ശക്തി അവാര്‍ഡ് രജത ജൂബിലി ആഘോഷം

August 12th, 2011

sakthi-theaters-logo-epathramഅബുദാബി : മലയാള ത്തിലെ പുരോഗമന സ്വാഭാവമുള്ള സര്‍ഗ്ഗ ധനരായ എഴുത്തുകാരെ പ്രോത്സാഹി പ്പിക്കുന്ന തിനായി 1987- ല്‍ അബുദാബി ശക്തി തിയ്യറ്റേഴ്‌സ് ഏര്‍പ്പെടുത്തിയ അബുദാബി ശക്തി അവാര്‍ഡിന്‍റെ രജത ജൂബിലി ആഘോഷവും അവാര്‍ഡ് സമര്‍പ്പണവും ആഗസ്റ്റ് 13 ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും എന്ന്‍ ശക്തി തിയ്യറ്റേഴ്‌സ് ഭാരവാഹി കള്‍ അറിയിച്ചു.

1987 മുതല്‍ 2011 വരെ അവാര്‍ഡ് നേടിയ എല്ലാ സാഹിത്യ കാരന്മാരു ടെയും ഒത്തു ചേരലോടു കൂടി ആരംഭിക്കുന്ന അവാര്‍ഡ് സമര്‍പ്പണ സമ്മേളനം സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ലക്ഷ്യ ബോധം കൊണ്ടും സാമൂഹിക പ്രതിബദ്ധത കൊണ്ടും മലയാള ത്തിലെ എണ്ണപ്പെട്ട പുരസ്‌കാര മായി പരിഗണിക്ക പ്പെടുന്ന അബുദാബി ശക്തി അവാര്‍ഡ് നല്‍കി മലയാള ത്തിലെ വിവിധ ശാഖ കളില്‍പെട്ട നൂറിലേറെ എഴുത്തു കാരെ ഇതിനകം ആദരിച്ചിട്ടുണ്ട്.

കഥ, കവിത, നോവല്‍, ചെറുകഥ, നാടകം, വിജ്ഞാന സാഹിത്യം, ബാല സാഹിത്യം, ഇതര സാഹിത്യ വിഭാഗ ങ്ങള്‍ എന്നീ സാഹിത്യ ശാഖ കളില്‍ പെടുന്ന കൃതി കള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡ് നല്‍കി വരുന്നത്.

അബുദാബി ശക്തി തിയ്യറ്റേഴ്‌സും തായാട്ട് ശങ്കരന്‍റെ സഹ ധര്‍മ്മിണി പ്രൊഫ. ഹൈമവതി തായാട്ടും സംയുക്ത മായി ഏര്‍പ്പെടുത്തിയ തായാട്ട് അവാര്‍ഡും ശക്തി അവാര്‍ഡിന്‍റെ സ്ഥാപക ചെയര്‍മാന്‍ ടി. കെ. രാമകൃഷ്ണന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരവും പ്രസ്തുത വേദിയില്‍ വെച്ച് നല്‍കപ്പെടും.

നീലമ്പേരൂര്‍ മധു സൂദനന്‍ നായര്‍ (കവിത), രമേശന്‍ ബ്ലാത്തൂര്‍ (നോവല്‍), ജോണ്‍ ഫെര്‍ണാണ്ടസ് (നാടകം), വി. ആര്‍. പ്രബോധ ചന്ദ്രന്‍ നായര്‍, ഡോ. എസ്. പ്രശാന്ത് കൃഷ്ണന്‍ (വൈജ്ഞാനിക സാഹിത്യം), ബഷീര്‍ ചുങ്കത്തറ, കെ. വി. കുഞ്ഞിരാമന്‍, ഡോ. വെള്ളായണി മോഹന്‍ ദാസ് (ഇതര സാഹിത്യ കൃതികള്‍), എം. കെ. മനോഹരന്‍ (ബാല സാഹിത്യം) എന്നിവരാണ് ഈ വര്‍ഷത്തെ അബുദാബി ശക്തി അവാര്‍ഡിന് അര്‍ഹരായത്.

സാഹിത്യ നിരൂപണ ത്തിനുള്ള തായാട്ട് അവാര്‍ഡ് എന്‍. കെ. ര വീന്ദ്രനും ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരം പി. ഗോവിന്ദപ്പിള്ള യ്ക്കുമാണ് ലഭിച്ചത്.

ഡോ. കെ. പി. മോഹനന്‍റെ അദ്ധ്യക്ഷത യില്‍ രാവിലെ 10.30ന് ആരംഭിക്കുന്ന സാഹിത്യ സെമിനാര്‍ പ്രശസ്ത കവി എന്‍. പ്രഭാവര്‍മ ഉദ്ഘാടനം ചെയ്യും.

‘പുതിയ ലോകം പുതിയ എഴുത്ത്’ എന്ന വിഷയ ത്തെ ആസ്പദമാക്കി ഡോ. സുനില്‍ പി. ഇളയിടം മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

അബുദാബി ശക്തി അവാര്‍ഡിന് നാളിതു വരെ അര്‍ഹമായ കൃതി കളുടെ പ്രദര്‍ശനം പ്രശസ്ത സാഹിത്യകാരന്‍ അംബികാ സുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്കു ശേഷം അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. യുടെ അദ്ധ്യക്ഷത യില്‍ നടക്കുന്ന പുരസ്‌കാര സമര്‍പ്പണ സമ്മേളന ത്തില്‍ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തും. പ്രൊഫ. എം. എം. നാരായണന്‍ തായാട്ട് അനുസ്മരണ പ്രഭാഷണം നടത്തും.

മുന്‍ എം. എല്‍. എ. മാരായ കെ. പി. സതീഷ് ചന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരും അഡ്വ. പി. അപ്പു ക്കുട്ടന്‍, വാസു ചേറോട്, അബുദാബി ശക്തി തിയ്യറ്റേഴ്‌സ് ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

അബുദാബി ശക്തി അവാര്‍ഡ് ദാന ത്തോട് അനുബന്ധിച്ച് അന്നേ ദിവസം അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ പ്രവാസം, ആടു ജീവിതം, ആല്‍കെമിസ്റ്റ് എന്നീ കൃതികളെ ആധാരമാക്കി ‘പ്രവാസവും എഴുത്തും’ എന്ന വിഷയ ത്തില്‍ സെമിനാറും വൈവിധ്യമാര്‍ന്ന കലാ പരിപാടി കളും സംഘടിപ്പിക്കും.

– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

വൈലോപ്പിള്ളി ജന്മ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു

July 25th, 2011

sakthi-literary-wing-programme-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച വൈലോപ്പിള്ളി ജന്മ ശതാബ്ദി ആഘോഷ ങ്ങള്‍ വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ സമാപിച്ചു.

വൈലോപ്പിള്ളിയെ ക്കുറിച്ച് സച്ചിദാനന്ദന്‍ എഴുതിയ ‘ഇവനെകൂടി’ എന്ന കവിത ജി. ആര്‍. ഗോവിന്ദ് ആലപിച്ചു കൊണ്ടാണ് പരിപാടി കള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് സഹ്യന്റെ മകന്‍, മാമ്പഴം എന്നീ കവിതകള്‍ ആലപിച്ചു. കുട്ടികള്‍ സംഘമായി ആലപിച്ച ‘പന്തങ്ങള്‍’ ശ്രദ്ധേയമായി.

audiance-sakthi-vailoppilli-programme-ePathram

മാന്ത്രികന്‍ നജീം. കെ. സുല്‍ത്താന്‍ ജാലവിദ്യ യിലൂടെ മാമ്പഴം അവതരിപ്പിച്ചു. കൃഷ്ണന്‍ വേട്ടംമ്പള്ളി, മുഹമ്മദലി കൊടുമുണ്ട, മഹേഷ് ശുകപുരം, ബാബു രാജ് എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

ശക്തി പ്രസിഡന്റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളന ത്തില്‍ ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി അജിത് കുമാര്‍ നന്ദിയും പറഞ്ഞു.

– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എഴുത്തും വായനയും മനുഷ്യ മനസ്സുകളെ സംസ്‌കരിക്കും : അംബികാസുതന്‍ മാങ്ങാട്

July 20th, 2011

ambikasudhan-mangad-in-shakthi-abudhabi-ePathram
അബുദാബി : എഴുത്തും വായനയും മനുഷ്യനെ നല്ലനില യിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഉതകും വിധം വലിയ ഒരളവില്‍ സംസ്‌കരിക്കും എന്ന് പ്രശസ്ത ചെറു കഥാകൃത്തും നോവലിസ്റ്റുമായ അംബികാ സുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു.

അബുദാബി ശക്തി തിയ്യറ്റേഴ്‌സ് ‘വായനയും സമകാലീന സമൂഹവും’ എന്ന വിഷയത്തെ ആസ്പദമാക്കി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുക യായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ നവോത്ഥാന മുന്നേറ്റ ങ്ങളില്‍ തകഴി, ബഷീര്‍, ഉറൂബ്, എസ്. കെ. പൊറ്റക്കാട്, കേശവ ദേവ്, പൊന്‍കുന്നം വര്‍ക്കി എന്നിവരെ പോലെയുള്ള എഴുത്തുകാര്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്.

ആ അവസ്ഥയില്‍ നിന്നും കാല്‍പനികത യിലേക്കും ആധുനികത യിലേക്കും ഉത്താരാധുനികത യിലേക്കും വഴിമാറിയ മലയാള സാഹിത്യം നവോത്ഥാന കാലത്ത് എന്തിനു വേണ്ടിയാണോ ഉപയോഗി ച്ചിരുന്നത് അതേ രീതിയില്‍ സാമൂഹ്യ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുന്ന രീതിയിലേക്ക് ഇന്ന് മാറിയിട്ടുണ്ട് .

പല തലങ്ങളിലായി പല കാര്യങ്ങളിലും കഥ, കവിത, നോവല്‍ തുടങ്ങിയ സാഹിത്യ ശാഖകള്‍ ഇട പെട്ടിട്ടുണ്ട്. ലോകത്ത് ഇന്നു വരെ ഉണ്ടായിട്ടുള്ള എല്ലാ സാമൂഹിക മാറ്റ ങ്ങളുടേയും പിന്നില്‍ പ്രത്യക്ഷത്തില്‍ അല്ലാതെ തന്നെ സാഹിത്യം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡന്‍റ് റഹിം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും സാഹിത്യ വിഭാഗം ആക്ടിംഗ് സെക്രട്ടറി ശശിഭൂഷന്‍ നന്ദിയും പറഞ്ഞു.

-അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വൈലോപ്പിള്ളി ജന്മശതാബ്ദി ആഘോഷം

July 16th, 2011

അബുദാബി : അബുദാബി ശക്തി തിയേറ്റേഴ്‌സിന്‍റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കുന്ന വൈലോപ്പിള്ളി ജന്മശതാബ്ദി ആഘോഷ ങ്ങളുടെ ഉദ്ഘാടനം ജൂലായ്‌ 16 ശനിയാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യല്‍ സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും.

കവിയും അബുദാബി ശക്തി അവാര്‍ഡ് ജേതാവു മായ എന്‍. പ്രഭാവര്‍മ്മ ഉദ്ഘാടകന്‍ ആയിരിക്കും. പ്രശസ്ത കവിയും അബുദാബി ശക്തി യുടെ മറ്റൊരു അവാര്‍ഡ് ജേതാവു മായ ഏറ്റുമാനൂര്‍ സോമദാസന്‍ മുഖ്യാതിഥി ആയിരിക്കും.

ആഘോഷ പരിപാടികളോട് അനുബന്ധിച്ച് അരങ്ങേറുന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ വിവിധ അംഗീകൃത സംഘടന കളുടെ പ്രതിനിധികള്‍ സംബന്ധിക്കും.

തുടര്‍ന്ന് വൈലോപ്പിള്ളി കവിത കളുടെ ചൊല്‍ക്കാഴ്ച, ദൃശ്യാവിഷ്‌കാരം, ചിത്രീകരണം, നൃത്ത നൃത്യങ്ങള്‍ എന്നിവ അരങ്ങേറും. ഒരാഴ്ച നീണ്ടു നില്ക്കുന്ന ജന്മശതാബ്ദി ആഘോഷം 21 വ്യാഴാഴ്ച സമാപിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ബേപ്പൂര്‍ സുല്‍ത്താന്‍ സ്മരണാഞ്ജലി’ കെ. എസ്. സി. യില്‍

July 5th, 2011

basheer-shakthi-smarananjali-ePathram
അബുദാബി : വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ചരമ വാര്‍ഷിക ദിനമായ ജൂലായ്‌ 5 ചൊവ്വാഴ്ച രാത്രി 8.30ന് കേരള സോഷ്യല്‍ സെന്‍ററില്‍ അബുദാബി ശക്തി തിയ്യറ്റേഴ്‌സിന്‍റെ ആഭിമുഖ്യ ത്തില്‍ ബഷീറിനെ അനുസ്മരിക്കും.

‘ബേപ്പൂര്‍ സുല്‍ത്താന്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സ്മരണാഞ്ജലിയില്‍ നിര്‍മല്‍ കുമാര്‍, നജീം കെ. സുല്‍ത്താന്‍ കൊട്ടിയം എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.

തുടര്‍ന്ന് ബഷീറിന്‍റെ സാഹിത്യ സംഭാവന കളെയും വ്യക്തി ജീവിതത്തെയും ആസ്പദമാക്കിയുള്ള ബഷീറിയന്‍ ക്വിസും ബഷീര്‍ കൃതികളുടെ ദൃശ്യാവിഷ്‌കാരങ്ങളും ബഷീറിന്‍റെ കഥകളുടെ അവതരണവും ഉണ്ടായിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

22 of 2710212223»|

« Previous Page« Previous « കാ കാ പുസ്തക ചര്‍ച്ച നടത്തി
Next »Next Page » ഇന്‍ഡോര്‍ ക്രിക്കറ്റ്‌ ദുബായില്‍ »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine