രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോത്സവ് 2016 ഒക്‌ടോബര്‍ 28ന് അല്‍ ഐനില്‍

August 13th, 2016

rsc-sahithyolsav-2016-committee-formation-ePathram

അല്‍ ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) എട്ടാമത് നാഷണൽ സാഹിത്യോത്സവ് 2016, വിജയി പ്പിക്കുന്ന തിനായി വിപുല മായ സംഘാടക സമിതി രൂപീകരിച്ചു. സാഹിത്യോത്സവ് 2016 ഒക്‌ടോബര്‍ 28ന് അല്‍ ഐനില്‍ വെച്ചാണ് നടക്കുക.

അലൈൻ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന സംഘാ ടക സമിതി രൂപീ കരണ സംഗമം, അലൈൻ ഐ. എസ്. സി. ജനറല്‍ സെക്രട്ടറി റസല്‍ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു.  ആര്‍. എസ്. സി. നാഷണൽ ചെയര്‍ മാന്‍ അബൂബക്കര്‍ അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. ഐ. സി. എഫ്. അല്‍ ഐന്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി വി. സി. അബ്ദുല്ല സഅദി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.

ഷമീം തിരൂര്‍ സംഘാടക സമിതി പ്രഖ്യാപനവും അബ്ദുല്‍ റസാഖ് മാറഞ്ചേരി സന്ദേശ പ്രഭാഷണവും നടത്തി.

മലയാളി സമാജം പ്രസിഡന്റ് ഡോ. മുഹമ്മദ് അന്‍ സാരി, ഷാജി ഖാന്‍, ഐ. സി. എഫ്. ഷാര്‍ജ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുല്‍ ജബ്ബാര്‍ പി .സി. കെ., ഹംസ മുസ്‌ലിയാര്‍ ഇരിങ്ങാ വൂര്‍, അബ്ദുല്‍ നാസര്‍ കൊടിയ ത്തൂര്‍, അബ്ദുല്‍ മജീദ് സഖാഫി, ഇ. കെ. മുസ്തഫ, അഹ്മദ് ഷെറിന്‍, കബീര്‍ കെ. സി., മുഹമ്മദലി ചാലില്‍ തുടങ്ങി യവർ പ്രസംഗിച്ചു.

മുസ്തഫ ദാരിമി കടാങ്കോട്, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, പകര അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മഹ്മൂദ് ഹാജി കടവത്തൂര്‍, സി. എം. എ. കബീര്‍ മാസ്റ്റര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി കുറ്റൂര്‍ (ബനിയാസ് സ്പൈക്), പ്രമോദ് മങ്ങാട് (യു. എ. ഇ. എക്സ്ചേഞ്ച്), ഇ. പി. മൂസ ഹാജി (ഫാത്തിമ ഗ്രൂപ്പ്), നിസ്സാര്‍ സെയ്ത് (സിറാജ് പത്രം), ഇസ്മയില്‍ റാവുത്തര്‍ (നോര്‍ക്ക ഡയറക്ടര്‍) തുട ങ്ങിയ വരാണ് സംഘാടക സമിതി യുടെ രക്ഷാധി കാരികൾ.

പി. പി. എ. കുട്ടി ദാരിമി (ചെയര്‍മാന്‍), വി. പി. എം. ശാഫി ഹാജി (കണ്‍ വീനര്‍), എം. ടി. അബ്ദുല്ല മുസ്ലിയാര്‍ കിനാലൂര്‍, അഷ്റഫ് മന്ന, ഹമീദ് ഈശ്വര മംഗലം (വൈസ് ചെയര്‍മാന്‍), ശരീഫ് കാരശ്ശേരി, ഹമീദ് പരപ്പ, അബ്ദുല്‍ ഹയ്യ് അഹ്സനി (ജോയിന്റ് കണ്‍ വീനര്‍) എന്നിവ രാണ് സ്റ്റിയറിംഗ് കമ്മിറ്റി അംഗ ങ്ങൾ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാസപ്പിറവി നിരീക്ഷണത്തിന് സമിതി രൂപീകരിച്ചു

July 4th, 2016

crescent-moon-ePathram
അബുദാബി : ശവ്വാല്‍ മാസ പ്പിറവി നിരീക്ഷണത്തിനും ഈദുൽ ഫിത്വർ സ്ഥിരീ കര ണത്തിനു മായി സമിതി രൂപീകരിച്ചു. യു. എ. ഇ. നീതി ന്യായ വകുപ്പു മന്ത്രി സുല്‍ത്താന്‍ അല്‍ ബാദി യുടെ അദ്ധ്യക്ഷത യില്‍ തിങ്കളാഴ്ച മഗ്രിബ് നിസ്‌കാരത്തിന് ശേഷം അബുദാബി നീതി ന്യായ വകുപ്പ് ആസ്ഥാനത്ത് യോഗം ചേരും എന്നും അറി യിച്ചു.

മാസ പ്പിറവി സംബന്ധിച്ച് നിരീക്ഷണം നടത്തുവാൻ രാജ്യത്തെ മുഴുവന്‍ ശരീ അത്ത് കോടതി കള്‍ക്കും സമിതി നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.

ജൂലായ് 4 തിങ്കളാഴ്ച (റമദാൻ 29) തിങ്കളാഴ്ച, ചന്ദ്ര പ്പിറവി ദൃശ്യ മായാല്‍, വ്രതാനുഷ്ഠാന ത്തിനു സമാപനം ആവുകയും ചൊവ്വാഴ്ച മുതൽ ശവ്വാല്‍ തുടങ്ങു കയും ചെയ്യും. അങ്ങിനെ എങ്കിൽ ചൊവ്വാഴ്ച ആയിരിക്കും ഈദുൽ ഫിത്വർ.

റമദാൻ 29 നു ചന്ദ്ര ക്കല പ്രത്യക്ഷ പ്പെടുമെങ്കിലും നഗ്ന നേത്ര ങ്ങള്‍ കൊണ്ട് ദൃശ്യ മാവു കയില്ല. അതു കൊണ്ട് ജൂലായ് 5 ചൊവ്വാഴ്ച, റമദാൻ 30 പൂര്‍ത്തി യാക്കേണ്ടി വരും എന്ന് ഷാര്‍ജ ജ്യോതി ശാസ്ത്ര കേന്ദ്രം ഡയരക്ടര്‍ ഡോ. ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വകാര്യ മേഖലയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

June 30th, 2016

ramadan-epathram അബുദാബി : ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് യു. എ. ഇ.യിലെ സ്വകാര്യ മേഖല യില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ശവ്വാല്‍ ഒന്ന്, രണ്ട് തീയതി കളിലാണ് അവധി. മനുഷ്യ വിഭവ ശേഷി – സ്വദേശി വത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ജൂലൈ ആറ് ബുധനാഴ്ച ഈദുല്‍ ഫിത്വര്‍ (ശവ്വാല്‍ ഒന്ന്) എങ്കില്‍ ബുധന്‍, വ്യാഴം ദിവസ ങ്ങള്‍ അവധിയും തുടര്‍ന്നു വരുന്ന വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളു മായതി നാല്‍ സ്വകാര്യ മേഖല യിലെ ജീവന ക്കാര്‍ക്ക് നാല് ദിവസം പെരുന്നാള്‍ അവധി ലഭിക്കും.

ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് ജൂലായ് മൂന്ന് ഞായര്‍ മുതല്‍ ജൂലായ് ഏഴു വ്യാഴം വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലായ് ഒന്നും രണ്ടും ജൂലായ് 8, 9 വാരാന്ത്യ അവധി ദിനങ്ങ ളായതിനാല്‍ ഫലത്തില്‍ പത്തു ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഈദുല്‍ ഫിത്വർ 2016 ജൂലായ് ആറിന്

June 25th, 2016

ramadan-epathram ഷാര്‍ജ : ഈ വർഷത്തെ റമദാൻ വ്രതം 30 ദിവസം പൂർത്തി യാക്കി ജൂലായ് ആറിന് ആയി രിക്കും ഈദുല്‍ ഫിത്വർ ആഘോഷിക്കുക എന്ന് ഷാര്‍ജ ജ്യോതി ശാസ്ത്ര കേന്ദ്രം ഡയരക്ടര്‍ ഡോ. ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു.

റമദാൻ 29 നു (ജൂലായ് 4 തിങ്കളാഴ്ച) ചന്ദ്ര ക്കല പ്രത്യക്ഷ പ്പെടുമെങ്കിലും നഗ്ന നേത്ര ങ്ങള്‍ കൊണ്ട് ദൃശ്യ മാവു കയില്ല. അതു കൊണ്ട് ജൂലായ് 5 ചൊവ്വാഴ്ച, റമദാൻ 30 പൂര്‍ത്തി യാക്കേണ്ടി വരും.

തുടര്‍ന്ന് ബുധനാഴ്ച, ശവ്വാല്‍ ഒന്ന് ആയി പരിഗണിച്ച് ഈദുല്‍ ഫിത്വർ ആഘോഷിക്കാം. ജൂലായ് 4 തിങ്കളാഴ്ച, ചന്ദ്രക്കല പ്രത്യക്ഷപ്പെടുക ഉച്ചയ്ക്ക് 3.13 ന് ആയിരിക്കും എന്നാണ് നിരീക്ഷണം.

സൂര്യാസ്തമയ ത്തിന് ഏഴു മിനിറ്റ് മുമ്പെ ചന്ദ്രൻ മറയും എന്നതി നാലാണ് ചന്ദ്ര ക്കല നേരില്‍ ക്കാണുന്നത് അസാദ്ധ്യ മാക്കുന്നത് എന്നും ഡോ. ഇബ്രാഹിം അല്‍ ജര്‍വാന്‍ വിശദീകരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖുർ ആൻ പാരായണ മത്സര ങ്ങൾക്ക് തുടക്കമായി

June 22nd, 2016

dubai-international-holy-quran-award-ePathram

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റ റിന്റെ ആഭി മുഖ്യ ത്തിൽ സംഘടി പ്പിക്കുന്ന മൂന്നാമതു ഖുർ ആൻ പാരായണ മത്സര ങ്ങൾക്ക് തുടക്കമായി.

രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ചരമ വാര്‍ഷിക ത്തോട് അനുബന്ധിച്ച് അബുദാബി മത കാര്യ മന്ത്രാല യത്തി ന്റെ സഹകരണ ത്തോടെ മൂന്നു ദിവസ ങ്ങളി ലായി ഒരുക്കുന്ന പരിപാടി യിൽ സ്വദേശി കളും വിദേശി കളുമായി നൂറു കണക്കിന് പേർ പങ്കെടുക്കും. മത്സര ങ്ങളുടെ ഔപചാരിക ഉദ്ഘാടനം അബുദാബി ഹെറിറ്റേജ് ക്ലബ്ബ് അണ്ടര്‍ സെക്രട്ടറി അലി അല്‍ റുമൈതി നിർവ്വഹിച്ചു.

ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. മതകാര്യ വകുപ്പിന്റെ പ്രതി നിധികളായി അദ്‌നാൻ മുഹമ്മദ് സാലേം, അബ്ദുല്ലാ അനീസ് എന്നിവരും അബ്ദുള്‍ റഹ്മാന്‍ അല്‍ സറൂനി, ഡോ. ഫൈസല്‍ താഹ, സെയിദ് ഇബ്രാഹിം തുടങ്ങിയവര്‍ അതിഥികളായി സംബന്ധിച്ചു.

റഫീഖ് മത്സര പരിപാടികളെ കുറിച്ച് വിശദീകരിച്ചു. ഐ. എസ്. സി. ജനറല്‍. സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ് സ്വാഗതവും വൈസ് പ്രസിഡന്റ് രാജന്‍ സക്കറിയ നന്ദി യും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. ഹ്രസ്വ ചലച്ചിത്ര മത്സരം സെപ്റ്റംബര്‍ 29 നു
Next »Next Page » ഈദുല്‍ ഫിത്വർ 2016 ജൂലായ് ആറിന് »



  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine