ശക്തി തിയ്യറ്റേഴ്‌സ് വാര്‍ഷികാഘോഷം : പി. കരുണാകരനും എം. ബി. രാജേഷും പങ്കെടുക്കും

October 19th, 2011

sakthi-32nd-anniversary-logo-ePathram
അബുദാബി : ശക്തി അവാര്‍ഡിന്‍റെ രജത ജൂബിലി ആഘോഷ ങ്ങളുടെ സമാപന ത്തിലും ശക്തിയുടെ മുപ്പത്തി രണ്ടാം വാര്‍ഷിക ആഘോഷ ങ്ങളിലും ശക്തി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാ കരന്‍ എം. പി., എം. ബി. രാജേഷ്. എം. പി., അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള, അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ എം. ആര്‍. സോമന്‍, എ. കെ. മൂസ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.

അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന ശക്തി അവാര്‍ഡിന്‍റെ രജത ജൂബിലി ആഘോഷ ങ്ങളുടെ സമാപന സമ്മേളനം ഒക്‌ടോബര്‍ 21 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. ഉദ്ഘാടനം ചെയ്യും.

shakthi-32nd-anniversary-notice-ePathram

ശക്തി യുടെ മുപ്പത്തി രണ്ടാം വാര്‍ഷിക ആഘോഷ ങ്ങള്‍ ഒക്ടോബര്‍ 27 വ്യാഴാഴ്ച രാത്രി 8 മണിക്ക് എം. ബി. രാജേഷ് എം. പി. ഉദ്ഘാടനം ചെയ്യും. ആഘോഷ പരിപാടി കളോട് അനുബന്ധിച്ച് അരങ്ങേ റുന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ യു. എ. ഇ. യുടെ വിവിധ മേഖല കളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കലാ സാഹിത്യ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും.

നവംബര്‍ 3 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് കേരള സോഷ്യല്‍ സെന്‍റര്‍ അങ്കണ ത്തില്‍ നാടന്‍ കലാ രൂപങ്ങള്‍ കോര്‍ത്തിണക്കി ക്കൊണ്ട് അരങ്ങേറുന്ന ഘോഷ യാത്ര യോടു കൂടി ആരംഭിക്കുന്ന കലാസന്ധ്യ യില്‍ സംഘഗാനം, പ്രമോദ് പയ്യന്നൂരിന്‍റെ സംവിധാന ത്തില്‍ ‘ബഹബക്ക്’ എന്ന നാടകം, വില്ലുപാട്ട്, കോല്‍ക്കളി തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാ പരിപാടി കള്‍ അരങ്ങേറും.

-അയച്ചു തന്നത് : സഫറുള്ള

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസ രംഗത്തെ പുതിയ സമീപനങ്ങളും കേരളവും

October 6th, 2011

അബുദാബി : ശക്തി തിയ്യറ്റെഴ്സിന്‍റെ 32-ം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി യില്‍ ‘വിദ്യാഭ്യാസ രംഗത്തെ പുതിയ സമീപനങ്ങളും കേരളവും’ എന്ന വിഷയ ത്തെ ആസ്പദമാക്കി ഒക്ടോബര്‍ 6 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. ആര്‍. വി. ജി. മേനോന്‍ സംസാരിക്കുന്നു

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അബുദാബി ശക്തി അവാര്‍ഡ് രജത ജൂബിലി ആഘോഷിച്ചു

August 18th, 2011

sakthi-award-baburaj-speech-ePathram
അബുദാബി : ശക്തി അവാര്‍ഡ് രജത ജൂബിലി ആഘോഷവും തായാട്ട് അനുസ്മരണവും കേരള സോഷ്യല്‍ സെന്‍ററില്‍ നടന്നു. ശക്തി തിയ്യേറ്റേഴ്‌സ് പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം, എന്‍. വി. മോഹനന്‍ ഉദ്ഘാടനം ചെയ്തു.

ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ് സക്കറിയ ഈ വര്‍ഷത്തെ അബുദാബി ശക്തി തായാട്ട് അവാര്‍ഡ് ജേതാക്കളെയും കൃതി കളെയും പരിചയപ്പെടുത്തി.

മലയാള ത്തിലെ ഇടതു പക്ഷ വിമര്‍ശന ത്തിലെ ബലിഷ്ഠ സ്വരങ്ങളില്‍ ഒന്നായിരുന്ന തായാട്ട് ശങ്കരന്‍ സുവ്യക്ത മായ നിലപാടു കള്‍ക്കു മേല്‍ തന്‍റെ വിമര്‍ശന വിചാരം പടുത്തു ഉയര്‍ത്താനും എതിര്‍ നിലപാടു കളോട് ധീരമായി ഏറ്റു മുട്ടാനും എപ്പോഴും സന്നദ്ധന്‍ ആയിരുന്നു എന്ന് ബാബുരാജ് പീലിക്കോട് അഭിപ്രായപ്പെട്ടു.

sakthi-award-ePathram

ബെന്യാമിന്‍റെ ആടുജീവിതം, എം. മുകുന്ദന്‍റെ പ്രവാസം, പൗലൊ കൊയ്‌ലൊ യുടെ ആല്‍ക്കെമിസ്റ്റ് എന്നീ കൃതി കളെ ആധാരമാക്കി ‘പ്രവാസവും എഴുത്തും’ എന്ന വിഷയ ത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ടി. കെ. ജലീല്‍, ഇ. ആര്‍. ജോഷി എന്നിവര്‍ മുഖ്യ പ്രഭാഷണ ങ്ങള്‍ നടത്തി.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഫൈസല്‍ ബാവ, ഇസ്‌ക്കന്ദര്‍ മിര്‍സ, ഒ. ഷാജി, ബഷീര്‍ അലി എന്നിവര്‍ സംസാരിച്ചു. മോഡറേറ്റര്‍ സി. വി. സലാം സെമിനാര്‍ നിയന്ത്രിച്ചു.

ശക്തി ആക്ടിംഗ് സെക്രട്ടറി കെ. വി. പുരുഷു സ്വാഗതവും കലാ വിഭാഗം സെക്രട്ടറി ശശിഭൂഷണ്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശക്തി അവാര്‍ഡ് രജത ജൂബിലി ആഘോഷം

August 12th, 2011

sakthi-theaters-logo-epathramഅബുദാബി : മലയാള ത്തിലെ പുരോഗമന സ്വാഭാവമുള്ള സര്‍ഗ്ഗ ധനരായ എഴുത്തുകാരെ പ്രോത്സാഹി പ്പിക്കുന്ന തിനായി 1987- ല്‍ അബുദാബി ശക്തി തിയ്യറ്റേഴ്‌സ് ഏര്‍പ്പെടുത്തിയ അബുദാബി ശക്തി അവാര്‍ഡിന്‍റെ രജത ജൂബിലി ആഘോഷവും അവാര്‍ഡ് സമര്‍പ്പണവും ആഗസ്റ്റ് 13 ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും എന്ന്‍ ശക്തി തിയ്യറ്റേഴ്‌സ് ഭാരവാഹി കള്‍ അറിയിച്ചു.

1987 മുതല്‍ 2011 വരെ അവാര്‍ഡ് നേടിയ എല്ലാ സാഹിത്യ കാരന്മാരു ടെയും ഒത്തു ചേരലോടു കൂടി ആരംഭിക്കുന്ന അവാര്‍ഡ് സമര്‍പ്പണ സമ്മേളനം സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ലക്ഷ്യ ബോധം കൊണ്ടും സാമൂഹിക പ്രതിബദ്ധത കൊണ്ടും മലയാള ത്തിലെ എണ്ണപ്പെട്ട പുരസ്‌കാര മായി പരിഗണിക്ക പ്പെടുന്ന അബുദാബി ശക്തി അവാര്‍ഡ് നല്‍കി മലയാള ത്തിലെ വിവിധ ശാഖ കളില്‍പെട്ട നൂറിലേറെ എഴുത്തു കാരെ ഇതിനകം ആദരിച്ചിട്ടുണ്ട്.

കഥ, കവിത, നോവല്‍, ചെറുകഥ, നാടകം, വിജ്ഞാന സാഹിത്യം, ബാല സാഹിത്യം, ഇതര സാഹിത്യ വിഭാഗ ങ്ങള്‍ എന്നീ സാഹിത്യ ശാഖ കളില്‍ പെടുന്ന കൃതി കള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡ് നല്‍കി വരുന്നത്.

അബുദാബി ശക്തി തിയ്യറ്റേഴ്‌സും തായാട്ട് ശങ്കരന്‍റെ സഹ ധര്‍മ്മിണി പ്രൊഫ. ഹൈമവതി തായാട്ടും സംയുക്ത മായി ഏര്‍പ്പെടുത്തിയ തായാട്ട് അവാര്‍ഡും ശക്തി അവാര്‍ഡിന്‍റെ സ്ഥാപക ചെയര്‍മാന്‍ ടി. കെ. രാമകൃഷ്ണന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരവും പ്രസ്തുത വേദിയില്‍ വെച്ച് നല്‍കപ്പെടും.

നീലമ്പേരൂര്‍ മധു സൂദനന്‍ നായര്‍ (കവിത), രമേശന്‍ ബ്ലാത്തൂര്‍ (നോവല്‍), ജോണ്‍ ഫെര്‍ണാണ്ടസ് (നാടകം), വി. ആര്‍. പ്രബോധ ചന്ദ്രന്‍ നായര്‍, ഡോ. എസ്. പ്രശാന്ത് കൃഷ്ണന്‍ (വൈജ്ഞാനിക സാഹിത്യം), ബഷീര്‍ ചുങ്കത്തറ, കെ. വി. കുഞ്ഞിരാമന്‍, ഡോ. വെള്ളായണി മോഹന്‍ ദാസ് (ഇതര സാഹിത്യ കൃതികള്‍), എം. കെ. മനോഹരന്‍ (ബാല സാഹിത്യം) എന്നിവരാണ് ഈ വര്‍ഷത്തെ അബുദാബി ശക്തി അവാര്‍ഡിന് അര്‍ഹരായത്.

സാഹിത്യ നിരൂപണ ത്തിനുള്ള തായാട്ട് അവാര്‍ഡ് എന്‍. കെ. ര വീന്ദ്രനും ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരം പി. ഗോവിന്ദപ്പിള്ള യ്ക്കുമാണ് ലഭിച്ചത്.

ഡോ. കെ. പി. മോഹനന്‍റെ അദ്ധ്യക്ഷത യില്‍ രാവിലെ 10.30ന് ആരംഭിക്കുന്ന സാഹിത്യ സെമിനാര്‍ പ്രശസ്ത കവി എന്‍. പ്രഭാവര്‍മ ഉദ്ഘാടനം ചെയ്യും.

‘പുതിയ ലോകം പുതിയ എഴുത്ത്’ എന്ന വിഷയ ത്തെ ആസ്പദമാക്കി ഡോ. സുനില്‍ പി. ഇളയിടം മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

അബുദാബി ശക്തി അവാര്‍ഡിന് നാളിതു വരെ അര്‍ഹമായ കൃതി കളുടെ പ്രദര്‍ശനം പ്രശസ്ത സാഹിത്യകാരന്‍ അംബികാ സുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്കു ശേഷം അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. യുടെ അദ്ധ്യക്ഷത യില്‍ നടക്കുന്ന പുരസ്‌കാര സമര്‍പ്പണ സമ്മേളന ത്തില്‍ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തും. പ്രൊഫ. എം. എം. നാരായണന്‍ തായാട്ട് അനുസ്മരണ പ്രഭാഷണം നടത്തും.

മുന്‍ എം. എല്‍. എ. മാരായ കെ. പി. സതീഷ് ചന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരും അഡ്വ. പി. അപ്പു ക്കുട്ടന്‍, വാസു ചേറോട്, അബുദാബി ശക്തി തിയ്യറ്റേഴ്‌സ് ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

അബുദാബി ശക്തി അവാര്‍ഡ് ദാന ത്തോട് അനുബന്ധിച്ച് അന്നേ ദിവസം അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ പ്രവാസം, ആടു ജീവിതം, ആല്‍കെമിസ്റ്റ് എന്നീ കൃതികളെ ആധാരമാക്കി ‘പ്രവാസവും എഴുത്തും’ എന്ന വിഷയ ത്തില്‍ സെമിനാറും വൈവിധ്യമാര്‍ന്ന കലാ പരിപാടി കളും സംഘടിപ്പിക്കും.

– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

വൈലോപ്പിള്ളി ജന്മ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു

July 25th, 2011

sakthi-literary-wing-programme-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച വൈലോപ്പിള്ളി ജന്മ ശതാബ്ദി ആഘോഷ ങ്ങള്‍ വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ സമാപിച്ചു.

വൈലോപ്പിള്ളിയെ ക്കുറിച്ച് സച്ചിദാനന്ദന്‍ എഴുതിയ ‘ഇവനെകൂടി’ എന്ന കവിത ജി. ആര്‍. ഗോവിന്ദ് ആലപിച്ചു കൊണ്ടാണ് പരിപാടി കള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് സഹ്യന്റെ മകന്‍, മാമ്പഴം എന്നീ കവിതകള്‍ ആലപിച്ചു. കുട്ടികള്‍ സംഘമായി ആലപിച്ച ‘പന്തങ്ങള്‍’ ശ്രദ്ധേയമായി.

audiance-sakthi-vailoppilli-programme-ePathram

മാന്ത്രികന്‍ നജീം. കെ. സുല്‍ത്താന്‍ ജാലവിദ്യ യിലൂടെ മാമ്പഴം അവതരിപ്പിച്ചു. കൃഷ്ണന്‍ വേട്ടംമ്പള്ളി, മുഹമ്മദലി കൊടുമുണ്ട, മഹേഷ് ശുകപുരം, ബാബു രാജ് എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

ശക്തി പ്രസിഡന്റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളന ത്തില്‍ ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി അജിത് കുമാര്‍ നന്ദിയും പറഞ്ഞു.

– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

23 of 291020222324»|

« Previous Page« Previous « ‘മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും​’ പ്രകാശനം ചെയ്തു
Next »Next Page » ഭരതന്‍ അനുസ്മരണം അബുദാബിയില്‍ »



  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine