എം. സി. സി. അവാര്‍ഡ് നൈറ്റ്‌

May 26th, 2010

mcc-abudhabi-logoഅബുദാബി: മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ 2009 – 2010 ല്‍ നടത്തിയ മല്‍സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കുന്നു.  മെയ്‌ 28 വെള്ളിയാഴ്ച രാത്രി 8 മണിക്ക്‌ അബുദാബി സെന്‍റ്. ആന്‍ഡ്രൂസ് ചര്‍ച്ച് സെന്‍ററില്‍ സംഘടിപ്പിക്കുന്ന ‘അവാര്‍ഡ്‌ നൈറ്റി’ല്‍ വിവിധ വിഭാഗങ്ങളില്‍ സമ്മാനാര്‍ഹമായ പരിപാടികളും അവതരിപ്പിക്കും.  ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നേടിയ അംഗത്വ സഭക്കുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ട്രോഫിയും സമ്മാനിക്കും.  തുടര്‍ന്ന്‍ ബൈബിള്‍ പ്രാസംഗികന്‍ ഡെന്നി പുന്നൂസിന്‍റെ പ്രഭാഷണവും വിവിധ സഭകളിലെ ക്വയര്‍ ഗ്രൂപ്പുകള്‍ നയിക്കുന്ന ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. (വിവരങ്ങള്‍ക്ക് വിളിക്കുക : 050 411 66 53)

- pma

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

ഹജ്ജിന് ഒരുക്കങ്ങള്‍ ആരംഭിച്ചു

May 18th, 2010

ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം ഹജ്ജിനെത്തു ന്നവര്‍ക്കുള്ള ഒരുക്കങ്ങള്‍ വൈകി യാണെങ്കിലും മക്കയില്‍ ആരംഭിച്ചു. താമസ യോഗ്യമായ കെട്ടിടങ്ങളുടെ ഉടമകളില്‍ നിന്നും ജിദ്ദയിലെ ഹജ്ജ് മിഷന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. എന്നാല്‍ നടപടി ക്രമങ്ങള്‍ വൈകിയത് മൂലം ഹറം പള്ളിക്കടുത്ത് നിലവാരമുള്ള കെട്ടിടങ്ങള്‍ ലഭിക്കാന്‍ പ്രയാസമാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തന്ത്രി നാദം അബുദാബിയില്‍

May 12th, 2010

thanthri-nadamകേരളത്തിലെ നിര്‍ദ്ധരരായ കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനും, ബുദ്ധി വികാസമില്ലാത്ത കുട്ടികളുടെ പുനരധിവാസത്തിനും   വേണ്ടിയുള്ള  ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ സഹകരി ക്കുവാനായി  അബുദാബിയിലെ വിവിധ ക്രൈസ്തവ സഭകളിലെ ഗായകരെ അണി നിരത്തി  ‘ഡെസേര്‍ട്ട്    ഡിവൈന്‍ സിങ്ങേഴ്സ് അസോസിയേഷന്‍’ ഒരുക്കുന്ന സംഗീത സന്ധ്യ “തന്ത്രി നാദം” മെയ്‌ 15 ശനിയാഴ്ച രാത്രി  7:30 ന് അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍  അരങ്ങേറുന്നു.  വിവിധ ഗാന ശാഖ കളിലൂടെ ശ്രോതാക്കളുടെ മനം കവര്‍ന്ന ഗായകരായ നൈസി, സൌമ്യ മറിയം, ഷീന്‍ ജോര്‍ജ്ജ്,  ജോസ്‌, ബിജു തങ്കച്ചന്‍, റജി എബ്രഹാം,  തോമസ്‌, രാജന്‍ തറയശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍  10 സംഗീത പ്രതിഭകള്‍ പങ്കെടുക്കുന്ന തന്ത്രി നാദം പരിപാടിയിലേക്കുള്ള പ്രവേശനം പാസുകളിലൂടെ നിയന്ത്രിക്കു ന്നതായിരിക്കും. താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക ( 050 77 20 813, 050 411 66 53)

- pma

വായിക്കുക: , , , , , ,

5 അഭിപ്രായങ്ങള്‍ »

തീവ്രവാദം ഇസ്‍ലാമിന് അന്യം – ഹൈദരലി ശിഹാബ് തങ്ങള്‍

May 11th, 2010

ഇസ്‍ലാം സഹിഷ്ണുതയുടെ മതമാണ്. മുസ്‍ലിം സമൂഹത്തിന് തീവ്രവാദി യാവാന്‍ സാധ്യമല്ല. തന്‍റെ അയല്‍വാസി അന്യ മതസ്ഥ നാണെങ്കില്‍ പോലും അവനെ ബഹുമാനി ക്കണമെന്നാണ് ഇസ്‍ലാം പഠിപ്പിക്കുന്നത്’ സുന്നി യുവജന സംഘം (SYS) സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയും ദമ്മാം ഇസ്‍ലാമിക് സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.

ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് യൂസുഫ് ഫൈസിയുടെ അധ്യക്ഷതയില്‍ സഫ ഹോസ്പ്പിറ്റല്‍ ഡയറക്ടര്‍ മുഹമ്മദ് കുട്ടി കോഡൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പി. കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം. കെ. മുനീര്‍, പി. വി. അബ്ദുല്‍ വഹാബ് എന്നിവര്‍ പങ്കെടുത്തു. ഹൈദരലി ശിഹാബ് തങങള്‍ക്ക് അബൂബക്കര്‍ ഹാജി ആനമങ്ങാടും പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബിന് അബൂബക്കര്‍ ഹാജി ഉള്ളണവും ഡോ. എം. കെ. മുനീറിന് അഹ്‍മദ് കുട്ടി തേഞ്ഞിപ്പലവും പി. വി. അബ്ദുല്‍ വഹാബിന് ഉമര്‍ ഓമശ്ശേരിയും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. യു. കെ. അബ്ദുല്‍ ലത്തീഫ് മൗലവി, യൂസുഫ് മൗലവി നാട്ടുകല്‍ എന്നിവര്‍ പ്രസംഗിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അബ്ദുറഹ്‍മാന്‍ ദാരിമി അല്‍ഹസ നന്ദിയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി വൈ. എം. സി. എ. ഭാരവാഹികള്‍

May 7th, 2010
samuel-mathai

സാമുവല്‍ മത്തായി

അബുദാബി: വൈ. എം. സി. എ. യുടെ പുതിയ ഭരണ സമിതി നിലവില്‍ വന്നു.  ഭാരവാഹികളായി സാമുവല്‍ മത്തായി (പ്രസിഡന്‍റ്), റെജി. സി. യു. (ജന. സെക്രട്ടറി), ബിനു തോമസ്‌ (ട്രഷറര്‍), ജേക്കബ്ബ്‌ മാത്യു (രക്ഷാധികാരി), ജോണ്‍സണ്‍ കാട്ടൂര്‍ (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

അജിന്‍ കോശി സാം, അനില്‍ ജോര്‍ജ്ജ്, കെ. കെ. സ്റ്റീഫന്‍, മോളി മാത്യു, ഓ. റ്റി. മാത്തുക്കുട്ടി,  സെലിന്‍ ബിജു ജോണ്‍,  സതീഷ്‌ ഡാനിയേല്‍ എന്നീ ഏഴംഗ ഡയരക്ടര്‍ ബോര്‍ഡിനെയും തെരഞ്ഞെടുത്തു.

reji-cu

റെജി

binu-thomas

ബിനു തോമസ്‌

പൊതു യോഗത്തില്‍ ഷെഫി തോമസ്‌ സ്വാഗത മാശംസിക്കുകയും  റിപ്പോര്‍ട്ട് അവതരിപ്പി ക്കുകയും ചെയ്തു. ഷാജി വര്‍ഗ്ഗീസ്‌ കണക്കുകളും അവതരിപ്പിച്ചു. ബിജു ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജോണ്‍ ജോസഫ്‌ നന്ദി പറഞ്ഞു.

- pma

വായിക്കുക: , , ,

4 അഭിപ്രായങ്ങള്‍ »

136 of 1371020135136137

« Previous Page« Previous « കോടിയേരി ബാലകൃഷ്ണന്‍ അബുദാബി പോലീസ്‌ ആസ്ഥാനത്ത്‌
Next »Next Page » നാഷണല്‍ ഐ. ഡി.ക്ക് വന്‍ തിരക്ക്‌ »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine