സൗദി അറേബ്യ യിൽ സ്​ത്രീ കൾക്ക്​ ഡ്രൈവിംഗ് ലൈസൻസ്​ അനുവദിക്കും

September 27th, 2017

salman-new-crown-prince-of-saudi-arabia-ePathram
ജിദ്ദ : സൗദി അറേബ്യയില്‍ വനിത കള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കു വാന്‍ സല്‍മാന്‍ രാജാവ് ഉത്തരവ് ഇറക്കി.

ഹിജ്റ വര്‍ഷം 1439 ശവ്വാല്‍ 10 മുതല്‍ (2018 ജൂണ്‍ 24) ആയി രിക്കും വനിത കൾക്ക് ലൈസന്‍സ് അനുവദിച്ച് തുടങ്ങുക എന്നും സൗദി ഔദ്യോഗിക വാർത്താ ഏജൻസി  റിപ്പോർട്ട് ചെയ്തു.

തീരുമാനം നടപ്പില്‍ വരുത്തുവാൻ ആഭ്യന്തര, ധനകാര്യ മന്ത്രാലയം, തൊഴിൽ – സാമൂഹിക ക്ഷേമ മന്ത്രാലയം പ്രതിനിധി കളുടെ ഉന്നത തല സമിതി രൂപീകരി ക്കുക യും ചെയ്തു. ഈ കമ്മിറ്റി 30 ദിവസ ത്തിനകം വിഷയം പഠിച്ച് പദ്ധതി നടപ്പാക്കുന്ന തിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണം.

 *  വാഹനം ഓടിച്ചതിന് സൗദി വനിതയ്ക്ക്‌ ചാട്ടവാര്‍ അടി  

* സൌദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകളുടെ അവകാശ സമരം

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുൽഹജ്ജ് പിറന്നു : ബലി പെരുന്നാള്‍ സെപ്റ്റംബർ ഒന്നിന്

August 23rd, 2017

crescent-moon-ePathram
റിയാദ് : ദുൽഹജ്ജ് മാസപ്പിറവി ചൊവ്വാഴ്ച ദൃശ്യ മായ തിനാല്‍ ആഗസ്റ്റ് 23 ബുധനാഴ്ച ദുല്‍ ഹജ്ജ് ഒന്ന് ആയി രിക്കും എന്നും ഇൗ മാസം 31 വ്യാഴാഴ്ച (ദുല്‍ഹജ്ജ് 9) അറഫാ ദിനം ആചരി ക്കും എന്നും ബലി പെരുന്നാള്‍ സെപ്റ്റംബർ ഒന്ന് വെള്ളി യാഴ്ച ആഘോഷിക്കും എന്നും സൗദി സുപ്രീം കോടതി അറിയിച്ചു.

ഇതിന്റെ അടിസ്ഥാന ത്തില്‍ യു. എ. ഇ. യിലും സെപ്റ്റം ബർ ഒന്ന് വെള്ളിയാഴ്ച ബലി പെരുന്നാൾ ആയി രിക്കും.

ഒമാനില്‍ മാസപ്പിറവി കണ്ടതിനാല്‍ ഇന്ന് ദുൽഹജ്ജ് ഒന്ന് ആയിരിക്കും എന്നും സെപ്റ്റംബർ ഒന്ന് വെള്ളി യാഴ്ച ബലി പെരുന്നാൾ ആഘോഷിക്കും എന്നും ഒമാന്‍ ഒൗഖാഫ് മത കാര്യ മന്ത്രാ ലയം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹജ്ജ് രജിസ്ട്രേഷന്‍ ഇനി മുതൽ ഒൗഖാഫ് കേന്ദ്ര ങ്ങളിലും തസ്ഹീല്‍ ശാഖ കളി ലും

March 15th, 2017

hajj-epathram
അബുദാബി : ഈ വര്‍ഷത്തെ ഹജ്ജ് തീർത്ഥാടനത്തി നായി യു. എ. ഇ. യിൽ നിന്നുള്ള വർക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു.

ഒൗഖാഫ് കേന്ദ്ര ങ്ങളിലും തസ്ഹീല്‍ ശാഖ കളി ലും വെള്ളി യാഴ്ച ഒഴികെ എല്ലാ ദിവസ ങ്ങളിലും രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പേരുകൾ രജിസ്റ്റർ ചെയാം. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച രജിസ്ട്രേഷന്‍ ഏപ്രില്‍ 13 വരെ തുടരും. ഒറിജിനൽ പാസ്സ് പോർട്ട്, എമിറേറ്റ്സ് ഐ. ഡി. എന്നിവ ഹാജരാക്കണം.

അബു ദാബിക്ക് പുറമെ മറ്റു എമി റേറ്റു കളിലുള്ള ഒൗഖാഫ് കേന്ദ്ര ങ്ങളിലും തസ്ഹീല്‍ സെന്റ റു കളിലും സ്വദേശി കൾക്കും വിദേശി കൾക്കും രജിസ്ട്രേഷന് സൗകര്യം ഒരുക്കി യിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൗദി പൊതു മാപ്പ് : വാർത്ത നിഷേധിച്ച് പാസ്സ്‌പോർട്ട് അധികൃതർ

January 16th, 2017

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ് : സൗദി അറേബ്യയില്‍ പൊതു മാപ്പ് പ്രഖ്യാ പിച്ചു എന്ന വാർത്ത അധി കൃതർ നിഷേധിച്ചു. രാജ്യത്ത് അനധികൃത മായി താമസിക്കുന്ന വിദേശി കള്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിട്ടു പോകു വാനുള്ള അവസരം ഒരുക്കി എന്ന് പ്രമുഖ സൗദി ദിന പത്ര മായ ‘അൽ വത്വൻ’ പ്രസി ദ്ധീക രിച്ച വാർത്ത യെ ഉദ്ദരിച്ച് അറബ്‌ ഓൺ ലൈൻ പത്ര ങ്ങളും മലയാള ദൃശ്യ – ശ്രവ്യ – പത്ര മാധ്യമ ങ്ങളും വളരെ പ്രാധാന്യ ത്തോടെ ഈ വാർത്ത പ്രസിദ്ധീ കരി ച്ചിരുന്നു.

ജനുവരി 15 ഞായറാഴ്ച മുതൽ വിരൽ അടയാളം എടു ക്കാതെ തന്നെ അനധികൃത താമസ ക്കാരായ വിദേശി കൾക്ക്‌ രാജ്യം വിട്ടു പോകു വാൻ 3 മാസത്തെ പൊതു മാപ്പ്‌ അനു വദിച്ചു എന്നായിരുന്നു ‘അൽ വത്വൻ’ ദിന പത്രം റിപ്പോർട്ട്‌ ചെയ്തിരുന്നത്.

മലയാളികൾ അടക്കം ആയിര ക്കണ ക്കിന് ഇന്ത്യാ ക്കാർക്ക് ആശ്വാസം ആവും എന്ന തിനാൽ ‘പൊതു മാപ്പ് വാർത്ത’ ക്കു വൻ പ്രചാര മാണ് ലഭിച്ചത്. പൊതു മാപ്പ്‌ പ്രഖ്യാപിച്ചു എന്ന വാർത്ത പാസ്സ്‌പോർട്ട് അധി കൃതർ നിഷേധിച്ച തായി ‘സബ്ഖ്‌’എന്ന സൗദി ന്യൂസ്‌ പോർട്ടൽ റിപ്പോർട്ട്‌ ചെയ്തു.

കിംവദന്തികള്‍ ആരും പ്രചരിപ്പിക്കരുത് എന്നും ഇത്തര ത്തില്‍ എന്തെങ്കിലും തീരുമാ നങ്ങള്‍ എടുത്താന്‍ അത് പരസ്യ പ്പെടു ത്തും എന്നും ജവാസാത്ത് വകുപ്പ് വ്യക്ത മാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രിൻസ് മുഹമ്മദ്‌ ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ്‌ അൽ സഊദ്‌ അന്തരിച്ചു

January 14th, 2017

saudi-prince-mohammed-bin-faisal-ePathram
റിയാദ് : സൗദി അറേബ്യ യിലെ പ്രിൻസ് മുഹമ്മദ്‌ ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ്‌ അൽ സഊദ്‌ അന്തരിച്ചു എന്ന് സൗദി രാജ കോടതി അറിയിച്ചു. 

മക്ക ഹറം പള്ളി യിൽ വെച്ച് ശനിയാഴ്ച അസറിനു ശേഷം മയ്യിത്ത്‌ നിസ്‌കാരം നടക്കും.

സൗദി അറേബ്യ യുടെ ഭരണ ത്തിൽ പങ്കാളി യായി കാർഷിക ജല മന്ത്രി യായി രുന്ന പ്രിൻസ് മുഹ മ്മദ്‌ ബിൻ ഫൈസൽ രാജ്യ പുരോഗതി യിൽ നിരവധി സംഭാ വന കൾ നൽകി യിരുന്നു.

1970 ൽ ഉപ്പു ജല ശുദ്ധീ കരണ വിഭാഗ ത്തിന്റെചുമതല യേൽ ക്കു കയും തുടർന്ന് 1974 ൽ ഉപ്പു ശുദ്ധീ കരണ കോർപ്പ റേഷൻ സ്ഥാപി ക്കുകയും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

6 of 1656710»|

« Previous Page« Previous « ശൈഖ് ഖലീഫ യു. എ. ഇ. യിൽ തിരിച്ചെത്തി
Next »Next Page » പി. സി. റസാഖ് ഹാജിക്ക് യാത്രയയപ്പ്‌ നൽകി »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine