പ്രിൻസ് മുഹമ്മദ്‌ ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ്‌ അൽ സഊദ്‌ അന്തരിച്ചു

January 14th, 2017

saudi-prince-mohammed-bin-faisal-ePathram
റിയാദ് : സൗദി അറേബ്യ യിലെ പ്രിൻസ് മുഹമ്മദ്‌ ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ്‌ അൽ സഊദ്‌ അന്തരിച്ചു എന്ന് സൗദി രാജ കോടതി അറിയിച്ചു. 

മക്ക ഹറം പള്ളി യിൽ വെച്ച് ശനിയാഴ്ച അസറിനു ശേഷം മയ്യിത്ത്‌ നിസ്‌കാരം നടക്കും.

സൗദി അറേബ്യ യുടെ ഭരണ ത്തിൽ പങ്കാളി യായി കാർഷിക ജല മന്ത്രി യായി രുന്ന പ്രിൻസ് മുഹ മ്മദ്‌ ബിൻ ഫൈസൽ രാജ്യ പുരോഗതി യിൽ നിരവധി സംഭാ വന കൾ നൽകി യിരുന്നു.

1970 ൽ ഉപ്പു ജല ശുദ്ധീ കരണ വിഭാഗ ത്തിന്റെചുമതല യേൽ ക്കു കയും തുടർന്ന് 1974 ൽ ഉപ്പു ശുദ്ധീ കരണ കോർപ്പ റേഷൻ സ്ഥാപി ക്കുകയും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗദി അറേബ്യ യില്‍ മൂന്നു മാസത്തെ പൊതു മാപ്പ്

January 14th, 2017

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ്​ : സൗദി അറേബ്യയില്‍ മൂന്നു മാസത്തെ പൊതു മാപ്പ് പ്രഖ്യാപിച്ചു.

2017 ജനുവരി 15 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 12 വരെ യാണ് പൊതു മാപ്പിന്റെ കാലാവധി. ക്രിമി നല്‍ കുറ്റം ഒഴികെ യുള്ള കുറ്റ കൃത്യ ങ്ങള്‍ക്ക് ശിക്ഷിക്ക പ്പെട്ട് ജയി ലില്‍ കഴിയു ന്നവര്‍ക്ക് പൊതു മാപ്പ് പ്രയോജന പ്പെടു ത്താം.

ട്രാഫിക്ക് നിയമ ലംഘനങ്ങള്‍, ക്രിമി നല്‍ കുറ്റം എന്നി വക്ക് പൊതു മാപ്പ് ബാധകമല്ല. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ തങ്ങുന്ന ഹജ്ജ്, ഉംറ തീർഥാട കര്‍ ക്കും രാജ്യത്ത് അന ധികൃത മായി തങ്ങുന്ന എല്ലാ വിദേശി കള്‍ക്കും പൊതു മാപ്പ് ബാധകമാണ്.

പൊതു മാപ്പ് അവസാനി ക്കുന്ന തോടെ നിയമ വിരുദ്ധ മായി രാജ്യത്ത് തങ്ങുന്ന വരെ പിടി കൂടു വാനുള്ള പരി ശോധന കർശ്ശന മാക്കും എന്നും അധി കൃതര്‍ മുന്നറി യിപ്പ് നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചു

November 12th, 2016

flag-and-logo-of-saudi-arabia-ePathram.jpg
അബുദാബി : സൗദി രാജ കുമാരന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചു. സൗദി പ്രസ് ഏജന്‍സി യാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. സൗദി കോടതിയും വാര്‍ത്ത സ്ഥിരീകരിച്ചു.

രാജകുമാരന്റെ നിര്യാണ ത്തിൽ അനുശോചനം അറി യിച്ചു കൊണ്ട് യു. എ. ഇ. പ്രസിഡണ്ടിന്റെ പ്രതി നിധി ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ സന്ദേശം അയച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് പുതിയ രാജാവ്

January 24th, 2015

prince-of-saudi-arabia-salman-bin-abdul-azeez-al-saud-ePathram
റിയാദ്: സൗദി അറേബ്യ യുടെ പുതിയ ഭരണാധികാരിയായി കിരീട അവകാശിയും പ്രതിരോധ മന്ത്രി യുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ഥാനമേറ്റെടുത്തു.

20ആാമത്തെ വയസ്സിൽ റിയാദ് ഗവര്‍ണർ ആയിട്ടാണ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അധികാര ത്തിൽ എത്തുന്നത്. 48 വര്‍ഷമായി റിയാദ് പ്രവിശ്യാ ഗവര്‍ണർ ആയിരുന്ന സല്‍മാന്‍ രാജകുമാരന്‍, 2011ലാണ് രാജ്യത്തെ പ്രതി രോധ മന്ത്രിയായി ചുമതല ഏറ്റെടുത്തത്.

സല്‍മാന്‍െറ ഭരണ കാലത്താണ് റിയാദിനെ പുരോഗതി യുടെ പാത യില്‍ എത്തിച്ചത്. രാജ്യത്ത് സന്ദര്‍ശന ത്തിന് എത്തുന്ന വി. ഐ. പി. കള്‍ക്കു മികച്ച താമസ സൗകര്യ ങ്ങള്‍ ഒരുക്കിയും വിദേശ നിക്ഷേപ ങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കിയും അന്താരാഷ്ട്ര തല ത്തില്‍ അറിയ പ്പെടുന്ന ഭരണാധികാരി യായി സല്‍മാന്‍ മാറി. അംബര ചുംബി കളായ കെട്ടിട ങ്ങള്‍, സര്‍വ കലാ ശാലകള്‍, പാശ്ചാത്യ ഭക്ഷണ ശാലകള്‍ എന്നിവ സ്ഥാപിച്ചു കൊണ്ട് റിയാദിനെ കൂടുതല്‍ ജന നിബിഡ മാക്കിയത്.

സൗദി അറേബ്യയുടെ സ്ഥാപകനും ആദ്യ ഭരണാധി കാരിയുമായ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ഇരുപത്തി അഞ്ചാമത്തെ മകനാണ് സല്‍മാന്‍. 1935 ഡിസംബര്‍ 31 ന് ജനിച്ച സല്‍മാനും സഹോദരങ്ങളും സൗദിരി സെവന്‍ എന്നാണ് അറിയപ്പെടുന്നത്. ഹസ്സ ബിന്‍ അഹമ്മദ് അല്‍ സൗദെരി യാണ് ഇവരുടെ മാതാവ്.

- pma

വായിക്കുക: ,

Comments Off on സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് പുതിയ രാജാവ്

സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു

January 23rd, 2015

saudi-king-abdulla-bin-abdul-azeez-ePathram

റിയാദ്: സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. ശ്വാസ കോശ സംബന്ധ മായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളായി ചികില്‍സ യിലാ യിരുന്നു. ഡിസംബര്‍ 31 ന് ന്യൂമോണിയ ബാധയെ ത്തുടര്‍ന്ന് അദ്ദേഹത്തെ ആശു പത്രി യില്‍ പ്രവേശിപ്പിച്ചിരുന്നു.

സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവായി സ്ഥാനമേല്‍ക്കും.

സൌദി യുടെ ഔദ്യോഗിക ടെലിവിഷനാണ് വാര്‍ത്ത പുറത്തു വിട്ടത്. 2005ലാണ് സൌദി യുടെ രാജാവായി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് സ്ഥാനമേല്‍ക്കുന്നത്. അബ്ദുല്‍ അസീസ് രാജാവിന്റെ 37 പുത്രന്മാരില്‍ പതിമൂന്നാമനായി 1923 ല്‍ ജനിച്ച അബ്ദുല്ല മുന്‍ഗാമി ഫഹദ് രാജാവ് മരണമടഞ്ഞതിനെ തുടര്‍ന്നാണ് സൌദി രാജാവായത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 1667810»|

« Previous Page« Previous « സി. എന്‍. കരുണാകരന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനം
Next »Next Page » ബുർദ സമർപ്പണം ശ്രദ്ധേയമായി »



  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine