സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു

January 23rd, 2015

saudi-king-abdulla-bin-abdul-azeez-ePathram

റിയാദ്: സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. ശ്വാസ കോശ സംബന്ധ മായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളായി ചികില്‍സ യിലാ യിരുന്നു. ഡിസംബര്‍ 31 ന് ന്യൂമോണിയ ബാധയെ ത്തുടര്‍ന്ന് അദ്ദേഹത്തെ ആശു പത്രി യില്‍ പ്രവേശിപ്പിച്ചിരുന്നു.

സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവായി സ്ഥാനമേല്‍ക്കും.

സൌദി യുടെ ഔദ്യോഗിക ടെലിവിഷനാണ് വാര്‍ത്ത പുറത്തു വിട്ടത്. 2005ലാണ് സൌദി യുടെ രാജാവായി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് സ്ഥാനമേല്‍ക്കുന്നത്. അബ്ദുല്‍ അസീസ് രാജാവിന്റെ 37 പുത്രന്മാരില്‍ പതിമൂന്നാമനായി 1923 ല്‍ ജനിച്ച അബ്ദുല്ല മുന്‍ഗാമി ഫഹദ് രാജാവ് മരണമടഞ്ഞതിനെ തുടര്‍ന്നാണ് സൌദി രാജാവായത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൌദിയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

May 24th, 2014

crime-epathram

ജിദ്ദ: നിലമ്പൂര്‍ ആകംമ്പാടം ആര്‍ക്കോണത്ത് അനസ് പുതുവീട്ടില്‍ (24) എന്ന മലയാളി യുവാവ് സൌദിയിലെ മക്കയില്‍ വെടിയേറ്റ് മരിച്ചു. കഴുത്തിനും നെഞ്ചിലുമായി നാലിടത്ത് വെടിയേറ്റിട്ടുണ്ട്. ഈ മാസം ആദ്യത്തിലാണ് അനസ് ഡ്രൈവര്‍ വിസയില്‍ സൌദിയില്‍ എത്തിയത്. സ്‌പോണ്‍സറുടെ മകനാണ് വെടി വെച്ചത് എന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയയാളെ പോലീസ് അറസ്റ്റു ചെയ്തു. അനസിന്റെ മൃതദേഹം മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »

മിഡിൽ ഈസ്റ്റ് വൈറസ് മരണം 33 ആയി

June 14th, 2013

virus-infection-epathram

റിയാദ് : സാർസ് വൈറസിനെ പിന്തുടർന്ന് വന്ന മെർസ് വൈറസ് ആക്രമണം മൂലം ആഗോള തലത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. കഴിഞ്ഞ ദിവസം സൌദി അറേബ്യയിൽ മെർസ് മൂലം രണ്ടു പേർ കൂടി മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. സൌദിയിലെ മൂന്നാമത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗിയുടെ നില ഗുരുതരമാണ്.

കഴിഞ്ഞ ഒൻപത് മാസം കൊണ്ട് ലോകമെമ്പാടും 58 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 33 പേർ രോഗത്തിന് കീഴടങ്ങി.

കഴിഞ്ഞ മാസം വരെ നോവൽ കൊറോണ വൈറസ് എന്ന് അറിയപ്പെട്ടിരുന്ന രോഗത്തെ ഇപ്പോൾ മിഡിൽ ഈസ്റ്റ് റെസ്പിറേറ്റൊറി സിൻഡ്രോം കൊറോണ വൈറസ് എന്നാണ് വിളിക്കുന്നത്. രോഗത്തിന്റെ ഉദ്ഭവം മദ്ധ്യപൂർവ്വേഷ്യയിലാണ് എന്നതാണ് ഈ പേർ നൽകാൻ കാരണം.

സൌദിയിലെ 44 കേസുകളിൽ 28 എണ്ണം മാരകമാണ് എന്നാണ് കണക്ക്. ബ്രിട്ടനിൽ മരിച്ച ഒരാൾ സൌദിയിൽ നിന്നും വന്നതാണ്. ഫ്രാൻസിൽ മരിച്ച രോഗി ദുബായിൽ നിന്നും ജെർമ്മനിയിൽ മരിച്ചയാൾ അബുദാബിയിൽ നിന്നും വന്നവരാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശൈഖ് സുദൈസു മായി കാന്തപുരം കൂടിക്കാഴ്ച നടത്തി

April 27th, 2013

kantha-puram-with-sheikh-sudais-in-macca-ePathram
മക്ക : വിശുദ്ധ ഗേഹങ്ങളുടെ സൂക്ഷിപ്പുകാരായ ഇരുഹറം കാര്യാലയ ത്തിന്റെ മേധാവി ശൈഖ് അബ്ദുറഹ്മാന്‍ സുദൈസു മായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തി.

kanthapuram-in-macca-with-sheikh-sudais-ePathram

ഹറമു കളുടെ വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ശൈഖ് സുദൈസ് ഹറം വികസന പ്രവൃത്തി കളെക്കുറിച്ച് കാന്തപുര ത്തോട് വിശദീകരിച്ചു. ഹറമു കളുടെ വികസന കാര്യങ്ങളിലും ഹാജി മാര്‍ക്കു വേണ്ടി ചെയ്യുന്ന സേവന കാര്യങ്ങളിലും തിരുഗേഹ ങ്ങളുടെ സേവകന്‍ അബ്ദുല്ലാ രാജാവ് തുല്യത യില്ലാത്ത മാതൃക യാണ് കാഴ്ച വെക്കുന്നതെന്ന് കാന്തപുരം പറഞ്ഞു.

ഹറം കാര്യാലയ ത്തില്‍ നടന്ന കൂടിക്കാഴ്ച യില്‍ കാന്തപുര ത്തിനോടൊപ്പം ഡോ. അബ്ദുല്‍ഹക്കീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവരും സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിതാഖാത് : കാന്തപുരം ജിദ്ദ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

April 23rd, 2013

kanthapuram-with-macca-governor-sheikh-khalid-bin-faisal-ePathram
മക്ക : ഗള്‍ഫിലെ ഏറ്റവും വലിയ തൊഴില്‍ പ്രശ്നം ആയി തീര്‍ന്ന സൗദി അറേബ്യ യിലെ നിതാഖാത്, ഹുറൂബ് പ്രശ്നത്തില്‍ മക്കാ ഗവര്‍ണര്‍ ശൈഖ് ഖാലിദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജ കുമാരനുമായി ജിദ്ദ യിലെ കൊട്ടാര ത്തില്‍ വെച്ച് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചര്‍ച്ച നടത്തി.

നിയമ ക്കുരുക്കില്‍ അകപ്പെട്ട ഇന്ത്യന്‍ തൊഴിലാളി കളുടെ പ്രശ്‌നങ്ങള്‍ ധരിപ്പിക്കുകയും ഇതുസംബന്ധ മായി ഖാലിദ് രാജകുമാരന് മെമ്മോറാണ്ടവും സമര്‍പ്പിച്ചു.

നിതാഖാത് രാജ്യ ത്തിന്റെ തൊഴില്‍ നിയമ വ്യവസ്ഥയുടെ ഭാഗ മാണെന്നും സൗദി സര്‍ക്കാറിന്റെ എല്ലാ പിന്തുണയും ഇന്ത്യന്‍ ജനതക്ക് ഉണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചു. നിയമത്തിനു വിധേയ മായി തൊഴില്‍ നഷ്ടപ്പെട്ട വര്‍ക്ക് നാട്ടിലേക്ക് പോകാന്‍ സുതാര്യമായ നിയമ നടപടി കള്‍ കൈ ക്കൊള്ളു മെന്നും നിതാഖാത് പ്രശ്‌നം അനുഭാവ പൂര്‍വം പരിഗണിക്കു മെന്നും അമീര്‍ പറഞ്ഞു.

മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ശൈഖ് മുഹമ്മദ് റഫീഖ് ഗാമന്‍ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

8 of 16789»|

« Previous Page« Previous « പഠനം എളുപ്പമാക്കാനുള്ള വഴികളുമായി ‘ഫിയസ്റ്റ 2013’
Next »Next Page » അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രില്‍ 24 മുതല്‍ »



  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine