‘അഹലന്‍ റമദാന്‍’ കൈരളി പീപ്പിള്‍ ചാനലില്‍

August 1st, 2011

poster-ahlan-ramadan-tv-programme-ePathram
ദോഹ : പരിശുദ്ധ റമളാനിലെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ദിവസ ങ്ങള്‍ക്ക് കൂട്ടായി ഖത്തറില്‍ നിന്നും ‘അഹലന്‍ റമദാന്‍’ കൈരളി പീപ്പിള്‍ ചാനലില്‍ സംപ്രേഷണം ചെയ്യുന്നു.

ഈണം ദോഹ യുടെ ബാനറില്‍ ഫ്രെയിം വണ്‍ മീഡിയ അവതരിപ്പി ക്കുന്ന പരിപാടിയില്‍ അല്ലാഹു വിന്‍റെ മദ്ഹുകള്‍ വാഴ്ത്തുന്ന ഭക്തി സാന്ദ്ര മായ ഗാനങ്ങളും കോല്‍ക്കളി, ദഫ്മുട്ട് എന്നിവയും ഉള്‍പ്പെടുത്തി യിരിക്കുന്നു.

ഖത്തര്‍ സമയം രാവിലെ 10 : 30 മുതല്‍ 11 വരെ (ഇന്ത്യന്‍ സമയം ഉച്ചക്ക് 1 മണി മുതല്‍ 1 :30 വരെ) എല്ലാ വെള്ളി, ശനി ദിവസ ങ്ങളിലാണ് സംപ്രേഷണം ചെയ്യുന്നത്.

ജിംസി ഖാലിദ് അവതാരക ആയി എത്തുന്ന അഹലന്‍ റമദാനില്‍ കണ്ണൂര്‍ സമീര്‍, ഹംസ കണ്ണൂര്‍, ഷക്കീര്‍ പാവറട്ടി, ജിനി ഫ്രാന്‍സിസ്, അനഘ രാജഗോപാല്‍, ആഷിക് മാഹി, ഹമീദ് എന്നിവര്‍ പങ്കെടുക്കുന്നു.

– അയച്ചു തന്നത് : കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട് – ദോഹ

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പട്ടുറുമാല്‍ സമ്മാന വിതരണം

July 22nd, 2011

patturumal-qatar-prize-distribution-ePathram
ദോഹ : കൈരളി പട്ടുറുമാല്‍ ഇന്‍റര്‍നാഷണല്‍ രണ്ടാം പാദ മത്സര ത്തില്‍ ഒന്നാം സമ്മാനം നേടിയ ഷംസാദിന് 101 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനിച്ചു.

റീതാജ് ഖത്തര്‍ ഇന്‍റര്‍നാഷണല്‍ ആയിരുന്നു സമ്മാനം സ്പോണ്‍സര്‍ ചെയ്തത്. ദോഹ ഷെറാട്ടന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റീതാജ് എം. ഡി. സിദ്ദീക്കും മുന്നാസ് വില്ലാ ബ്രാന്‍റ് അംബാസഡര്‍ മുന്നയും ചേര്‍ന്നാണ് സമ്മാനം നല്‍കിയത്.

ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന ഷംസാദിന് വേണ്ടി പിതാവ് അബ്ദുല്‍ കലാമാണ് സമ്മാനം ഏറ്റുവാങ്ങിയത്. കൈരളി പട്ടുറുമാല്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ജ്യോതി വെള്ളല്ലൂര്‍, പട്ടുറുമാല്‍ ജഡ്ജും ഗായിക യുമായ രഹന, പ്രശസ്ത ഗായകരായ ആദില്‍ അത്തു, താജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന ‘ഗസല്‍ സന്ധ്യ’ യില്‍ രഹന, ആദില്‍ അത്തു, ദോഹയില്‍ നിന്നുള്ള ഗായകന്‍ ത്വയ്യിബ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

– അയച്ചു തന്നത് : കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ – ഖത്തര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിന്ത രവിയുടെ നിര്യാണത്തില്‍ സംസ്‌കാര ഖത്തര്‍ അനുശോചിച്ചു

July 7th, 2011

chintha-ravi-ePathram
ദോഹ : സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, സിനിമാ സംവിധായകന്‍ തുടങ്ങി വിവിധ തുറകളില്‍ ശോഭിച്ച ചിന്ത രവിയുടെ നിര്യാണത്തില്‍ സംസ്‌കാര ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി.

മലയാള സാഹിത്യ ലോകത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ഇദ്ദേഹത്തിന്‍റെ സഞ്ചാര സാഹിത്യ കൃതികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് എന്നും, സാമൂഹ്യ വിമര്‍ശക നായിരുന്ന രവി മികച്ച സിനിമാ നിരൂപകന്‍ കൂടിയായിരുന്നു എന്നും അനുശോചന യോഗം വിലയിരുത്തി.

അഡ്വ. ജാഫര്‍ഖാന്‍ കേച്ചരി, മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, അഡ്വ. അബൂബക്കര്‍, വി. കെ. എം. കുട്ടി, കെ. പി. എം. കോയ, സുധീര്‍, നസീര്‍ കാട്ടിലാന്‍ എന്നിവര്‍ സംസാരിച്ചു.

-അയച്ചു തന്നത് : മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദോഹ സിനിമ യില്‍ ‘സ്റ്റാര്‍സ് ഓഫ് മലബാര്‍’

July 7th, 2011

qatar-stage-programme-star-of-malabar-ePathram
ദോഹ : മാപ്പിളപ്പാട്ട് ഗാനശാഖ യിലെ പ്രമുഖ താരങ്ങളും, മിമിക്രി താരങ്ങളും ഒത്തു ചേരുന്ന ‘സ്റ്റാര്‍സ് ഓഫ് മലബാര്‍’ സ്റ്റേജ് ഷോ ജൂലായ്‌ 7 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് ദോഹ സിനിമ യില്‍ അരങ്ങേറുന്നു.

ബഷീര്‍ സംവിധാനം ചെയ്ത്‌ റോയല്‍ പാലസ് അവതരിപ്പിക്കുന്ന ‘സ്റ്റാര്‍സ് ഓഫ് മലബാര്‍’ ഇമ്പമാര്‍ന്ന മാപ്പിള പ്പാട്ടുകളും മിമിക്രിയും ആകര്‍ഷക ങ്ങളായ നൃത്തങ്ങളും കോര്‍ത്തിണക്കി എല്ലാ തരം പ്രേക്ഷ കര്‍ക്കും ആസ്വാദ്യ കരമായ രീതി യിലാണ് അണിയിച്ചൊരുക്കി യിരിക്കുന്നത്.

കണ്ണൂര്‍ ഷെരീഫ്, രഹന, ആദില്‍ അത്തു, താജുദ്ദീന്‍, റിയാസ് എന്നീ ഗായകരും ടെലിവിഷന്‍ പരിപാടി കളിലൂടെ പ്രശസ്തരായ ഉണ്ണി എസ്. നായര്‍, മുഹമ്മ പ്രസാദ്‌ എന്നീ മിമിക്രി താരങ്ങളും പങ്കെടുക്കും. കൂടാതെ മൈമൂന, ഷെറീന എന്നിവരുടെ നൃത്ത നൃത്യങ്ങളും ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.  ഓര്‍ക്കെസ്ട്രയ്ക്ക് ഇക്ബാല്‍ നേതൃത്വം കൊടുക്കുന്നു.

പരിപാടി യുടെ ടിക്കറ്റുകള്‍ ദോഹ സിനിമ, മുഗള്‍ എമ്പയര്‍ ഹോട്ടല്‍, ഗാര്‍ഡന്‍ വില്ലേജ്‌ റെസ്റ്റോറെന്‍റ് എന്നിവിട ങ്ങളില്‍ ലഭിക്കും.

ടിക്കറ്റ്‌ നിരക്ക്: ഖത്തര്‍ റിയാല്‍ 75, 40.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 66 50 68 96, 300 88 158, 300 88 153

– അയച്ചു തന്നത് കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദവേദി വാര്‍ഷികം ആഘോഷിച്ചു

June 25th, 2011

payyanur-sauhrudha-vedhi-anniversary-celebrationse-Pathram

ദോഹ : പയ്യന്നൂര്‍ സൗഹൃദവേദി യുടെ നാലാം വാര്‍ഷികാഘോഷം വൈവിധ്യമാര്‍ന്ന പരിപാടി കളോടെ ആഘോഷിച്ചു. ഐ. സി. സി. അശോകാ ഹാളില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സൗഹൃദവേദി അബുദാബി ഘടകം സ്ഥാപക നേതാവും മുന്‍പ്രസിഡണ്ടും ജനറല്‍ സെക്രട്ടറി യുമായിരുന്ന വി. ടി. വി. ദാമോദരന്‍, ഐ. സി. സി. പ്രസിഡന്‍റ് കെ. എം. വര്‍ഗീസ്, അമൃത ടി. വി. എഡിറ്ററും ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍ ജനറല്‍ സെക്രട്ടറി യുമായ പ്രദീപ്‌ മേനോന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സൗഹൃദവേദി യുടെ ചിട്ടയായ സേവനങ്ങള്‍ മറ്റു സംഘടനകള്‍ക്കു കൂടി മാതൃക യാണ് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. പ്രവര്‍ത്ത കരുടെ ഐക്യവും സഹകരണവും അതിലേറെ സൗഹൃദവും ഏറെ ആകര്‍ഷിച്ചു എന്ന് അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ്‌ നാടുകളില്‍ പത്ത് ശാഖകള്‍ ഉള്ള സൗഹൃദവേദി പ്രവര്‍ത്തകരെ ഒരേ കുടക്കീഴില്‍ കൊണ്ടു വരാന്‍ സാധിക്കും എന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

qatar-payyanur-sauhrudha-vedhi-audiance-ePathram

കള്‍ച്ചറല്‍ സെക്രട്ടറി സുബൈര്‍ ആണ്ടിയില്‍, രവീന്ദ്രന്‍ കൈപ്രത്ത്, വാസുദേവ് കോളിയാട്ട്, എം. കെ. മധുസൂദനന്‍ എന്നിവരുടെ നേതൃത്വ ത്തില്‍ നടത്തിയ അഞ്ചു മണിക്കൂറിലേറെ നീണ്ടു നിന്ന കലാസന്ധ്യ ശ്രദ്ധേയമായി. സുബൈര്‍ ആണ്ടിയില്‍ തയ്യാറാക്കിയ പയ്യന്നൂരിന്‍റെ ഡോക്യുമെന്‍ററിയും ഉദ്ഘാടന ചടങ്ങും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

പ്രസിഡന്‍റ് കക്കുളത്ത് അബ്ദുള്‍ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി സുരേ ഷ്ബാബു സ്വാഗതവും ജനറല്‍ കണ്‍വീനര്‍ വേണു കോളിയാട്ട് നന്ദിയും പറഞ്ഞു. അതിഥികളായ വി. ടി. വി. ദാമോദരനും പ്രദീപ്‌ മേനോനും അംബാസഡര്‍ ഉപഹാരം നല്‍കി.

നാലു പതിറ്റാണ്ടോളം പത്രപ്രവര്‍ത്തനവും സാമൂഹിക പ്രവര്‍ത്തനവും നടത്തി ക്കൊണ്ടിരിക്കുന്ന കക്കുളത്ത് അബ്ദുള്‍ഖാദറിനെ സ്വന്തം തട്ടകത്തിന്‍റെ ആദര സൂചകമായി ഐ. സി. സി. പ്രസിഡന്‍റ് കെ. എം. വര്‍ഗീസ് പൊന്നാട അണിയിച്ചു.

സൗഹൃദവേദി യുടെ അംഗങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച ‘ആശ്രയ’ ത്തിന്‍റെ പ്രാധാന്യ ത്തെപ്പറ്റി ചെയര്‍മാന്‍ ശ്രീജിത്ത് വിശദീകരിച്ചു. രാജഗോപാലന്‍ കോമ്പയര്‍ ആയിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വേദിയുടെ ധന സഹായം അതിഥികള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി.

വൈസ് പ്രസിഡണ്ടു മാരായ രാജീവ്, കൃഷ്ണന്‍ പാലക്കീല്‍, വത്സരാജന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍ രമേശന്‍ കോളിയാട്ട്, അനില്‍കുമാര്‍, പവിത്രന്‍, സതീശന്‍, ശിവദാസന്‍ എന്നിവരുടെ നേതൃത്വ ത്തില്‍ ആയിരുന്നു കലാവിരുന്നും സാംസ്‌കാരിക പരിപാടികളും ഒരുക്കിയത്.

സലീം പാവറട്ടി, ജിനി ഫ്രാന്‍സിസ്, ഹംസ കൊടിയില്‍, അനഘ രാജഗോപാല്‍, ആന്‍ മറിയ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു . ജ്യോതി രമേശന്‍റെ നേതൃത്വ ത്തിലുള്ള ഡാന്‍ഡിയ നൃത്തവും, ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, കഥാപ്രസംഗം, ആസിം സുബൈര്‍ അവതരിപ്പിച്ച അവ്വൈ ഷണ്‍മുഖി എന്ന ഡാന്‍സും ജിംസി ഖാലിദ്, ഫര്‍സീന ഖാലിദ് എന്നിവരുടെ അവതരണവും കലാപരിപാടികള്‍ ആകര്‍ഷകമാക്കി.

പരിപാടി കളില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും നിര്‍വാഹക സമിതി അംഗങ്ങള്‍ പാരിതോഷികങ്ങള്‍ നല്‍കി.

– അയച്ചു തന്നത് : അബ്ദുല്‍ ഖാദര്‍, ദോഹ

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോലായയുടെ 25 മത് കൂട്ടായ്മ നടന്നു
Next »Next Page » കൊസാംബിക്കു ചരിത്ര പ്രണാമം »



  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine