മെഹ്‌ഫിൽ മേരെ സനം ഡിസംബർ 17 ഞായറാഴ്ച ഷാര്‍ജയില്‍

November 14th, 2023

logo-mehfil-dubai-nonprofit-organization-ePathram
ദുബായ് : കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ മെഹ്ഫിൽ ഇന്‍റർ നാഷണൽ ഒരുക്കുന്ന രണ്ടാമത് ‘മെഹ്‌ഫിൽ മേരെ സനം’ എന്ന കലാ വിരുന്ന് 2023 ഡിസംബർ 17 ഞായറാഴ്ച വൈകുന്നേരം ആറു മണി മുതല്‍ ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ നടക്കും. പ്രശസ്ത നടന്‍ ശിവജി ഗുരുവായൂർ മുഖ്യ അതിഥി ആയിരിക്കും.

മെഹ്‌ഫിൽ മ്യൂസിക് ആൽബം ഫെസ്റ്റിവൽ മത്സര ഫല പ്രഖ്യാപനവും പുരസ്കാര വിതരണവും നടക്കും. കൂടാതെ ഗാനമേള, മിമിക്രി, വിവിധ നൃത്ത നൃത്യങ്ങള്‍ അടക്കം വിവിധ്യമാര്‍ന്ന കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

നിനവ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ : പോസ്റ്റർ പ്രകാശനം ചെയ്തു

June 29th, 2023

ninavu-samskarika-vedhi-short-film-ePathram

അബുദാബി : നിനവ് സാംസ്‌കാരിക വേദി അബു ദാബിയില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് നിനവ് ഇന്‍റര്‍ നാഷണല്‍ മലയാളം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ – സീസണ്‍ 2 (NIFF- Season 2) പോസ്റ്റർ പ്രകാശനം അബു ദാബി മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ നിർവ്വഹിച്ചു. ഡോക്ടർ മീര ജയശങ്കർ മുഖ്യാഥിതി ആയിരുന്നു.

ninavu-samskarika-vedhi-short-film-competition-niff-season-2-poster-release-ePathram

സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, വൈസ് പ്രസിഡണ്ട് രേഖിൻ സോമൻ, ട്രഷറർ അജാസ് അപ്പാടത്, നിനവ് സാംസ്‌കാരിക വേദി പ്രസിഡണ്ട് മഹേഷ്‌, സെക്രട്ടറി ദീപക്, ഫിലിം ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ കെ. വി. ബഷീർ, കൺവീനർ അജിത്, മറ്റു ഭാരവാഹികളും സംബന്ധിച്ചു.

മുൻ വർഷം സംഘടിപ്പിച്ച മത്സരത്തിന്‍റെ വൻ വിജയത്തെ തുടർന്ന് ഒരുക്കുന്ന NIFF- Season2 മത്സരം 2023 ഒക്ടോബർ മാസത്തിൽ നടത്തും എന്ന് സംഘാടക സമിതി അറിയിച്ചു. മത്സരത്തിലേക്കുള്ള സിനിമകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 സെപ്റ്റംബർ 10

കൂടുതൽ വിവരങ്ങൾക്ക് +971 50 591 3876, +971 50 273 7406 എന്നീ ഫോൺ നമ്പറുകളിലും ninavusv @ gmail.com എന്ന ഇ- മെയിൽ വിലാസത്തിലും ബന്ധപ്പെടുക.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മെഹ്ഫിൽ ചലച്ചിത്രോത്സവം : റെസനൻസ് മികച്ച ചിത്രം

June 7th, 2023

logo-mehfil-dubai-nonprofit-organization-ePathram
ഷാർജ : നൂറോളം ഹ്രസ്വ സിനിമകളിൽ നിന്നും ജൂറി തെരഞ്ഞെടുത്ത 12 ഹ്രസ്വ സിനിമകളുടെ പ്രദർശന ത്തോടെ രണ്ടാമത് മെഹ്ഫിൽ ചലച്ചിത്രോത്സവം അരങ്ങേറി.

മത്സരത്തിൽ സമ്മാനാർഹരായവർ :

മികച്ച ചിത്രം : റെസനൻസ്. മികച്ച സംവിധായകൻ : ബൈജു ചേകവർ. മികച്ച തിരക്കഥ : ഡൈന റെഹീൻ. രണ്ടാമത്തെ ചിത്രം : ഓളാട.

മികച്ച നടൻ : ഗിരീഷ് ബാബു കാക്കാവൂർ (ചിത്രം : പാര്). മികച്ച നടി : ഷിനി അമ്പലത്തൊടി (ചിത്രം : റെസനൻസ്). ബാല നടന്‍ : പി. വി. ആദിത്യൻ. ക്യാമറ : രാഗേഷ് നാരായണൻ. എഡിറ്റർ : ലിനീഷ്. സ്പെഷ്യൽ ജൂറി പരാമർശം : സജിൻ അലി പുളക്കൽ, അഞ്ജന.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വൈ. എ. റഹിം ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ബഷീർ സിൽസില അദ്ധ്യക്ഷത വഹിച്ചു.

പോൾസൺ പാവറട്ടി, റാഫി മതിര, ശാന്തിനി മേനോൻ, അജയ് അന്നൂർ എന്നിവർ പ്രസംഗിച്ചു. ഷീന അജയ്, ഷനിൽ പള്ളിയിൽ എന്നിവർ അവതാരകരായി. പുരസ്‌കാര വിതരണവും വിവിധ കലാപരിപാടികളും അരങ്ങേറി. Instagram

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഐ. വി. ശശി സ്മാരക ഇന്റർ ജി. സി. സി. ഷോർട്ട് ഫിലിം ഫെസ്റ്റ് മാർച്ചിൽ

January 24th, 2018

film-director-iv-sasi-ePathram
അബുദാബി : അല്‍ ഐന്‍ ഫിലിം ക്ലബ്ബ് സംഘടി പ്പിക്കു ന്ന ഐ. വി. ശശി മെമ്മോറി യല്‍ ജി. സി. സി. തല ഹ്രസ്വ സിനിമാ മത്സരവും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും മാര്‍ച്ച് 30 ന് നടക്കും.

2014 ൽ രൂപീകരിച്ച അൽ ഐൻ ഫിലിം ക്ലബ്ബി ന്റെ മുഖ്യ രക്ഷാ ധികാരി യായിരുന്ന ഐ. വി. ശശി യുടെ സ്മര ണാര്‍ത്ഥ മാണ് അൽ ഐൻ ഫിലിം ക്ലബ്ബ് ഈ വര്‍ഷം മുതല്‍ ഐ. വി. ശശി മെമ്മോറി യൽ ഷോർട്ട് ഫിലിം ഫെസ്റ്റി വൽ എന്ന പേരില്‍ സംഘടി പ്പിക്കുന്നത്.

ടൈറ്റില്‍ ഉള്‍പ്പെടെ ഏഴ് മിനുട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യം വരാത്ത സിനിമ കള്‍ മാത്രമേ മത്സര ത്തിന് തെര ഞ്ഞെ ടുക്കു കയുള്ളു. ചിത്ര ങ്ങളുടെ അണിയറ പ്രവര്‍ത്ത കർ ജി. സി. സി. രാജ്യ ങ്ങളിലെ റസിഡന്‍സ് വിസ ഉള്ള വർ ആയിരി ക്കണം.

ഷോര്‍ട്ട് ഫിലിം ഫെസ്റ്റി വലി ലേക്കുള്ള ഹ്രസ്വ ചിത്ര ങ്ങള്‍ മാര്‍ച്ച് അഞ്ചിനു മുൻപായി അൽ ഐൻ ഫിലിം ക്ലബ്ബില്‍ സമര്‍ പ്പിക്കണം. ഐ. വി. ശശി യുടെ ഭാര്യയും നടിയു മായ സീമയും മകനും സംവി ധായ കനു മായ അനി യും ഫിലിം ഫെസ്റ്റിൽ മുഖ്യഅതിഥി കൾ ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക  : (നൗഷാദ് വളാഞ്ചേരി) 054 46 33 833 – WhatsApp : 055 58 31 306.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « ശൈഖ് സായിദിനു സ്മാരകം : ‘ദി ഫൗണ്ടേഴ്‌സ് മെമ്മോറിയൽ’ അബു ദാബി കോര്‍ണീഷില്‍
Next » മലയാളി സമാജം യുവ ജനോ ത്സവം വ്യാഴാഴ്ച മുതല്‍ »



  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു
  • സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine