റിയാദ് : സൗദി അറേബ്യയില്‍ സിനിമാ തിയ്യേറ്റര്‍ പ്രവര്‍ ത്തി പ്പിക്കു ന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറ പ്പെടു വിച്ചു. ഏപ്രില്‍ 18 മുതലാണ് സൗദി അറേബ്യയില്‍ സിനിമ പ്രദര്‍ശി പ്പിച്ചു തുടങ്ങിയത്.
സിനിമ കളു ടെയും തിയ്യേറ്റ റുകളുടെയും ചുമതല യുളള ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ യുമായി സഹ കരി ച്ചു കൊണ്ടാണ് മുനിസിപ്പല്‍ – ഗ്രാമ കാര്യ മന്ത്രാ ലയം സിനിമാ തിയ്യേറ്റ റുകള്‍ ക്കുളള പ്രവര്‍ ത്തന നിയമാ വലി തയ്യാറാക്കി യിട്ടുള്ളത്.
1500 മീറ്റര്‍ പരിധിക്ക് ഉള്ളിൽ സിനിമാ തിയ്യേറ്ററു കള്‍ക്ക് ലൈസന്‍സ് അനുവദി ക്കുക യില്ല. പെട്രോള്‍ സ്റ്റേഷനു കള്‍, ഗ്യാസ് വിതരണ കേന്ദ്രം, വിദ്യാലയ ങ്ങള്‍, ഇന്‍ഡ സ്ട്രി യല്‍ യൂണി റ്റുകള്‍ എന്നിവിട ങ്ങളില്‍ നിന്ന് 100 മീറ്റർ ദൂര പരിധി പാലിക്കണം.
മുന്നൂറ് സീറ്റു കളു ളള തിയ്യേ റ്ററിന് 100 കാറു കള്‍ ക്കുള്ള പാർക്കിംഗ് സൗകര്യം ഒരുക്കണം. തിയ്യേറ്റ റിന് അടു ത്തുളള റോഡു കളില്‍ പാര്‍ക്കിംഗിന് അനുവാദം നൽകില്ല.
റോഡു കളോട് ചേര്‍ന്ന് ടിക്കറ്റ് വില്‍പ്പന കൗണ്ടര്‍ സ്ഥാപിക്കു വാനോ താഴത്തെ നില യില്‍ വാണിജ്യ, വിനോദ ആവ ശ്യ ങ്ങള്‍ക്ക് ഉപയോഗി ക്കുവാനോ പാടില്ല. തിയ്യേറ്റ റു കളുടെ താഴത്തെ നില പാര്‍ക്കിംഗിന് മാത്ര മാണ് അനു വദിക്കുക.