ദോഹ : പ്രവാസി ദോഹ യുടെ മുന്‍ രക്ഷാധികാരിയും പ്രശസ്ത എഴുത്തു കാരനും വാഗ്മി യുമായിരുന്ന എം. എന്‍. വിജയന്‍ മാഷിനെ സംസ്‌കാര ഖത്തര്‍ അനുസ്മരിച്ചു.
വിജയന്‍ മാഷിന്‍റെ നാലാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മുന്തസ യില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. വിജയന്‍മാഷിനെ ക്കുറിച്ചുള്ള ഓര്‍മ്മ കള്‍ക്ക് തിളക്കം കൂടി വരുന്നത് അദ്ദേഹം മുന്നോട്ട് വെച്ച ആശയ ങ്ങളുടെ പ്രസക്തിയെ യാണു സൂചിപ്പിക്കുന്നത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ കെ. സി. നാസിര്‍ പറഞ്ഞു.
അഡ്വ. ജാഫര്‍ഖാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രദോഷ് കുമാര്‍, സാം ബഷീര്‍, കരീം അബ്ദുള്ള, പ്രേം സിംഗ്, ഷംസുദ്ദീന്‍, അബ്ദുള്‍ അസീസ് നല്ല വീട്ടില്‍, രാജന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. സോമന്‍ പൂക്കാട് വിജയന്‍ മാഷിനെ കുറിച്ച് എഴുതിയ കഥ വായിച്ചു. വിജയന്‍മാഷിന്‍റെ ജീവിതവും ചിന്തയും ചിത്രീകരിച്ച ഡോക്യൂമെന്‍ററി ഫിലിം പ്രദര്‍ശനവും നടന്നു. ഖത്തറിലെ ചിത്രകാരന്‍ അച്ചുക്ക വരച്ച വിജയന്‍മാഷിന്‍റെ ചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
എഴുത്തുകാരുടെ ഇടയിലെ ദാര്‍ശനികന്‍ ആയിരുന്നു വിജയന്‍മാഷെന്നും വിദ്യാര്‍ത്ഥി ജീവിതത്തില്‍ തുടങ്ങി മരിക്കുന്നതുവരെ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്ന അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വീക്ഷണ ങ്ങള്‍ക്ക് എന്നും ദാര്‍ശനികാടിത്തറ ഉണ്ടായിരുന്നു എന്നും സ്വാഗത പ്രസംഗ ത്തില്‍ മുഹമ്മദ് സഗീര്‍ പണ്ടാര ത്തില്‍ പറഞ്ഞു. അഷറഫ് പൊന്നാനി നന്ദി രേഖപ്പെടുത്തി.