഈ ബലി പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുവാന്‍ ജീവന്‍ ടി.വി. അവതരിപ്പിക്കുന്ന “പെരുന്നാള്‍ നിലാവ്” എന്ന പരിപാടിയില്‍ ദോഹ – ഖത്തറിലെ പ്രശസ്ത ഗായകരായ അന്ഷാദ് തൃശ്ശൂര്‍, റിയാസ് തലശ്ശേരി, ജിമ്സി ഖാലിദ്‌, നിധി രാധാകൃഷ്ണന്‍ എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്ന് നവംബര്‍ 6 ന് രാത്രി ഖത്തര്‍ സമയം 10 മണിക്ക് ജീവന്‍ ടി.വി.യില്‍ പ്രക്ഷേപണം ചെയ്യുന്നു. ഭക്തി സാന്ദ്രമായ മാപ്പിളപ്പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഈ പരിപാടി സംഗീത ആസ്വാദകര്‍ക്ക് ഏറെ ഇഷ്ട്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍

-

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « സൌജന്യ മെഡിക്കല്‍ ക്യാമ്പ് ദുബായില്‍
Next »Next Page » ഇശല്‍ സന്ധ്യ 2011 »



  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine