സൗദിയില്‍ അറുപതു വയസ്സു കഴിഞ്ഞ വിദേശികളെ പിരിച്ചു വിടും

March 7th, 2013

saudi-king-epathram

റിയാദ് : സൗദി അറേബ്യയില്‍ അറുപതു വയസ്സു കഴിഞ്ഞ വിദേശികളെ ജോലിയില്‍ നിന്നും പിരിച്ചു വിടാനുള്ള നിയമം ഉടന്‍ നിലവില്‍ വരുമെന്നു അധികൃതര്‍ അറിയിച്ചു. തൊഴില്‍ മന്ത്രാലയം നിയമത്തിന്റെ കരട് രൂപം തയ്യാറാക്കി വിവിധ വകുപ്പുകള്‍ക്കു സമര്‍പ്പിച്ചു. അറുപതു വയസ്സു കഴിഞ്ഞ അഞ്ചു ലക്ഷം വിദേശ തൊഴിലാളികളാണ് നിലവില്‍ ‍ സൌദിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. ഇവരെ ഈ നിയമം പ്രതികൂലമായി ബാധിക്കും. എന്നാല്‍ രാജ്യത്ത് ഒഴിച്ചുകൂടാന്‍ കഴിയാത്ത നിര്‍ണ്ണായക മേഖലകളില്‍ ഈ നിയമം ബാധകമാകില്ല എന്നും നിയമ ഭേദഗതിയെ കുറിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ത്രീകൾക്ക് മാത്രമായി സൌദിയിൽ പുതിയ നഗരം

August 13th, 2012

saudi-women-driving-epathram

റിയാദ് : സ്ത്രീകൾ പുരുഷന്മാരോടൊപ്പം ജോലി ചെയ്യുന്നതിന് ഏറെ നിയന്ത്രണങ്ങൾ നിലനില്ക്കുന്ന സൌദി അറേബ്യയിൽ സ്ത്രീകൾക്ക് ജോലി ചെയ്യാനായി സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന വ്യവസായ നഗരം വരുന്നു. ഇതോടെ നിയന്ത്രണങ്ങൾക്ക് വിധേയമായി തന്നെ സൌദിയിലെ സ്ത്രീകൾക്ക് ജോലി ചെയ്യാനാവും. ഹോഫുഫ് നഗരത്തിന്റെ കിഴക്കൻ പ്രവിശ്യയിലാണ് ഈ പുതിയ “ലേഡീസ് ഓൺലി” നഗരം പണിയുന്നത്. ലിംഗ വിവേചനം നിലനിർത്തിക്കൊണ്ടു തന്നെ സ്ത്രീകൾക്ക് വർദ്ധിച്ച സാമ്പത്തിക സ്വാതന്ത്ര്യം ലഭ്യമാക്കുക എന്നതാണ് ഇത്തരമൊരു പദ്ധതിയുടെ ലക്ഷ്യം. ഇത്തരം നാല് നഗരങ്ങൾ കൂടി പണിയാനുള്ള പദ്ധതികൾ തയ്യാറായി വരുന്നുണ്ട്. ഏറെ യാഥാസ്ഥിതികമായ കാഴ്ച്ചപ്പാടുകൾ ഉള്ള സൌദി സമൂഹത്തിൽ സ്ത്രീകൾക്ക് സ്വന്തമായി വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല.

രാജ്യത്തെ തൊഴിലാളികളിൽ 15 ശതമാനം മാത്രമാണ് സ്ത്രീകൾ. ഇത് തന്നെ മിക്കവാറും സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സ്ഥലങ്ങളിലും. പുരുഷന്മാരുമായി ഇടകലർന്ന് ജോലി ചെയ്യാൻ കർശനമായ നിയന്ത്രണങ്ങളാണ് ഇവിടെ ഉള്ളത്. തുണിക്കടകളിൽ ചെന്നാൽ പുരുഷന്മാരായ ജോലിക്കാരിൽ നിന്നും അടിവസ്ത്രം ചോദിച്ചു വാങ്ങേണ്ട ഗതികേടിലായിരുന്നു സൌദിയിലെ സ്ത്രീകൾ. എന്നാൽ ഈ കഴിഞ്ഞ ജനുവരി മുതൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ വില്ക്കാൻ സ്ത്രീ തൊഴിലാളികളെ നിയമിക്കാം എന്ന നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

2015ലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്കും വോട്ടവകാശം നല്കും എന്ന് കഴിഞ്ഞ സെപ്റ്റംബറിൽ അബ്ദുള്ള രാജാവ് പ്രഖ്യാപിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌദി വനിതകൾ ഒളിമ്പിക്സിൽ

June 26th, 2012

saudi-women-athletes-epathram

റിയാദ് : ഇത്തവണത്തെ ഒളിമ്പിക്സിൽ സൌദിയിൽ നിന്നുമുള്ള വനിതകൾ പങ്കെടുത്തേക്കും എന്ന് സൂചന. സ്ത്രീകൾക്ക് കാർ ഓടിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത സൌദിയിൽ ഒളിമ്പിക്സിൽ വനിതകളെ പങ്കെടുപ്പിക്കാനുള്ള നീക്കങ്ങൾ രഹസ്യമായാണ് നടക്കുന്നത്. യാഥാസ്ഥിതിക വിഭാഗങ്ങളുടെ എതിർപ്പ് ഭയന്നാണ് ഇത്.

ഇത്തവണത്തെ ഒളിമ്പിക്സിൽ സൌദി വനിതകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ അന്താരാഷ്ട്ര ഒളിമ്പിൿ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുരോഗമിക്കുന്നുണ്ട്. വനിതകൾ കായിക മൽസരങ്ങളിൽ പങ്കെടുക്കുന്നത് തടയുന്ന നിയമങ്ങൾ ഒന്നും തന്നെ സൌദിയിൽ നിലവിലില്ല. എന്നാൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിച്ചാൽ അവർ പാപം ചെയ്യും എന്ന പരമ്പരാഗത വിശ്വാസമാണ് ഇവിടത്തെ പ്രധാന തടസ്സം.

ഒളിമ്പിക്സിൽ സ്ത്രീകൾ പങ്കെടുക്കാത്ത മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് സൌദി അറേബ്യ. ഖത്തർ, ബ്രൂണെ എന്നീ രാജ്യങ്ങളും ഒളിമ്പിക്സിൽ വനിതകളെ പങ്കെടുപ്പിക്കുന്നില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍

June 19th, 2012

salman-new-crown-prince-of-saudi-arabia-ePathram
റിയാദ് : സൗദി അറേബ്യയുടെ കിരീടാവകാശി യായിരുന്ന നായിഫ് രാജകുമാരന്റെ മരണത്തെ ത്തുടര്‍ന്ന് പിന്‍ഗാമിയായി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദിനെ സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് നിയമിച്ചു. നിലവില്‍ പ്രതിരോധ മന്ത്രിയായി സേവനം ചെയ്തു വരികയാണ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്. ദീര്‍ഘകാലം റിയാദ് പ്രവിശ്യാ ഗവര്‍ണറായി ഏറെ ജനപ്രീതി നേടിയ ഭരണ കര്‍ത്താവാണ് ഇദ്ദേഹം.

അന്തരിച്ച നായിഫ് ബിന്‍ അബ്ദുല്‍ അസീസ് വഹിച്ചിരുന്ന ആഭ്യന്തരമന്ത്രി പദത്തിലേക്ക് അഹമദ് ബിന്‍ അബ്ദുല്‍ അസീസിനെയും അബ്ദുള്ള രാജാവ് നിയമിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സൌദി കിരീടാവകാശി നയെഫ് രാജകുമാരൻ അന്തരിച്ചു

June 17th, 2012

prince-nayef-epathram

റിയാദ് : സൌദി കിരീടാവകാശിയും സൌദി ആഭ്യന്തര മന്ത്രിയുമായ നയെഫ് ബിൻ അബ്ദുൾ അസീസ് രാജകുമാരൻ അന്തരിച്ചു. 79 കാരനായ നയെഫ് രാജകുമാരൻ ചികിൽസയ്ക്കായി വിദേശ രാജ്യത്തായിരിക്കവെയാണ് മരണമടഞ്ഞത് എന്ന് ഔദ്യോഗിക ടെലിവിഷൻ ചാനലാണ് വെളിപ്പെടുത്തിയത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

9 of 168910»|

« Previous Page« Previous « എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കണം
Next »Next Page » പി. എം. എസ്. ഡെന്റല്‍ കോളേജ് ദശ വാര്‍ഷികം »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine